സോണിയുടെ വ്ലോഗ് ക്യാമറ ZV-1 (VLOG CAMERA ZV-1) എത്തുന്നു.

സോണിയുടെ വ്ലോഗ് ക്യാമറ ZV-1 (VLOG CAMERA ZV-1) എത്തുന്നു.

Sony VLOG CAMERA ZV-1

യൂട്യുബിലും മറ്റു സോഷ്യൽ മീഡിയകളിലും വ്ളോഗിംഗ് ചെയ്യുന്നവർക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കും വിധം സോണിയുടെ പുതിയ കോംപാക്ട് (Compact) ക്യാമറ ZV-1 (Sony VLOG CAMERA ZV-1) വരുന്നു. പുറത്തേയ്ക്കു തുറക്കാവുന്ന LCD സ്ക്രീനും (Vari-angle LCD screen) കൃത്യമായ സൗണ്ട് റെക്കോർഡിങ്ങിനു ഉതകും വിധം ഉള്ള ഇൻബിൽട് മൈക്കും എല്ലാം ഇത്തരക്കാർക്ക് ഏറ്റവും ഉപാകാരപ്രദം ആകുന്ന സംവിധാനങ്ങൾ ആണ്.

Still

5,472 x 3,648 റെസൊല്യൂഷൻ വലുപ്പത്തിൽ ചിത്രങ്ങൾ (Still) എടുക്കാൻ കഴിയും. പനോരമ സൗകര്യവും ഉണ്ട്. റോ (RAW) യിലും JPEG ഫോർമാറ്റിലും ചിത്രങ്ങൾ പകർത്താം.

Video

4k റെസൊല്യൂഷനിൽ വീഡിയോ എടുക്കാൻ കഴിയുമെങ്കിലും NTSC മോഡിൽ 30 fps വരെയും PAL മോഡിൽ 25 fps വരെയും ഫ്രെയിം റേറ്റിൽ മാത്രമേ എടുക്കാൻ കഴിയു. എന്നാൽ ഫുൾ HD (1920*1080) റെസൊല്യൂഷനിൽ 60 fps വരെ കിട്ടും. ഇതിനു പുറമെ ഹൈ ഫ്രെയിം റേറ്റ് (HFR) മോഡിൽ 1,000 fps ഫുൾ HD വീഡിയോ എടുക്കാൻ കഴിയും.പോസ്റ്റ് പ്രൊഡക്ഷനിൽ കൂടുതൽ ഡീറ്റൈൽ കിട്ടും വിധം  S-Log2, S-Log3, HLG, Cine  തുടങ്ങിയ പിക്ചർ പ്രൊഫൈലുകളും ഉൾപ്പെടുത്തിയിരിക്കുന്നു.
 

ഒരു വ്‌ളോഗിംഗ് ക്യാമറ  ആയതു കൊണ്ട് തന്നെ ഏറ്റവും മികച്ച സ്കിൻ ടോൺ നൽകുവാനായി ഈ ക്യാമറയിൽ ശ്രെമിച്ചിട്ടുണ്ട്. കൂടാതെ മുഖത്ത് വീഴുന്ന വെളിച്ചത്തെ ആധാരമാക്കി ക്യാമറ വീഡിയോയുടെ വെളിച്ചം കൈകാര്യം ചെയ്യുന്ന സൗകര്യം വ്ലോഗര്മാക്കു ഇഷ്ട്ടമാകാതിരിക്കാൻ വഴിയില്ല.

ISO

സ്റ്റിൽ മോഡിൽ 100 മുതലും വീഡിയോ മോഡിൽ 125 മുതലും 12800 വരെ ആണ് നോർമൽ ISO വരുന്നത്. ഓട്ടോ മോഡിൽ ISO ലിമിറ് സെറ്റ് ചെയ്തു കൊടുക്കാൻ കഴിയും. ഇത് ഓട്ടോ മോഡിൽ ഷൂട്ട് ചെയ്യുന്നവർക്ക് ഒരുപാട് ഉപയോഗം ഉള്ളത് ആണ്.
 

