News – Photo Malayalam https://photomalayalam.com Camera News For Malayali Wed, 20 Oct 2021 14:40:13 +0000 en-US hourly 1 https://photomalayalam.com/wp-content/uploads/2020/04/cropped-fav-32x32.png News – Photo Malayalam https://photomalayalam.com 32 32 കുഞ്ഞൻ ഡ്രോണിൽ ഒത്തിരി കാര്യം. Mavic Air 2S അവതരിപ്പിച്ച്‌ DJI https://photomalayalam.com/dji-mavic-air-2s/ https://photomalayalam.com/dji-mavic-air-2s/#respond Fri, 15 Oct 2021 07:39:40 +0000 https://photomalayalam.com/?p=931
ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി മേഖല, സിനിമ ചിത്രീകരണം മുതലായവയിൽ വ്യത്യസ്ത രീതിയിൽ വൈഡ് ആംഗിൾ, ഏരിയൽ ഫോട്ടോഗ്രാഫി എന്നിവയിൽ വിപ്ലവ മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് ഡ്രോൺ ഉപയോഗിച്ച് കൊണ്ടുള്ള ചിത്രീകരണ ആവിഷ്കാര രീതി ഇപ്പോൾ അവലംബിച്ച് പോകുന്നത്. മുൻകാലങ്ങളിൽ ഇത്തരം ചിത്രീകരണത്തിന് ഭാരിച്ച ചിലവ് വന്നിരുന്നു. ഇന്ന് ഡ്രോൺ സാങ്കേതികവിദ്യയിൽ മുൻനിര കമ്പനിയായ Dji ആണ് ഇക്കാര്യത്തിൽ നവീന സാങ്കേതിക രംഗത്തെ പ്രമുഖ ബ്രാൻഡ്ആയി അറിയപ്പെടുന്നത്. Dji യുടെ മുൻ മോഡലായ മാവിക് (Mavic) സീരീസിലെ മാവിക് എയർ (Mavic- air) മാവിക് മിനി (Mavic- mini) എന്നിവയും ഒട്ടേറെ പ്രചാരം നേടിയ മറ്റ് മോഡലുകളാണ്.

Dji കമ്പനി Mavic സീരീസിലെ ഏറ്റവും പുതിയ മോഡലായാണ് മാവിക് എയർ ടു എസ് (Mavic- Air 2S) ഒട്ടനവധി പ്രത്യേകതകളോടെ 2021-ൽ പുറത്തിറക്കിയിരിക്കുന്നത്.

സവിശേഷതകൾ

Dji Mavic Air 2S sensor
മാവിക് എയർ ടു എസ് (Mavic Air 2S) എന്ന മോഡലിൽ പ്രധാനഘടകം അതിന്റെ 1 ഇഞ്ച് (1 inch CMOS 2.4) സെൻസർ ആണ്. ഇതിൽ നിന്ന് മികച്ച ക്വാളിറ്റി ഉറപ്പുവരുത്തുന്നു. “വലിയ ലോകം വലിയ സെൻസർ” (Big World, Big Sensor) എന്ന ക്യാപ്ഷൻ തന്നെയാണ് കമ്പനി അതിന്റെ സവിശേഷതകളെക്കുറിച്ച് വർണിച്ചിരിക്കുന്നത്. ഇത് 5.4K റെസല്യൂഷനിൽ വീഡിയോ ചിത്രീകരണം 30fps (Frame Per Second) വരെ സാധ്യമാകുന്നു. കൂടാതെ 4k യിൽ പരമാവധി 60fps വരെയും 2k യിൽ 120 fps വരയും നൽകിയിരിക്കുന്നു.

