EOSR10, RF-മൗണ്ടിൽ ബഡ്ജറ്റ് ക്യാമറ
കാനൻ EF, EF-S, EF-M മൗണ്ടുകളിൽ നിന്ന് RF മൗണ്ടിലേക്കു മാറുകയാണ്. അപ്പോൾ RF ക്രോപ് ഫ്രെയിം ക്യാമെറകൾക്കു വേണ്ടി RF മൗണ്ടും ലെന്സുകളും ഇറക്കി കഴിഞ്ഞു. ഇതാണ് RF-S. കാനൻ EOS R7, EOS R10 എന്നീ ക്യാമറകൾ RF-S മൗണ്ടിൽ ആണ് ഇറങ്ങിയിരിക്കുന്നത്. രണ്ടും APSC സെൻസർ ആണ് എന്ന് എടുത്തു പറയേണ്ടത് ഇല്ലലോ. നമുക്ക് EOS R10 ഇന്റെ വിശേഷങ്ങളിലേക്ക് പോകാം.
EOS R10
നിലവിൽ കാനൻ RF മൗണ്ടിൽ ഉള്ള എൻട്രി ലെവൽ ക്യാമറ എന്ന് വിശേഷിപ്പിക്കാവുന്ന ക്യാമറ ആണ് EOSR10. എൻട്രി ലെവൽ എന്ന് പറഞ്ഞത് കൊണ്ട് ഇത് ഒരു കുറഞ്ഞ കാമറ എന്ന് അർഥം ആക്കേണ്ടതില്ല. EOSR7 ന്റെ ഏകദേശം എല്ലാ സംവിധാനങ്ങളും ഇതിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു 24.2MP (മെഗാ പിക്സൽ) ഉള്ള ക്രോപ് ഫ്രെയിം APSC സെൻസറോഡ് കൂടി വരുന്ന ക്യാമറ പരമാവധി 6000×4000 പിക്സൽ റെസൊല്യൂഷൻ ചിത്രങ്ങൾ തരുന്നുണ്ട്. JPEG , HEIF , RAW ഫോര്മാറ്റുകളിൽ ചിത്രങ്ങൾ എടുക്കാം. സെക്കൻഡിൽ 15 ചിത്രങ്ങൾ വരെ (15fps) മെക്കാനിക്കൽ ഷട്ടർ ഉപയോഗിച്ച് എടുക്കാൻ കഴിയും. ഇലക്ട്രോണിക് ഷട്ടർ ഉപയോഗിച്ച് സെക്കൻഡിൽ 23 fps വേഗത ലഭ്യം ആണ്. മെക്കാനിക്കൽ ഷട്ടർ വേഗത 30 മുതൽ 1/4000 sec വരെ ആണ്.
4K UHD Fine ക്വാളിറ്റിയിൽ 30 fps , 4K UHD Crop (സെൻസർ ക്രോപ്) ഓട് കൂടി 60 fps ഇലും റെക്കോർഡ് ചെയ്യാം. എന്നാൽ കാനൻ ലോഗ് (Canon Log) ലഭ്യം അല്ല. ഫുൾ എഛ് ഡി (Full HD 1920 x 1080) വീഡിയോ ഹൈ ഫ്രെയിം റേറ്റ് ആയി 120 fps വേഗതയിൽ ഷൂട്ട് ചെയ്യാം.

ഇമേജ് സ്റ്റെബിലിസിങ് (Image Stabilisation)
ഒപ്റ്റിക്കൽ സ്റ്റെബിലിസിങ് ഉള്ള ലെൻസുകൾ ഉപയോഗിക്കുമ്പോൾ അതും, ക്യാമെറയിൽ ഡിജിറ്റൽ സ്റ്റെബിലൈസിംഗും ലഭ്യമാണ്. എന്നാൽ സെൻസർ ഷിഫ്റ്റ് ഇൻ ബോഡി സ്റ്റെബിലിസിങ് (IBIS) ഈ ക്യാമെറയിൽ ഇല്ല.
നോർമൽ ഓട്ടോ ISO സെന്സിറ്റിവിറ്റി 100 മുതൽ 32000 വരെ ആണ്. എന്നാൽ ഇത് 51200 വരെ കൂട്ടാം.
കാനൻ LP-E17 ബാറ്ററി ആണ് നു ഉള്ളത് (ഇത് EORSR,R6, R7 എന്നിവയിൽ നമ്മൾ കണ്ട ബാറ്ററി അല്ല).
ഒരു മെമ്മറി കാർഡ് മാത്രം ആണ് ഇടാൻ കഴിയുക.
SD, SDHC, SDXC, UHS-II എന്നീ മെമ്മറി കാർഡുകൾ ഉപയോഗിക്കാം. UHS-II ഹൈ സ്പീഡ് മെമ്മറി കാർഡുകൾ ആണ് 4k വീഡിയോ പകർത്താൻ കാനൻ റെക്കമെന്റ് ചെയ്യുന്നത്.
സാധാരണ അമേച്ചർ കാമെറകളിൽ കാണുന്ന പോലെ ഇൻ ബോഡി ഫ്ലാഷ് നൽകിയിട്ടുണ്ട്.
1024×768 റെസൊല്യൂഷൻ (2.36 Million dots) ഉള്ള ഒരു 0.39″ ഇഞ്ച് OLED കളർ ഇലക്ട്രോണിക് വ്യൂ ഫൈൻഡർ (EVF) ആണ് EOSR10 നു ഉള്ളത്.
2.95″ TFT കളർ LCD മോണിറ്റർ ഏകദേശം 1.04 മില്യൺ ഡോട്ട് റെസൊല്യൂഷനോട് കൂടി ആണ് വന്നിരിക്കുന്നത്. ഇത് പുറത്തേക്കു തുറക്കാവുന്ന സെൽഫിക്കു സഹായകമാകുന്ന വെരി ആംഗിൾ ഡിസ്പ്ലേ ആയി ആണ് വരുന്നത്.
ഒരു ക്രോപ് ഫ്രെയിം കാമറ നോക്കുന്ന തുടക്കക്കാർക്ക്, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫേഴ്സ് നു, വെഡിങ് വീഡിയോഗ്രാഫി നോക്കുന്നവർക്ക്, കാനൻ RF മൗണ്ട് കാമറ ഉപയോഗിക്കുന്നവർക്ക് ഒരു സെക്കന്ററി കാമറ ആയി വെക്കാൻ ഒക്കെ നല്ല ഒരു ഓപ്ഷൻ ആണ് EOSR 10.
RF-S18-150mm കിറ്റ് ലെന്സ് ഉൾപ്പടെ 1,17,995.00 രൂപ ആണ് വില നിശ്ചയിച്ചിരിക്കുന്നത്, ബോഡി മാത്രം ആയി 80,995.00 രൂപ