സോണിയുടെ വ്ലോഗ് ക്യാമറ ZV-1 (VLOG CAMERA ZV-1) എത്തുന്നു. 1
ഓട്ടോ ഫോക്കസ് (Auto focus)

ഫോക്കസിങ് ആണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. വീഡിയോ എടുക്കുമ്പോൾ ഫാസ്റ്റ് ആയി തന്നെ വർക്ക് ചെയ്യുന്ന ഐ ഫോക്കസിങ് (കണ്ണ് ഫോക്കസ് ചെയ്യുന്നു) സംവിധാനം ഇതിൽ ഉണ്ട്. അതിലുപരി പ്രോഡക്റ്റ്  റിവ്യൂ ചെയ്യുന്നവർക്ക് ഒരു ഒബ്ജക്റ്റ് മുന്നിലേക്ക് വന്നാൽ അതിലേക്കു ഫോക്കസ് ഷിഫ്റ്റ് ആക്കും വിധം ക്യാമറയെ മാറ്റാനും ആകും. ഇതിനും മെനുവിൽ കയറി ഒരുപാട് മാറ്റങ്ങൾ ഒന്നും വരുത്താതെ കസ്റ്റം ബട്ടൺ സെറ്റ് ചെയ്തു “പ്രോഡക്റ്റ് ഷോകേസ് (
Product showcase)” എന്ന ഫോക്കസ് സംവിധാനത്തിലേക്ക് പെട്ടെന്ന് പോകാൻ ആകും.

സെൻസർ (sensor), ലെൻസ് (Lens)

1.0 ഇഞ്ച് (13.2 mm x 8.8 mm) എക്സ് മോർ സിമോസ് സെന്സറിനു (Exmor® RS CMOS sensor) ഏകദേശം 20.1 എഫെക്റ്റീവ് മെഗാ പിക്സലാണ് (Approx. 20.1 EFFECTIVE MP ) ഉള്ളത്. 24 -70 നു തുല്യമായ മാഗ്നിഫിക്കേഷനിൽ കാൾ സിസ് (24-70 mm Carl Zeiss) ലെൻസാണ് ZV-1 നു ഉള്ളത്. വൈഡ് ആയി ഇരിക്കുമ്പോൾ 1.8 വരെ ഓപ്പണിങ് ഉള്ള ലെന്സ് സൂം ചെയ്യുമ്പോ 2.8 ഓപ്പണിങ്ങിലേക്കു വരെ മാറും. ND ഫിൽറ്റർ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്റ്റിക്കൽ സ്റ്റെബിലൈസിങ്ങും ഒപ്പം ഡിജിറ്റൽ ഇലക്ട്രോണിക് സംവിധാനവും ചേർന്ന രീതിയിലും  സ്റ്റെബിലിസിങ് സാധ്യമാകും.

Screen

7.5 cm (3.0 type) വലുപ്പത്തിൽ 4:3 അനുപാതത്തിൽ ആണ് ഡിസ്പ്ലേ ഉള്ളത്. 921,600 ഡോട്സ് ഉള്ള ഡിസ്പ്ലേ 176 ഡിഗ്രി പുറത്തേക്കു തുറക്കുംവിധം ആണ്. സെൽഫി വീഡിയോ എടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്രദം ആണ്. ടച് ഫോക്കസ് സംവിധാനവും ഉണ്ട്.
 

Sound

ഇൻബിൽട് മൈക്രോഫോൺ എടുത്തു പറയേണ്ട ഒന്ന് തന്നെ ആണ്. വ്ളോഗിംഗ് ചെയ്യുന്ന വിഡിയോഗ്രാഫേഴ്സിനെ സംബന്ധിച്ചിടത്തോളം വീഡിയോ പോലെ തന്നെ പ്രസക്തമാണ് ശബ്ദവും. എന്നാൽ ഒരു ഡെഡിക്കേറ്റഡ് മൈക്കും ലേപ്പലും എപ്പോഴും സൗകര്യം ആകണം എന്നില്ല. ഔട്ഡോർ ഷൂട്ട് ചെയ്യുമ്പോഴും കാറ്റ് ഉള്ളപ്പോഴും ലൈവ് സംസാരം റെക്കോർഡ് ചെയ്യാൻ വളരെ ബുദ്ധിമുട്ടു തന്നെ ആണ്. ഇത് മനസിലാക്കി തന്നെ ആണ് ZV-1 ഇറക്കിയിരിക്കുന്നത്. 3-ക്യാപ്സ്യൂൾ മൈക്കുകൾ ആണ് ഇൻബിൽട് ആയി ഉള്ളത്. ഇതിനോടൊപ്പം ഒരു വിൻഡ് സ്ക്രീനും ലഭിക്കുന്നുണ്ട്. വളരെ നല്ല ലൈവ് ഓഡിയോ റെക്കോർഡ് ചെയ്യാൻ ഇവ സഹായിക്കുന്നുണ്ട്.