മാവിക് എയർ ടു എസ് (Air 2 S) വളരെ സൗകര്യപ്രദമായി ഉപയോഗിക്കുന്നതിന് വേണ്ടി ഇതിന്റെ ബോഡി വെയ്റ്റ് 600 ഗ്രാമിൽ താഴെ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇത് യാത്രകളിലും മറ്റും ഉപയോഗിക്കുന്നവർക്ക് സൗകര്യപ്രദമായി കൊണ്ടുപോകുന്നതിന് എളുപ്പമാക്കുന്നു. 12 കിലോമീറ്റർ ദൂരത്തേക്ക് പോയി വരെ ചിത്രീകരണം സാധ്യമാക്കുന്ന “Ocu sync Wi-Fi protocol transmission system 3.0” മറ്റൊരു പ്രധാനപ്പെട്ട സവിശേഷതയാണ്.

കുഞ്ഞൻ ഡ്രോണിൽ ഒത്തിരി കാര്യം. Mavic Air 2S അവതരിപ്പിച്ച്‌ DJI 2
ഹെലിക്യാം ഉപയോഗിക്കുന്നവരുടെ പ്രധാന വെല്ലുവിളി ഇതിൽ ഉണ്ടാകുന്ന അപകടസാധ്യത തന്നെയാണ് അതായത് എവിടെയെങ്കിലും തട്ടി താഴെ വീണുണ്ടാകുന്ന നഷ്ടം,അത് പരിഹരിക്കുന്നതിനായി 4 ഡയറക്ഷൻ ഒബ്സ്റ്റക്കിൾ സെൻസിംഗ് തടസ്സങ്ങളെ അതിജീവിച്ച സ്വയംനിയന്ത്രിത സംവിധാനം ഈ മോഡലിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. അതിനായി (ADSB) ഡിജെഐ പുതുതായി അവതരിപ്പിച്ചിട്ടുള്ളത് മാവിക് എയർ ടു എസ് എന്ന ഈ മോഡലിലൂടെ ആണ്.

കൂടാതെ 10 Bit D-log-m കളർ പ്രൊഫൈൽ, സിനിമ,വീഡിയോ ചിത്രീകരണത്തിന് ഈ ചെറിയ ഡ്രോൺ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 20 എം പി റെസല്യൂഷനിലുള്ള വൺ ഇഞ്ച് സെൻസറിൽ നിന്നും ഷാർപ്പ് ആയ ചിത്രങ്ങൾ റോ ഇമേജ് ലൂടെ 12.6 സ്റ്റോപ്പ്‌ ഡൈനാമിക് റേഞ്ച് നൽകുവാൻ പുതിയ മോഡലിനെ കഴിയുന്നു. ഇത് പോസ്റ്റ് പ്രോസസിംഗ് സമയത്ത് പ്രൊഫഷണൽ ക്യാമറകളോട് സാമ്യമായ രീതിയിൽ ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്നു. Intelligent HDR ടെക്നോളജിയിലൂടെ പോസ്റ്റ് പ്രൊഡക്ഷൻ ഒഴിവാക്കിയുള്ള ഫോട്ടോ ചിത്രീകരണം ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മൾട്ടിപ്പിൾ പിക്ചർ ഷൂട്ട് ലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഇത്തരം ചിത്രീകരണ സംവിധാനത്തിലൂടെ ഡൈനാമിക് റേഞ്ച് കൂട്ന്നതിനും ഇത് സഹായിക്കുന്നു. ഒറ്റക്ലിക്കിൽ നൂതന വീഡിയോ സാങ്കേതികവിദ്യ ആയ ഹൈപ്പർ ലാപ്സ് ചിത്രീകരണം, പനോരമിക് എന്നീ ഫീച്ചറുകളും നൽകിയിട്ടുണ്ട്.

“സ്മാർട്ട് ഫീച്ചർ പെർഫെക്ട് ഷോട്ട്” എന്നാണ് കമ്പനി ഇതിനു നൽകുന്ന ഓമനപ്പേര്. ഡ്രോൺ ഉപഭോക്താക്കൾക്ക് പ്രധാനമായും നേരിടുന്ന പോരായ്മയാണ് ഫോക്കസിംഗ്. ഇതിന് പരിഹാരമെന്നോണം വിവിധ ഇനം ആവശ്യങ്ങൾക്കുള്ള ഫോക്കസ് ട്രാക്കിംഗ് ഓപ്ഷൻ ഇതിൽ പുതുതായി അവതരിപ്പിച്ചിരിക്കുന്നു.

