ഒട്ടേറെ പുതുമകളും ആയി Dji Mavic Air 2 ഇറങ്ങി!

ഒട്ടേറെ പുതുമകളും ആയി Dji Mavic Air 2 ഇറങ്ങി!
മറ്റ് അനവധി ഡ്രോൺ കമ്പനികൾ ഉണ്ടെങ്കിലും ലോകത്തിലെ തന്നെ മികച്ച ഡ്രോൺ നിർമാതാക്കളിൽ ഒന്നുതന്നെയാണ് Dji. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കാണുന്നതും Dji ഡ്രോണുകൾ തന്നെയാണ്. Dji യുടെ മാവിക് എയർ (Mavic Air) സീരീസിലെ രണ്ടാമത്തെ ഡ്രോൺ ആണ് മാവിക് എയർ 2 (Mavic Air 2). ഡ്രോണും റിമോട്ട് കണ്ട്രോളും മാവിക് എയർ 1 ഇൽ നിന്നും പൂർണമായും വെത്യസ്തമായ രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. മാവിക് എയർ 2 ഡ്രോൺ രുപത്തിൽ കൂടുതൽ സാമ്യം തോന്നുക മാവിക് 2 പ്രൊ (MAVIC 2 PRO) യോടാണ്. പ്രൊപ്പല്ലർ ഇളക്കി കാലുകൾ മടക്കി വെക്കും വിധം ആണ് മോഡൽ.

ഫുൾ ചാർജ്ഡ് ബാറ്ററിയിൽ 34 മിനിറ്റ് പരമാവധി ഫ്ലൈ ടൈം പറയുന്നുണ്ട്. ഇത്തരത്തിൽ ഉള്ള ഡ്രോണുകളിൽ വളരെ മികച്ച ഫ്ലൈ ടൈം തന്നെ ആണ് ഇത്. മാവിക് എയർ 1 നു പരമാവധി 21 മിനിറ്റ് ആയിരുന്നു ഫ്‌ലൈറ്റ് ടൈം. പരമാവധി 240 മിനിറ്റ് റിമോട്ട് കണ്ട്രോളും ബാറ്ററി ബാക്കപ്പ് പറയുന്നു. Dji അവതരിപ്പിച്ച സ്മാർട്ട് കൺട്രോളറിൽ നിന്നും സ്ക്രീൻ മാറ്റിയ രൂപം ആണ് മാവിക് എയർ 2-ൻറെ റിമോട്ടിന്.

mavic-air-2-remote

OcuSync 2.0 ടെക്‌നോളജി ഉപയോഗിച്ചാണ് ഡ്രോണിൽ നിന്നും റിമോട്ട് കൺട്രോളിലേക്കു ലൈവ് പ്രിവ്യു വീഡിയോ അയക്കുന്നത്. പ്രിവ്യു വീഡിയോ 1080p 30fps ക്വാളിറ്റിയിൽ  ലഭിക്കുന്നു. മറ്റു സിഗ്നൽ തടസങ്ങൾ ഇല്ലാത്ത അവസ്ഥയിൽ 10 km വരെ റെയ്ഞ്ച് കിട്ടും. മാവിക് എയർ 1 ഇൽ 4 km ആയിരുന്നു മാക്സിമം അവകാശപ്പെട്ടിരുന്നത്. 2.4/5.8GHz എന്നിങ്ങനെ ഡ്യൂവൽ ഫ്രീക്യൻസിയിൽ (Dual Frequency) ആണ് മാവിക് എയർ 2 വിന്റെ പ്രവർത്തനം. തടസങ്ങൾ കുറഞ്ഞ ഫ്രീക്യൻസിയിലേക്ക് തനിയെ മാറി പ്രവർത്തിക്കുവാൻ സാധിക്കും.

ഡ്രോൺ എവിടെയും തട്ടാതിരിക്കാൻ ആയി വെക്കുന്ന സെൻസറുകൾ (Obstacle Avoidance) മുൻപിലും പിൻ ഭാഗത്തും താഴേക്കും ആയി (forward, backward, and downward) 3 ഭാഗത്തേക്ക് ആണ് ഉള്ളത്.

സിനിമാറ്റിക് മൂവ്മെന്റ് ഷോട്ടുകൾ ഓട്ടോമാറ്റിക് ആയി പകർത്താൻ ഉള്ള Dji യുടെ ക്വിക്ക് ഷോട്ട് (QuickShots) സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. Dronie, Circle, Helix, Rocket, Boomerang, Asteroid എന്നീ വ്യത്യസ്ത മോഡുകളിൽ ആയി ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. ചലിക്കുന്നതോ ചലിക്കാത്തതോ ആയ വസ്തുക്കളെ ട്രാക്ക് ചെയ്ത്‌ വീഡിയോ പകർത്തുവാൻ ആക്റ്റീവ് ട്രാക്ക്, സ്പോട് ലൈറ്റ്, പോയിന്റ് ഓഫ് ഇന്റെരെസ്റ്റ് (Active Track 3.0, Spotlight 2.0, and Point of Interest 3.0) എന്നീ ഫോക്കസ് ട്രാക്ക് (FocusTrack) സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 256 GB വരെ ഉള്ള മൈക്രോ എസ് ഡി (microSD) മെമ്മറി കാർഡുകൾ ഉപയോഗിക്കാം.

