പുതുപുത്തൻ കാനൻ Eos R3 വിശേഷങ്ങൾ നോക്കാം

പുതുപുത്തൻ കാനൻ Eos R3 വിശേഷങ്ങൾ നോക്കാം
ക്യാമറയുടെ സ്പെസിഫിക്കേഷൻഇലേക്കും ഫീച്ചേഴ്സ്ഇലേക്കും പോകുന്നതിനു മുൻപ് കാനൻ മിറർലെസ് ക്യാമറകളുടെ ഒരു ചെറു ചരിത്രം.

EosR എന്ന ക്യാമറ അവതരിപ്പിച്ചു കൊണ്ടാണ് കാനൻ ഫുൾ ഫ്രെയിം മിറർ ലെസ്സ് ക്യാമെറകളുടെ ലോകത്തിൽ സാനിധ്യം അറിയിച്ചത്. കാനൻ അവരുടെ Eos mark 4 എന്ന DSLR ക്യാമറയുടെ ഏകദേശം സമാനമായ സ്പെസിഫിക്കേഷനോട് കൂടെ വന്ന EosR നെ എന്തുസിയാസ്റ്റിക് ഗണത്തിൽ ആണ് ഉൾപെടുത്തിയത്. Eos Mark 4 ഒരു പ്രൊഫഷണൽ സീരീസ് ക്യാമറ ആണ് എന്നോർക്കണം. കാനൻ Eos R5 അവതരിപ്പിച്ചു കൊണ്ടാണ് മിറർ ലെസ്സ് പ്രൊഫഷണൽ ക്യാമറ സീരീസ് തുടങ്ങിയത്. അപ്പോഴും കാനൻ ഫ്ലാഗ്ഷിപ് ക്യാമറ എന്നാ പേരിനുടമ Dslr ആയ 1dx ക്യാമറ തന്നെ. ആ വിഭാഗത്തിലേക്ക് ഒരു മിറർ ലെസ്സ് ക്യാമറ ഇന്നു വരെ കാനൻ കൊണ്ട് വന്നിട്ടില്ല.

പറഞ്ഞു വന്നത്…

പുതിയ മിറർ ലെസ്സ് ക്യാമറ ആയ Eos R3 
കാനൻ 1Dx ഭാഗത്തിൽ പെടുന്ന ഫ്ലാഗ്ഷിപ്പ് ക്യാമറകളിൽ ഉൾപ്പെടുത്തിയിട്ടില്ല. !!!
 
(കാനൻ R1 എന്നൊരു ക്യാമറയെ പറ്റി റൂമർ ഉണ്ട്. അതാണോ ഇനി ഫ്ലാഗ്ഷിപ്?)

എങ്കിലും, Eos R ക്യാമറയിലൂടെ ഫുൾഫ്രെയിം മിറർലെസ് ക്യാമറകളിലേക്ക് കാൽ വച്ച കാനോൻ 1Dx ശ്രേണിയിലേക്ക് മിറർലെസ് ക്യാമറകൾ ഇറക്കുന്നതിന്റെ ആദ്യപടി തന്നെയാണ് Eos R3. 

eos-r3
ഒറ്റനോട്ടത്തിൽ കാനൻ 1Dx ന്റെ രൂപത്തോട് സാദൃശ്യം തോന്നുമെങ്കിലും. 1Dx mark 3 യെകാൾ ഒരല്പം ചെറുതാണ് Eos-R3. ക്യാമറയുടെ മുകളിൽ R5 ഇൽ കണ്ടത് പോലെ ഉള്ള ഡിജിറ്റൽ ഇൻഫർമേഷൻ ഡിസ്പ്ലേ കൊടുത്തിട്ടുണ്ട്. 1Dx ന് കാമറയുടെ പിന്നിൽ ഫിക്സിഡ് ആയ LCD ആണ് ഉള്ളത്. എന്നാൽ R3 യിൽ പുറത്തേക്ക് തുറക്കാവുന്ന വിധം ടച്ച് സ്ക്രീൻ വെരി ആംഗിൾ LCD ആണ് കൊടുത്തിരിക്കുന്നത്. 1440 ഗ്രാം ഉള്ള 1Dx പലപ്പോഴും ഭാരത്തിന്റെ പേരിൽ പഴി കേൾക്കാറുണ്ട് എന്നാൽ Eos R3, 1015 ഗ്രാം ഭാരമേ ഉള്ളു.

ഇനി ക്യാമറ വിശേഷങ്ങൾ നോക്കാം.