Cinematic, spotlight 2.0, active tracking, point of interest എന്നിങ്ങനെ വിവിധ ഉപയോഗത്തിന് ആവശ്യമായ ഫോക്കസ് സംബന്ധമായ പ്രശ്നങ്ങൾ കമ്പനി കണ്ടെത്തിയതാണ് ഇത്തരം ഓപ്ഷനുകളും ചിത്രീകരണ രീതിയും സുഗമമാക്കും.

Dji mavic air 2s Environment Sensing APAS 4.0
മുൻപ് സൂചിപ്പിച്ച സെൻസർ സവിശേഷതകൾ AI environmental sensing algorithm ഉപയോഗിച്ചാണ് നാല് ദിശകളിലും ഉള്ള തടസ്സങ്ങളെ സ്വയം അതിജീവിച്ച് പ്രവർത്തിക്കുവാൻ APSC 4.0 ( advanced pilot assistance system technology ) യുടെ പ്രത്യേകതയാണ്.

മുൻപ് ഉപയോഗിച്ചിരുന്ന വൈഫൈ പ്രോട്ടോക്കോൾ ടെക്നോളജി ആയ ബ്രിഡ്ജ് പ്രോട്ടോക്കോളിൽ നിന്നും വൃത്യസ്തമായി ഒക്കൂ സിംഗ് ലൂടെ വീഡിയോ ട്രാൻസ്മിഷൻ 1080p ക്വാളിറ്റിയിൽ കാണുവാനും സാധിക്കുന്നത് കമ്പനിയുടെ പുത്തൻ ടെക്നോളജി തന്നെയായി Dji ക് മാത്രം അവകാശപ്പെട്ട ഒന്നാണ്. 4ആന്റിനകളുടെ സഹായത്തോടെയാണ് 2.4Ghs, 5.8 Ghs എന്നീ ബാൻഡ് വിഡ്ത്തുകളിൽ 12km ദൂരത്തുനിന്ന് വരെയുള്ള തൽസമയ വീഡിയോ സംപ്രേക്ഷണവും നിയന്ത്രണവും സുഖമായി സാധ്യമാക്കുക. അതിൽ ഡി ജെ ഐ (DJI)
കമ്പനിയോട് കിടപിടിക്കുവാൻ മറ്റു കമ്പനികൾക്ക് സാധിക്കാത്തത് ഇതിനാൽ മാത്രമാണ്. വളരെ വേഗത്തിൽ ഈ മേഖലയിൽ ഡ്രോൺ മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളുമായി ഒന്നാം സ്ഥാനം നിലനിർത്തി മുന്നോട്ടു കുതിക്കുന്നത്. Dji അവതരിപ്പിച്ചിട്ടുള്ള വിവിധ ഉൽപ്പന്നങ്ങൾ കാര്യക്ഷമതയിലും ഗുണമേന്മയിലും ഇപ്പോഴും മുൻപന്തിയിൽ തന്നെ എന്ന് അനുമാനിക്കാം.


പോരായ്മകൾ.

വൺ ഇഞ്ച് സെൻസർ കളിൽനിന്നും 5.4k, 4.K ഇമേജുകൾ ക്രോപ് ഫാക്ടറി ലൂടെ ലഭ്യമാകുമ്പോൾ വളരെ മികച്ച ദൃശ്യാനുഭവം എന്ന് അവകാശപ്പെടാൻ കഴിയില്ല. ആക്ടീവ ട്രാക്ക്, പോയിന്റ് ഓഫ് ഇൻട്രസ്റ്റ് എന്ന ഓപ്ഷൻ 5.4k, 4k എന്ന റസല്യൂഷൻ ലഭ്യമല്ല.

