റസല്യൂഷനും സ്പീഡും ഒരുമിച്ചു നൽകി സോണി A1

റസല്യൂഷനും സ്പീഡും ഒരുമിച്ചു നൽകി സോണി A1
കൂടുതൽ മെഗാ പിക്സലുകൾ അടങ്ങിയ ഫുൾ ഫ്രെയിം ഹൈ റസല്യൂഷൻ ക്യാമറകൾ ആണ് സോണി R സീരീസിൽ ഉൾപ്പെടുന്നത്. ആൽഫ 7R, 7R-2, 7R-3, 7R-4 എന്നിവയാണ് ഈ സീരീസിൽ ഉള്ളത്. 61 മെഗാപിക്സലുള്ള ആൽഫ 7R 4 ന് സെക്കൻഡിൽ 10 ചിത്രങ്ങൾ (10 fps) എന്ന വേഗതയാണ് ഉള്ളത്. വേഗതയ്ക്ക് വേണ്ടി ഇറക്കിയിരിക്കുന്ന സോണി ആൽഫ 9 മാർക്ക്‌ 2 എന്ന ഫുൾ ഫ്രെയിം ക്യാമറക്കു സെക്കൻഡിൽ 20 ചിത്രങ്ങൾ (20 fps) എടുക്കാൻ കഴിയും എന്നാൽ ഇതൊരു 24 മെഗാ പിക്സൽ ക്യാമറ ആണ്.

വേഗതയോടൊപ്പം ഹൈ റെസൊല്യൂഷൻ എന്ന പരിമിതി മറികടക്കും വിധം, 50 മെഗാപിക്സെൽ ഫുൾ ഫ്രെയിം സെൻസറോഡ് കൂടിയ സോണി a1 സെക്കൻഡിൽ 30 ചിത്രങ്ങൾ (30 fps) എന്ന വേഗത നൽകുന്നു. ഇവിടെയാണ് a1 വ്യത്യസ്തമാകുന്നത്.


കൂടുതൽ വിവരങ്ങൾ നോക്കാം.

50.1MP (മെഗാപിക്സൽ) ഉള്ള Exmor RS CMOS ഫുൾ ഫ്രെയിം (full frame) സെൻസർ ആണ് a1 ഇൽ ഉൾപ്പെടുന്നത്. 
3:2 അനുപാതത്തിൽ 8640 x 5760 റെസൊല്യൂഷൻ ചിത്രങ്ങളും 16:9 അനുപാതത്തിൽ 8760 x 4864 റെസൊല്യൂഷൻ ചിത്രങ്ങളും പകർത്തുവാൻ കഴിയും. JPEG, RAW എന്നിവക്ക് പുറമെ HEIF ഫോർമാറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. സെന്‍സറിന്റെ 92 ശതമാനം ഓട്ടോഫോക്കസ് (AF) കവറേജ് നൽകുന്ന ക്യാമറയ്ക്ക് 759 ഫെയ്‌സ് ഡിറ്റെക്ട് ഓട്ടോഫോക്കസ് പോയിന്റുകളും ഉണ്ട്. 5 ആക്സിസ് ഇൻ ബോഡി ഇമേജ് സ്റ്റെബിലിസിങ് (5-axis in-body image stabilisation) ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇലക്ട്രോണിക് വ്യൂഫൈന്‍ഡറും മികവുറ്റതാക്കിയിട്ടുണ്ട്. ഏകദേശം 9.44 മില്യൺ ഡോട്സ് ഉള്ള വ്യൂ ഫൈൻഡർ 240 fps റിഫ്രഷ് റേറ്റ് ഉള്ളതാണ്. 
കണ്ടിന്യൂസ് ഷട്ടർ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കുമ്പോ ബ്ലാകൗട് ഉണ്ടാകില്ല.