ഇനി ക്യാമറയിലേക്കു നോക്കാം. 3 ആക്സിസ് ഗിമ്പലിൽ ഘടിപ്പിച്ച 1/2 ഇഞ്ച് സെൻസർ ക്യാമറ ആണ് മാവിക് എയർ 2 ന്. ഇത് മാവിക് 2 സൂമിന്റെ (Mavic 2 Zoom) സെൻസർനേക്കാൾ വലുതാണ്.. 48 മെഗാ പിക്സൽ (48MP) 8000×6000 റെസൊല്യൂഷൻ ചിത്രങ്ങൾ പകർത്തുവാൻ കഴിയും. JPEG/DNG (RAW) എന്നീ ഫോർമാറ്റുകളിൽ ചിത്രങ്ങൾ പകർത്താം. ഇതിനു പുറമെ 8k ഹൈപെർലാപ്സ് Free, Circle, Course Lock, Waypoint എന്നീ മോഡുകളിൽ എടുക്കുവാൻ കഴിയും.

24 mm ഫോക്കൽ ലെങ്ത് ന് തുല്യമായ f/2.8 അപ്പാർച്ചർ ഉള്ള ലെൻസ് ആണ് ഉള്ളത്. അപ്പാർച്ചർ ചേഞ്ച് ചെയ്യാനോ സൂം ചെയ്യാനോ കഴിയില്ല. 1  മീറ്റർ മുതൽ ഇൻഫിനിറ്റിയിലേക്കു ആണ് ഫോക്കൽ റേഞ്ച്. 100-6400 ആണ് ISO റേഞ്ച്. 16,64,256 എന്നീ അളവുകളിൽ ആവശ്യത്തിന് മാറ്റി ഉപയോഗിക്കാവുന്ന ND ഫിൽറ്ററുകൾ (ND16/64/256) ലഭ്യമാണ്.

 4k വീഡിയോ 60 fps ഇൽ പകർത്തുവാൻ കഴിയും. Dji യുടെ മാവിക് 2 പ്രൊ (Mavic 2 Pro) ക്ക് പോലും 4k വീഡിയോ 30 fps ഇൽ മാത്രമാണ് കിട്ടിയിരുന്നത്. അതുപോലെ തന്നെ ഫുൾ HD (FHD) വീഡിയോ 240 fps ഇലും (അൾട്രാ സ്ലോ മോഷൻ) പകർത്തുവാൻ കഴിയും. D-Cinelike, Normal എനീ രണ്ടു കളർ പ്രൊഫൈലുകൾ ആണ് ഉള്ളത്. പോസ്റ്റ് പ്രൊഡക്ഷൻ സമയത്തു കൂടുതൽ ഡീറ്റൈൽ കിട്ടും വിധം വീഡിയോ പകർത്താൻ  D-Cinelike പ്രൊഫൈൽ സഹായിക്കും. മാക്സിമം വീഡിയോ ബിറ്റ് റേറ്റ് 120 Mbps ആണ്.

HDR മോഡിൽ ഫോട്ടോ, വീഡിയോ, പനോരമ എന്നിവ പകർത്താൻ കഴിയും. എന്നാൽ HDR മോഡിൽ വീഡിയോ പകർത്തുമ്പോൾ 30 fps ഇൽ കൂടുതൽ കിട്ടില്ല.

570 ഗ്രാം ഭാരമുള്ളതിനാൽ മൈക്രോ കാറ്റഗറിയിൽ ആണ് ഈ ഡ്രോൺ ഉള്ളത്. മടക്കി വെക്കുമ്പോൾ 180×97×84 mm (Length×Width×Height) എന്ന അളവിലും നിവർന്നിരിക്കുമ്പോൾ 183×253×77 mm (Length×Width×Height) എന്ന അളവിലും ആണ് ഉള്ളത്.

നോർമൽ പാക്ക് ആയും കോംബോ പാക്ക് ആയും ആണ് മാവിക് എയർ 2 വിപണിയിൽ ഉള്ളത്.

നോർമൽ പാക്കിൽ ഡ്രോൺ, റിമോട്, ഒരു ബാറ്ററി, 3 പെയർ പ്രൊപ്പല്ലർ, ഗിമ്പൽ പ്രൊട്ടക്ടർ, ചാർജർ, കണെക്ഷൻ കേബിളുകൾ എന്നിവ ആണ് ഉള്ളത്.  $799 ഡോളർ ആണ് വില.

കോംബോ പായ്ക്കിൽ ഇതിനു പുറമെ 2 ബാറ്ററി 3 പെയർ പ്രൊപ്പല്ലർ ND ഫിൽറ്റർ സെറ്റ്, ബാറ്ററി ചാർജർ ഹബ്, ബാറ്ററി ടു പവർ ബാംഗ് അഡാപ്‌റ്റർ, ഷോൾഡർ ബാഗ് എന്നിവയും ലഭിക്കും. ഈ പാക്കിന്  $988 ഡോളർ ആണ് വില.

Tags

Drone, DJI, Mavic, Air, 2, New, Drone, Foldable, Foldeble, 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.