എക്സ്ടെർണൽ മൈക്ക് കണക്ട് ചെയ്യണം എന്നുണ്ടെങ്കിൽ അതിനു മൈക്ക് ഇൻ പോർട്ടും ലഭ്യമാണ്. കൂടാതെ സോണിയുടെ തന്നെ എക്സ്ടെർണൽ മൈക്കുകൾ ആയ ECM-XYST1M, ECM-GZ1M തുടങ്ങിയ മോഡലുകൾ മൈക്ക് ഷൂവിൽ കണക്ട് ചെയ്യുമ്പോൾ പുറത്തുകൂടി വയർ കണക്ട്ചെയ്യേണ്ടതില്ല എന്നതും അനാവശ്യ വയറുകൾ കുറച്ചു വ്ലോഗർക്കു നല്ല സൗകര്യം ഒരുക്കുന്നു.

zv-1
പ്രത്യേകതകൾ (Features)

ക്യാമറയുടെ നിർമാണം വ്ലോഗർ മാരെ ലക്ഷ്യം വച്ച് ആണ് എന്ന് ഞാൻ പറഞ്ഞല്ലോ. സെഫി എടുക്കുമ്പോഴും അല്ലാത്തപ്പോഴും കയ്യിൽ ഒരുപോലെ ഒതുങ്ങുന്ന വിധം ആണ് ബോഡി ഡിസൈൻ ചെയ്തിട്ടുള്ളത്. വീഡിയോ റെക്കോർഡ് ബട്ടൺ വലുതായിത്തന്നെ മുകളിൽ കൊടുത്തിരിക്കുന്നു.

സെൽഫി വീഡിയോ റെക്കോർഡ് ചെയ്യുന്ന സമയം വീഡിയോ റെക്കോർഡ് ആക്കാൻ ചിലപ്പോൾ മറന്നു പോകാറുണ്ട്. ക്യാമറയുടെ മുൻപിൽ റെക്കോർഡ് ചെയ്യുന്നത് സൂചിപ്പിക്കുന്ന ഒരു ചുവന്ന ലൈറ്റ് ഉള്ളത് ഇത്തരത്തിലുള്ള അബദ്ധങ്ങൾ ഒഴിവാക്കുന്നു. ബാഗ്രൗണ്ട് ബ്ളർ ആകുന്ന വിധം പെട്ടെന്ന് ക്യാമറയെ മാറ്റാനായി പ്രത്യേകം ബൊകെ സ്വിച്ച് റെക്കോർഡ് ബട്ടണിന്റെ അടുത്ത് തന്നെ വെച്ചിരിക്കുന്നത് ZV-1 നെ പൂർണമായും വ്ളോഗറുടെ സൗകര്യം നോക്കുന്ന ക്യാമറ ആക്കി മാറ്റുന്നു.

105.5 mm വീതി 60 mm ഉയരം 43.5mm കനവും ഉള്ള ക്യാമറക്കു ഏകദേശം 294 ഗ്രാം ഭാരം മാത്രമാണ് ഉള്ളത്.സെൽഫി മോഡിൽ ട്രാവലോഗ് പോലെ ഉള്ള ഫ്രെയിം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 24 mm വൈഡ് മാഗ്നിഫിക്കേഷൻ മതിയാകുമോ. കുറച്ചുകൂടി വൈഡ് അല്ലെങ്കിൽ ബാഗ്രൗണ്ട് ഒരുപാട് മറയും എന്നൊരു ആശങ്ക ആണ് റിവ്യൂ ചെയ്യുന്ന എല്ലാവരും ഒരുപോലെ പ്രകടിപ്പിച്ചത്. ആക്റ്റീവ് സ്റ്റെബിലൈസേഷൻ കൂടി ഓൺ ചെയ്താൽ 24 mm എന്നത് വീണ്ടും സൂം ആകും.

ബാറ്ററി ആണ് മറ്റൊരു ചെറിയ കുറവ്. NP-BX1 എന്ന ചെറിയ മോഡൽ റീചാർജബിൾ ബാറ്ററി ആണ് ZV-1 ഇൽ ഉപയോഗിക്കുന്നത്. സാധാരണ ഉപയോഗത്തിൽ ഏകദേശം 260 ചിത്രങ്ങൾ പകർത്താൻ ആണ് ഒരു ഫുൾ ചാർജ് ബാറ്ററി ഉപയോഗിച്ച് സാധിക്കുക. ഇത് ഉപയോഗിക്കുന്ന രീതി അനുസരിച്ചു മാറ്റം വരും എങ്കിലും വ്‌ളോഗിംഗ് എന്ന ആവശ്യം മുന്നിൽ കാണുമ്പോ എക്സ്ട്രാ ബാറ്ററി തീർച്ചയായും കരുതാതെ കഴിയില്ല.

ഇന്ത്യൻ വിപണിയിൽ വില വന്നിട്ടില്ല. അമേരിക്കൻ വെബ്സൈറ്റിൽ വില 749.99 ഡോളർ ആണ്.

Tags

camera, Compact, sony, vloging, v-loging, youtube, social

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.