ഇന്ത്യയിൽ നിലവിൽ അംഗീകൃത ്് സെയിൽസ് , സർവീസ് സെന്ററുകൾ മാവിക് മിനി സീരീസ് ഒഴികെ ഒന്നിനും ലഭ്യമല്ല. നിലവിലെ നിയമമനുസരിച്ച് ഡി ജെ ഐ യുടെ വിവിധ മോഡലുകൾ ഇറക്കുമതി ചെയ്യുന്നതിനും മറ്റ് വിദേശരാജ്യത്ത് നിന്ന് വാങ്ങി ഇവിടെ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങൾ ഏറെയാണ്. സൈഡ് സെൻസർ ഇല്ല എന്നതും മറ്റൊരു പോരായ്മയാണ്.


അവലോകനം

ഒട്ടനവധി സവിശേഷതകൾ കൊണ്ട് ഈ മേഖലയിൽ DJI mavic 2Sപുതു വിപ്ലവത്തിന് മാറ്റ് കൂട്ടും എന്ന കാര്യത്തിൽ സംശയമില്ല. ഒരു ചെറിയ മോഡൽ ഡ്രോൺ ഇത്രയധികം ഉപഭോക്താവിനാവശ്യകാര്യം ഉൾപ്പെടുത്തി അവതരിപ്പിക്കുവാൻ ഡിജെഐ കംബനിക്ക് മാത്രമേ എളുപ്പത്തിൽ കഴിയൂ. എങ്കിലും ഇന്ത്യയിലെ നിലവിലെ നിയമവ്യവസ്ഥയിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ചെറിയ ഇളവുകൾ നിലനിൽക്കുന്നുണ്ടെങ്കിലും DGCA ഈ കമ്പനിയെ നിലവിൽ ഉൾപ്പെടുത്താത്ത തിനാൽ ഇത്തരം മോഡലുകൾ ഇന്ത്യയിൽ സുഖമായി ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി സിനിമ മേഖലകളിൽ ഉപയോഗിക്കുന്നതിനായി നിയമത്തിലെ ചില നിയന്ത്രണങ്ങൾ അനുവാര്യത ആണോ എന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. ഒറ്റ ചാർജിൽ 31 മിനിറ്റ് ആണ് ബാറ്ററി ദൈർഘ്യം. 20mm wide angle lens ,In built 8 gb memmory.999 ഡോളറാണ് വില, fly മോർ combo 1299 ഡോളർ. 75000 രൂപയാണ് ഇന്ത്യൻ മാർക്കറ്റിലെ ഏകദേശ വില.


Research & Writing:

Yasar Amaurys
Phototech journalist

]]>
https://photomalayalam.com/dji-mavic-air-2s/feed/ 0
മുൻവിധിയോടെ കാണേണ്ട, അടുത്തറിയാം കാനൻ EOS-R6. https://photomalayalam.com/canon-eosr6-malayalam/ https://photomalayalam.com/canon-eosr6-malayalam/#respond Mon, 27 Jul 2020 07:48:53 +0000 https://photomalayalam.com/?p=552
ആദ്യം തന്നെ ഒന്ന് പറയട്ടെ. ഒരു പുതിയ കാമറ ഇറങ്ങുന്നതിനു മുൻപ് തന്നെ ആ കാമറ എന്ത് നിലവാരം തരും എന്ന് പ്രവചിക്കുന്നവർ കുറവല്ല നമ്മുടെ ഇടയിൽ. ഒരു ക്യാമറയുടെ സ്പെസിഫിക്കേഷൻ എത്ര ഗ്രാഹ്യമായി പഠിച്ചാലും ചില ക്യാമെറകൾ നമ്മളെ ഞെട്ടിക്കാറുണ്ട്, അതുപോലെ തന്നെ നിരാശപ്പെടുത്താറും ഉണ്ട്. ഇത് പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല. EOS R6 നമ്മുടെ കയ്യിൽ ഇതുവരെ ലഭിച്ചിട്ടില്ല. പൂർണമായ വിവരങ്ങൾ പോലും ലഭ്യമാക്കുന്നതിന് മുൻപേ നമ്മൾ മലയാളി ഫോട്ടോഗ്രാഫർമാർ പലരും ഇതിന്റെ നിലവാരം പറഞ്ഞു കേൾക്കുന്നു. ഇതിൽ എത്രത്തോളം കഴമ്പ്‌ ഉണ്ട് എന്ന് തനിയെ ചിന്തിക്കുക.