കാനൻ Eos R3 ക്യാമറയിൽ 24.1 മെഗാപിക്സൽ ബാക്ക്-ഇല്യൂമിനേറ്റഡ് സ്റ്റാക്ക്  ഫുൾ ഫ്രെയിം CMOS സെൻസറാണ് നൽകിയിട്ടുള്ളത്. (1Dx മാർക്ക് 3 ക്യാമറ 20.1 MP ആണ്). ഫോട്ടോഗ്രാഫിക് ആവശ്യങ്ങൾക്ക് പരമാവധി 6000×4000 എന്ന റെസൊല്യൂഷൻ ലഭിക്കും. 1dx നു ലഭിക്കുന്നതിനേക്കാൾ (5472 × 3648) കൂടുതൽ ആണിത്. അതായത് കുറച്ചു കൂടെ ഇമേജ് എൻലാർജ് ചെയ്യാൻ കഴിയും. 100 മുതൽ 102400 വരെ നോർമൽ ISO സ്പീഡ് നൽകുന്നുണ്ട്. കുറഞ്ഞ പ്രകാശം ഉള്ള സാഹചര്യങ്ങളിലും നോയ്‌സ് കുറഞ്ഞ ചിത്രങ്ങൾ എടുക്കുവാൻ കഴിയും. ഇലക്ട്രോണിക് ഷട്ടർ ഉപയോഗിച്ച് സെക്കൻഡിൽ 30 ചിത്രം എന്ന വേഗത ക്യാമെറക്കുണ്ട്.

ഇലക്ട്രോണിക് ഷട്ടറിൽ ഫ്ലാഷ് ഉപയോഗിചു കണ്ടിന്യൂസ് ചിത്രങ്ങൾ പകർത്താം എന്നത് എടുത്തു പറയേണ്ട ഒരു അപ്ഡേഷന് തന്നെ ആണ്. (ടെക്നോളജിയുടെ കാര്യത്തിൽ എന്നും മുന്നേ പോകുന്ന സോണി പോലും അവരുടെ ലേറ്റസ്റ്റ് കാമറ ആയ എ 1 ൽ ആണ് സമാനമായ അപ്ഡേഷൻ കൊണ്ട് വന്നത്.)

ഓട്ടോ ഫോക്കസ് (AF)

വിപ്ലവകരമായ ടെക്നോളജി അപ്ഡേഷൻ ആണ് ഓട്ടോഫോക്കസ്ന്റെ കാര്യത്തിൽ കാനോൻ കൊണ്ടുവന്നിരിക്കുന്നത്. വ്യൂ ഫൈൻഡർ ഉപയോഗിച്ച ചിത്രമെടുക്കുമ്പോൾ ഫോട്ടോഗ്രാഫറുടെ കണ്ണിന്റെ ചലനം നോക്കി ഓട്ടോഫോക്കസ് നിർണയിക്കുന്ന സംവിധാനം ഐ കണ്ട്രോൾ ഓട്ടോ ഫോക്കസ് 
(Eye Control AF) ഒരു ഡിജിറ്റൽ ക്യാമറയിൽ ആദ്യമായി അവതരിപ്പിച്ചിരിക്കുകയാണ്  R3 യിൽ കാനൻ.

ചിത്രത്തിന്റെ 100% ഭാഗങ്ങളും ഉൾക്കൊള്ളുന്ന തരത്തിലാണ് ഓട്ടോഫോക്കസ് ഒരുക്കിയിട്ടുള്ളത് (Corner-to-Corner AF coverage). ഓട്ടോഫോക്കസ് ട്രാക്ക് ചെയ്യുന്ന സബ്ജക്ട് ചിത്രത്തിന്റെ കോർണർ ഇലേക്ക് പോയാലും ഫോട്ടോ ഫോക്കസ് ലഭിക്കുമെന്നത് ഇതിന്റെ ഒരു മേന്മയാണ്.

ഐ ട്രാക്കിങ്, അനിമൽ ട്രാക്കിങ് എന്നിവക്ക് പുറമെ, സ്പോർട്സ് ഫോട്ടോഗ്രാഫി പോലുള്ള സാഹചര്യങ്ങളിൽ കാനൻ ഡീപ് ലേർണിംഗ് ടെക്നോളജി ഉപയോഗിച്ച് സബ്ജെക്ട് ഡിറ്റക്ഷൻ കൂടുതൽ മികച്ചതാക്കിയിട്ടുണ്ട്.

eos-r3-top
ഇനി കുറച്ചു വീഡിയോ വിശേഷങ്ങൾ നോക്കാം

12 ബിറ്റ് 6K RAW റോ വീഡിയോ ഷൂട്ട് ചെയ്യാൻ സാധിക്കും വിധമാണ് ക്യാമറയുടെ നിർമ്മിതി. 60p മോഡിലാണ് ഇത് സാധ്യമാകുന്നത്. 4K റെസല്യൂഷനിൽ വീഡിയോ എടുക്കാൻ ആണെങ്കിൽ 120 p മോഡിൽ അൾട്രാ സ്ലോമോഷൻ വീഡിയോ ലഭിക്കും.

ഇൻ ബോഡി ഇമേജ് സ്റ്റെബിലൈസർ സംവിധാനം (IBIS) ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം കാനോൻ ലെൻസിന്റെ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസർ കൂടിച്ചേരുമ്പോൾ വളരെ നല്ലൊരു സ്റ്റെബിലൈസേഷൻ പെർഫോമൻസ് ക്യാമറ നൽകും.

ബോഡി വില . Rs: 4,99,995.00

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.