വീഡിയോയുടെ കാര്യം നോക്കുകയാണെങ്കിൽ 4K യുടെ 4 മടങ്ങു റെസൊല്യൂഷൻ ഉള്ള 8K വീഡിയോ (7680×4320) 30p മോഡിൽ എടുക്കാം. 
റിയൽ ടൈം ട്രാക്കിങ്ങും റിയൽ ടൈം eye AF സൗകര്യവും ഉൾപ്പടെ ആണ് 8k റെക്കോർഡിങ് സാധ്യമാകുന്നത്. സ്ലോ മോഷന് വേണ്ടി 4K വീഡിയോസ് 120 fps ഇൽ എടുക്കാൻ കഴിയും. S-Log2, S-Log3 എന്നീ ലോഗ് ഫോർമാറ്റുകൾ ലഭ്യമാണ് 10bit വീഡിയോ എടുക്കാൻ സാധിക്കും. കളർ ഗ്രേഡിങ്ങിനു 8 bit വിഡിയോയെക്കാൾ വളരെ അധികം സാധ്യത ഉള്ളതാണ് ഇത്. 15+ ഡൈനാമിക് റേഞ്ച് ആണ് സോണി അവകാശപ്പെടുന്നത്. എക്സ്ടെർണൽ റെക്കോർഡറിന്റെ സഹായത്താൽ 16-bit RAW വീഡിയോ പകർത്തുവാൻ a1 നു കഴിയും.

ഇത്തരം പ്രോസസ്സുകൾ ചെയ്യുവാൻ വളരെ വേഗത നൽകുന്ന പ്രൊസസർ അത്യാവശ്യമാണ്. 
a1 ഇൽ ഉപയോഗിച്ചിരിക്കുന്ന സോണിയുടെ പുതിയ BIONZ XR പ്രൊസസർ സോണിയുടെ BIONZ X എന്ന മുൻ തലമുറ പ്രോസസറിനേക്കാൾ 8 മടങ്ങു വേഗത നൽകുന്നതായി സോണി അവകാശപ്പെടുന്നു.

സോണി a 1 ഇൽ കൊണ്ട് വന്ന ഏറ്റവും മികച്ച സംവിധാനങ്ങൾ.

1) ഇലക്ട്രോണിക് ഷട്ടർ ഫ്‌ളാഷ് സിങ്ക് (Flash sync with electronic shutter)

ഇലക്ട്രോണിക് ഷട്ടർ ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ പരിമിതി ആയിരുന്നു ഫ്ലാഷ് ഉപയോഗത്തിന്റെ പരിമിതി. ഇലക്ട്രോണിക് ഷട്ടറിൽ ഹൈ സ്പീഡ് ഫ്‌ളാഷ് സിങ്ക് സാധ്യമാകുന്ന സംവിധാനം സോണി a 1 ക്യാമെറയിൽ വരുത്തിയിരിക്കുന്നു

2) ആന്റി ഡിസ്ട്രോഷെൻ ഷട്ടർ (Anti-distortion Shutter)

ഇലക്ട്രോണിക് ഷട്ടർ മോഡിൽ ചിത്രം എടുക്കുമ്പോ ചിത്രത്തിൽ വരുന്ന ഡിസ്ട്രോഷെൻ (വേഗത്തിൽ ചലിക്കുന്ന ഒബ്ജക്റ്റുകൾക്കു വളവു സംഭവിക്കുന്ന പ്രതിഭാസം) വളരെ അധികം കുറക്കുന്ന സംവിധാനം ആണ് ഇത്. സോണിയുടെ a 9 മാർക്ക് 2 വിനേക്കാൾ 1.5 മടങ്ങു മികച്ച രീതിയിൽ ആന്റി ഡിസ്ട്രോഷേൻ പ്രവർത്തിക്കും.

3) ഫ്ലിക്കർ ഫ്രീ ഷട്ടർ (Flicker-free electronic and mechanical shutters)

ഫ്ലൂറസെന്റ് ലൈറ്റൊ മറ്റു ആർട്ടിഫിഷ്യൽ ലൈറ്റുകളോ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കുമ്പോ ചിത്രത്തിൽ കാണാറുള്ള ഫ്ലിക്കറിങ് ഒഴിവാക്കുന്ന സംവിധാനം.

ഇന്ത്യൻ വിപണി വില 559,990 രൂപ ആണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.