കാനൻ കമ്പനി ക്യാമെറയിൽ ഇത്രയധികം മാറ്റങ്ങൾ വരുത്തി ഇറക്കുന്നത് കൊണ്ട് തന്നെ, കാനൻ ഈ അടുത്ത് ഫോട്ടോഗ്രാഫര്മാരെയും വിഡിയോഗ്രാഫര്മാരെയും ഏറ്റവും കൂടുതൽ ഞെട്ടിച്ച രണ്ടു ക്യാമെറകളാണ് EOS R5, EOS R6 എന്നിവ. ഇവയിൽ രണ്ടിനും പുതുതായി വന്നിരിക്കുന്ന സംവിധാനങ്ങളും സൗകര്യങ്ങളും ഏറെക്കുറെ ഒരുപോലെ ആണ്.

കാനൻ EOS R5 ഇനെ പ്രൊഫഷണൽ കാമറ എന്ന പേരിൽ അവതരിപ്പിച്ചപ്പോൾ EOS R6  ഒരു എന്തുസിയസ്റ് (Enthusiast) പട്ടികയിൽ ആണ് പെടുത്തിയിരിക്കുന്നത്. അതായത് 6D , 7D , EOS R തുടങ്ങിയ ക്യാമറകളുടെ പട്ടികയിൽ. 5D , 1DX തുടങ്ങിയ ക്യാമെറകളെയാണ് കാനൻ പ്രൊഫഷണൽ പട്ടികയിൽ പെടുത്തിയിരിക്കുന്നത്.

ഇനി നമുക്ക് അറിയാൻ കഴിഞ്ഞ കാര്യങ്ങളിലൂടെ EOS R6 നെ പരിചയപ്പെടാൻ ശ്രെമിക്കാം.

വിഡിയോഗ്രാഫിക്കും ഫോട്ടോഗ്രഫിക്കും ഒരുപോലെ പ്രാധാന്യം നൽകി ഇറക്കുന്ന ഒരു ഫുൾ ഫ്രെയിം മിറർലെസ്സ് കാമറ ആണ് EOS R6. കാനൻ EOSR ക്യാമെറയിൽ ഉള്ള RF ലെന്സ് മൗണ്ട് തന്നെ ആണ് EOS R6 ഇന്നും ഉള്ളത്.

20.1 മെഗാ പിക്സൽ (Effective Pixels (Megapixels)) ഉള്ള ഫുൾ ഫ്രെയിം CMOS സെൻസർ ആണ് ഇതിൽ ഉപയോഗിക്കുന്നത്. മെഗാ പിക്സൽ EOS R5 ഇൽ 45 ആണ് ആയതിനാൽ EOS R6  കുറഞ്ഞ കാമറ ആണ് എന്ന്  പറയുന്നവർ ഉണ്ട്. അപ്പൊ കാനൻ 1DX ക്യാമറയുടെ മെഗാ പിക്സിൽ ചോദിച്ചാൽ മതിയാകും (1DX ക്യാമറയിൽ പുതുതായി വികസിപ്പിച്ച 20.1 MP ഫുൾ ഫ്രെയിം CMOS സെൻസർ ആണ് ഉപയോഗിച്ചിരിക്കുന്നത്). ഇവിടെ 1DX ക്യാമറയുടെ സെൻസർ ആണ് ഉപയോഗിക്കുന്നത് എന്ന് അർത്ഥമില്ല എങ്കിലും ഫോട്ടോഗ്രാഫിക്ക് 20.1 മതി എന്ന് സൂചിപ്പിച്ചു എന്ന് മാത്രം. എന്നാൽ EOS R5 ഇനെ അപേക്ഷിച്ചു കുറച്ചു കൂടി ലോ ലൈറ്റ് പെര്ഫോമെൻസ് EOS R6 നൽകാൻ സാധ്യത ഉണ്ട്. കാനൻ പുതിയതായി അവതരിപ്പിച്ചു 1DX മാർക്ക് 3, EOS R5  എന്നീ ക്യാമെറകൾക്ക് ഉപയോഗിച്ച ഡിജിക് എക്സ് (DIGIC X) പ്രൊസസർ ആണ് EOS R6 ഇന് ഉള്ളത്.

