കാനൻ RF മൗണ്ടിനായി 85mm, 14mm ഓട്ടോഫോക്കസ് (AF) ലെൻസുകൾ ഇറക്കി സംയാങ്.

കാനൻ RF മൗണ്ടിനായി 85mm, 14mm ഓട്ടോഫോക്കസ് (AF) ലെൻസുകൾ ഇറക്കി സംയാങ്.
കാനൻ അവരുടെ ആദ്യ ഫുൾ ഫ്രെയിം മിറർലെസ്സ് കാമറ ആയ EOSR അവതരിപ്പിച്ചപ്പോൾ ഒപ്പം അവതരിപ്പിച്ച പുതിയ ലെൻസ് മൗണ്ട് ആണ് കാനൻ ആർ എഫ് (Canon RF) മൗണ്ട്. പിന്നീട് ഇറങ്ങിയ ഫുൾ ഫ്രെയിം മിറർലെസ്സ് കാമറകളിൽ കാനൻ ഇതേ മൗണ്ട് തന്നെ ആണ് ഉപയോഗിക്കുന്നതും.

പുതിയ മൗണ്ട് ആയതിനാൽ തന്നെ ലെൻസുകൾ വളരെ പരിമിതമായിരുന്നു. കാനൻ ഫുൾ ഫ്രെയിം ക്യാമറകളിൽ അന്ന് വരെ ഉണ്ടായിരുന്ന EF മൗണ്ട് ലെൻസുകൾ RF ആയി ഉപയോഗിക്കുവാൻ അഡാപ്‌റ്റർ ലഭ്യമാക്കി ആണ് ലെൻസുകളുടെ കുറവ് കാനൻ താത്കാലികമായി പരിഹരിച്ചത്.

കാനൻ ക്യാമറകൾക്ക് വേണ്ടി ലെൻസ് നിർമ്മിച്ചിരുന്ന മറ്റു കമ്പനികളും RF മൗണ്ടിനു വേണ്ടി അധികം ലെൻസുകൾ ഇറക്കിയിട്ടില്ല. ഇവിടേക്കാണ് സംയാങ് ഈ ലെൻസുകൾ അവതരിപ്പിച്ചിരിക്കുന്നത്.

വെതർ സീലിംഗ് ഉറപ്പു വരുത്തും വിധം ആണ് ലെൻസുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് . സംയാങ്ങിന്റെ UMC കോട്ടിങ് (Ultra Multi Coating) ലെന്സുകള്ക്കു ഉണ്ട്. ഇത് അനാവശ്യ ലെന്സ് ഫ്‌ളൈർ ഒരു പരിധി വരെ കുറക്കുന്നു. 

samyang 14 rf af
New 85mm f1.4 RF AF
ഓട്ടോ / മാനുവൽ ഫോക്കസ് സെലെക്ടർ സ്വിച്ച്ചും ഫോക്കസ് റിങ്ങും ലെന്സുകളിൽ ഉണ്ട് എന്നാൽ കാനൻ RF ലെന്സുകളിൽ കാണുന്ന കസ്റ്റമൈസ്‌ ചെയ്യാവുന്ന കണ്ട്രോൾ റിങ് ഉള്പെടുത്തിയിട്ടില്ല.

സംയാങ് RF മൗണ്ടിനായി ഇറക്കിയ 14mm F2.8 RF ലെന്സ് പരിചയപ്പെടാം
samyang 14 rf af front
14 mm, f2.8 RF
കാനൻ RFമൗണ്ടിനു വേണ്ടി ഉള്ള ലോകത്തിലെ ആദ്യ 14mm ഓട്ടോ ഫോക്കസ് ലെന്സ് (The World’s First AF 14mm for RF Mount) എന്ന പേരിൽ ആണ് സംയങ് 14mm, വൈഡ് ലെന്സ് അവതരിപ്പിച്ചത്.

ലെൻസിന്റെ പിൻ ഭാഗത്തു ആയി ഫിൽറ്റർ ഹോൾഡർ (Rear Filter holder) നൽകിയിട്ടുണ്ട്. 484g ഭാരമാണ് ഈ വൈഡ് ലെന്സിനു ഉള്ളത്.
sayang 14mm RF AF
ഈ ബ്ലോക്ക് ലെന്സിനു 7 ബ്ലൈടുകളാൽ നിയന്ത്രിക്കപ്പെടുന്ന പരമാവധി f 2.8 ഓപ്പണിങ് നൽകുന്ന അപ്പാർച്ചർ ആണ് ഉള്ളത്. മിനിമം ഫോക്കൽ ദൂരം 0.20m (0.66ft) ആണ്. 113.9 ഡിഗ്രി വൈഡ് ആംഗിളിൽ ലഭിക്കുന്ന ചിത്രങ്ങൾക്ക് ഡിസ്ട്രോഷൻ താരതമ്യേന കുറവാണ്.
സംയാങ് RF മൗണ്ടിനായി ഇറക്കിയ 85mm F1.4 RF ലെന്സ് പരിചയപ്പെടാം
New 85mm f1.4 RF AF hood
85mm, f1.4 RF
പോർട്രേറ്റ് ഫോട്ടോഗ്രാഫർമാരുടെ ഇഷ്ട ഫോക്കൽ ലെങ്ത് ആയ 85mm ലെന്സ് ആണ് സംയാങ് അടുത്തതായി  അവതരിപ്പിച്ചത്.

28.9˚ ഡിഗ്രി ആംഗിൾ ലഭിക്കുന്ന ഈ ബ്ലോക്ക് ലെന്സിനു 9 ബ്ലൈടുകളാൽ നിയന്ത്രിക്കപ്പെടുന്ന പരമാവധി f 1.4 ഓപ്പണിങ് നൽകുന്ന അപ്പാർച്ചർ ആണ് ഉള്ളത്. ഇത് വളരെ നല്ല ഒരു ബൊക്കെ എഫക്ട് ചിത്രങ്ങൾക്ക് നൽകും.

മിനിമം ഫോക്കൽ ദൂരം 0.90m (2.95ft) ആണ്. 582g ഭാരമാണ് ഈ വൈഡ് ലെന്സിനു ഉള്ളത്.

samyang-85-f1.4
ജനുവരി പകുതിയോടെ ലെൻസുകൾ ഇന്ത്യയിൽ എത്തും എന്ന് പ്രെതീക്ഷിക്കുന്നു. 14 mm ലെന്സിനു $599 ഡോളർ (ഏകദേശം 44,000 ഇന്ത്യൻ രൂപ) വിലയും 85 mm ലെന്സിനു $679 ഡോളർ (ഏകദേശം 49,500 ഇന്ത്യൻ രൂപ) വിലയും ആണ് നൽകിയിരിക്കുന്നത്. കൃത്യമായ ഇന്ത്യൻ വില ഇതുവരെ അറിയിച്ചിട്ടില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.