ബ്ലാക്ക് ആൻഡ് വൈറ്റ് (Black and white) ക്യാമറയുമായി ലൈക, Leica M 10 Monochrom.

ബ്ലാക്ക് ആൻഡ് വൈറ്റ് (Black and white) ക്യാമറയുമായി ലൈക, Leica M 10 Monochrom.

ബ്ലാക്ക് ആൻഡ് വൈറ്റ് (black and white / Monochrom) ഫോട്ടോഗ്രാഫിക്ക് പുതിയ തലം സൃഷ്ട്ടിക്കുവാൻ ലൈക എം 10 മോണോക്രോം (Leica M 10 Monochrom).

ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ എടുക്കുവാനായി പ്രേത്യേകം നിർമിച്ച 40 എംപി ബ്ലാക്ക് ആൻഡ് വൈറ്റ് സീമോസ് (40 megapixels B/W CMOS) സെൻസർ ആണ് ക്യാമെറയിൽ ഉപയോഗിച്ചിരിക്കുന്നത്. സെന്സറിൽ പതിക്കുന്ന ലൈറ്റിൽ നിന്നും കളർ വേർതിരിക്കുന്ന കളർ ഫിൽറ്റർ അറേ (color filter array) നീക്കം ചെയ്തു ആണ് പുതിയ മോണോക്രോം സെൻസർ വികസിപ്പിച്ചിരിക്കുന്നത്. ഫിൽറ്റർ നീക്കം ചെയ്യുന്ന ഈ മാറ്റം ചിത്രങ്ങൾക്ക് വളരെ മികച്ച ഡീറ്റൈലും ഷാർപ്‌നെസും നൽകുന്നതായി ലൈക അവകാശപ്പെടുന്നു.

ബ്ലാക്ക് ആൻഡ് വൈറ്റ് (Black and white) ക്യാമറയുമായി ലൈക, Leica M 10 Monochrom. 1

40 എംപി സെന്സറിന് അതിന്റെ പരമാവധി മികവ് കാണിക്കാൻ ഏറ്റവും ഉചിതമായ ലെന്സ് അത്യാവശ്യം ആണ്. ലൈൻസ് നിർമാണത്തിൽ ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന ലൈക്കയുടെ ഫുൾ ഫ്രെയിം എം-ലെൻസുകൾ (Leica Full-frame M-Lenses) ക്യാമറയുടെ മാക്സിമം പെര്ഫോമെൻസിനു പ്രാപ്തമാണ്. ലൈക R ലെൻസുകൾ (Leica R lenses) ഉപയോഗിക്കുവാൻ അഡാപ്‌റ്ററും ലഭ്യമാണ്.

Black and white Leica M 10 Monochrom

ഹാൻഡ് മെയ്ഡ് ആയി ആണ് കാമറ നിർമ്മിക്കപ്പെടുന്നത്. ലൈക ക്യാമറകളിൽ സാധാരണ ആയി കാണുന്ന ചുവന്ന ലോഗോ പോലും ഒഴിവാക്കി ബ്ലാക്ക് ആൻഡ് വൈറ്റ് രൂപകൽപന ആണ് M 10 മോണോക്രോം ന് നൽകിയിരിക്കുന്നത്. ജർമൻ നിർമിത ലൈക ക്യാമറയുടെ ബിൽഡ് ക്വാളിറ്റി എടുത്തു പറയേണ്ടത് തന്നെ ആണ്. വ്യത്യസ്തവും ശക്തവുമായ കാലാവസ്ഥാ അന്തരീക്ഷത്തിലും ഈട് നിൽക്കുന്ന തരത്തിൽ ആണ് ലൈക എം 10 ഇന്റെ നിർമാണം. ഉദാഹരണത്തിന്, ക്യാമറയുടെ ടോപ്പ്, ബേസ് പ്ലേറ്റുകൾ സ്റ്റാമ്പ് ചെയ്യുകയോ വാർത്തെടുക്കുകയോ ചെയ്യുന്നില്ല, പകരം കട്ടിയുള്ള പിച്ചളയിൽ നിന്ന് മില്ല് ചെയ്തു എടുക്കുകയാണ്. ലൈക എം 10 മോണോക്രോം കാമറ എന്നത് ആജീവനാന്ത മുതൽക്കൂട്ട് ആണെന്ന് കമ്പനി പറയുന്നു.

DNG, JPEG ഫോർമാറ്റുകളിൽ ആണ് ചിത്രങ്ങൾ പകർത്തുന്നത്. DNG ഫോർമാറ്റിൽ 7864 x 5200 വരെയും JPEG ഫോർമാറ്റിൽ 7840 x 5184 വരെയും റെസൊല്യൂഷൻ ലഭിക്കുന്നു. 160 മുതൽ 1,000,00 വരെ ISO ലഭിക്കുന്നു. വെത്യസ്തമായ ലൈറ്റിംഗ് അവസ്ഥകളിൽ മികച്ച ചിത്രങ്ങൾ പകർത്താൻ ഈ ISO റേഞ്ച് സഹായിക്കുന്നു.

3 ഇഞ്ച് TFT LCD മോണിറ്റർ ഡിസ്പ്ലേ പെട്ടെന്ന് പോറൽ വീഴാത്ത വിധം ഗൊറില്ല ഗ്ലാസ് (hard, scratch-resistant Gorilla® glass) ഉപയോഗിച്ച് സുരക്ഷിതം ആക്കിയിരിക്കുന്നു. ബോഡിക്കു ബാറ്ററി ഉൾപ്പടെ ഏകദേശം 660 ഗ്രാം ഭാരം ആണ് ഉള്ളത്. ഇന്ത്യൻ മാർക്കറ്റിൽ ഏകദേശ വില 6 ലക്ഷം രുപ.

black and white

camera, electronic, sensor, censor  

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.