ഇൻ ബോഡി ഇമേജ് സ്റ്റെബിലിസിങ് (IBIS) ഉൾപ്പെടുത്തി ഇറക്കുന്ന കാമറ ആണ് EOS R6. CIPA സ്റ്റാൻഡേർഡ് പ്രകാരം 24-105 ലെൻസിൽ (RF 24-105mm F4 L IS USM) 105 മാഗ്നിഫിക്കേഷന്‌യിൽ 8 സ്റ്റോപ്പ് സ്റ്റെബിലിസിങ് ലഭിക്കുന്നുണ്ട്.

EOSR ക്യാമെറയിൽ നമ്മൾ കണ്ട പുറത്തേയ്ക്കു തുറക്കാവുന്ന ഡിസ്പ്ലേ ആണ് (Vari-Angle LCD) R6 ഇന് ഉള്ളത്. എന്നാൽ 3.15 ഇഞ്ച് 2.1M ഡോട്ട് എൽ സി ഡി (2.1M dot LCD) എന്നതിൽ നിന്നും 3 ഇഞ്ച് 1.6 M ഡോട്ട് എൽ സി ഡി (1.6 M dot LCD) എന്ന മാറ്റം വന്നു. എന്നാൽ EOS R ക്യാമെറയിൽ കണ്ടത് പോലെ ഉള്ള 3.69-മില്യൺ ഡോട്ട് (3.69-million dot) OLED ഇലക്ട്രോണിക് വ്യൂ ഫൈൻഡർ ആണ് EOSR-6 യിലും ഉൾപ്പെടുത്തിയിരിക്കുന്നത്‌.

5472×3648 വരെ റെസൊല്യൂഷനിൽ ചിത്രങ്ങൾ പകർത്താൻ ആകും. JPEG L,RAW/C-RAW,HEIF എന്നീ ഫോര്മാറ്റുകളിൽ ആകും ചിത്രങ്ങൾ പകർത്താൻ ആകുക. 100 മുതൽ 102400 വരെയാണ് നോർമൽ ISO നൽകിയിരിക്കുന്നത്.

ഒരു സെക്കൻഡിൽ മെക്കാനിക്കൽ ഷട്ടർ ഉപയോഗിച്ച് 12 വരെയും ഇലക്ട്രോണിക് ഷട്ടർ ഉപയോഗിച്ച് 20 വരെയും ചിത്രങ്ങൾ പകർത്തുവാൻ കഴിയും. ഏകദേശം 3,00,000 (3 ലക്ഷം) ഷട്ടർ ആയുസ് ആണ് കാനൻ വാക്ദാനം ചെയ്യുന്നത്.

ചിത്രത്തിന്റെ 100% ഏരിയയിലും (100% vertical and horizontal) ഐ ഓട്ടോ ഫോക്കസ് (Eye AF) ആണ് കമ്പനി അവകാശപ്പെടുന്നത്. ഓട്ടോ ഫോക്കസിംഗിൽ (AF) ഫേസ് ഐ എന്നിവക്ക് പുറമെ പുതുതായി ബോഡി, അനിമൽ (Face, Eye, Body, Animal) ഇനീ ക്യാരക്ടർ ഡിറ്റക്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നു. EOS R , EOS R5 എന്നിവയെക്കാളും ലോ ലൈറ്റ് ഓട്ടോ ഫോക്കസ് റെസ്പോൺസ് കാണിക്കുവാൻ സാധ്യത EOS R6 ഇന് ആണ്.

4K/60P UHD (3840 × 2160) വീഡിയോ പകർത്താൻ കഴിയും. ഫുൾ സെൻസർ റീഡ് ചെയ്യുന്നു എന്ന് പറയാൻ കഴിയില്ല എങ്കിലും 94% സെന്സറും ഉപയോഗിക്കുന്നുണ്ട്. ഇതിനെ വലിയ ഒരു ക്രോപ് ആയി കണക്കാക്കാൻ കഴിയില്ല. APSC ക്രോപ് മോഡിലും 4K പകർത്തുവാൻ കഴിയും. EOSR ക്യാമെറയിൽ 4K APSC-ക്രോപ് മോഡിൽ മാത്രമേ പകർത്താൻ കഴിയുമായിരുന്നുള്ളൂ. കാനൻ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങളിൽ “MOV” ഫോർമാറ്റിനെ പറ്റി പറഞ്ഞു കേൾക്കുന്നില്ല. കാനൻ ലോഗ് ഫോർമാറ്റിൽ 4:2:2 കളർ സാംപ്ലിങ് മെതേഡിൽ 10 BIT വീഡിയോ ഇന്റെര്ണല് ആയി റെക്കോർഡ് ആക്കുമെന്നത് ഒരു വലിയ മികവ് ആണ്. പോസ്റ്റ് പ്രൊഡക്ഷൻ ഗ്രേഡിംഗ് ചെയ്യുന്നവർക്ക് ഇത് ഒരു വലിയ സാധ്യത തുറന്നു തരുന്നു. എന്നാൽ പല സന്ദര്ഭങ്ങളിലും ALL-I ഫോർമാറ്റ് ലഭിക്കുന്നില്ല. പകരം IPB മാത്രമാണ് ഉള്ളത്. ഇത് കാനൻ എന്തുസിയസ്റ് (enthusiast) ക്യാമെറകളിൽ സാധാരണയായി വരുത്തുന്ന ഒരു മാറ്റം തന്നെ ആണ്. വെഡിങ് വിഡിയോഗ്രാഫർമാർ ALL-I മോഡ് അധികം ഉപയോഗിക്കാറ് ഇല്ല എങ്കിലും ചെറിയ പ്രൊഫഷണൽ വർക്കുകൾ എടുക്കാൻ ആഗ്രഹിക്കുന്നവരെ ഇത് നിരാശപ്പെടുത്തും.

canon Eosr6-Side
UHS-II മോഡൽ മെമ്മറി കാർഡുകൾ 2 എണ്ണം ഉപയോഗിക്കാവുന്ന തരത്തിൽ ആണ് സ്റ്റോറേജ് സംവിധാനം ഒരുക്കിയിരിക്കുന്നത്. EOSR ക്യാമെറയിൽ ഒരു മെമ്മറി കാർഡ് മാത്രമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.

രൂപത്തിന്റെ കാര്യത്തിൽ EOS R5, EOS R6 എന്നീ രണ്ടു ക്യാമെറകളും ഏകദേശം ഒരേ പോലെ തന്നെ ആണ് വന്നിട്ടുള്ളതു. EOS R5 ക്യാമറയുടെ മുകളിൽ ആയി വരുന്ന LCD പാനല് EOS R6 ഇൽ ഇല്ല. പകരം 
മോഡ് സെലക്ഷൻ ഡയൽ ആണ് ഇവിടെ നൽകിയിട്ടുള്ളത്. EOS R ക്യാമെറയിൽ ഏറെ വിമർശിക്കപ്പെട്ട സ്ലൈഡ് ബാർ പുതിയ EOS R6 ഇൽ നിന്നും  ചെയ്തിട്ടുണ്ട്. ഫോക്കസ് സെലക്ഷന് ജോയ് സ്റ്റിക് ആണ് വച്ചിരിക്കുന്നത്.


ക്യാമെറയിൽ ഉള്കൊള്ളിച്ചിട്ടുള്ള 4k, IBIS തുടങ്ങിയ പുതിയ സംവിധാനങ്ങൾക്കു ദീർഘ നേരം പ്രവർത്തിക്കുന്ന  ബാറ്ററി ആവശ്യമാണ്.  അതിനാൽ കാനൻ പുതുതായി വികസിപ്പിച്ച ഹൈ കപ്പാസിറ്റി ബാറ്ററി ആയ LP-E6 NH എന്ന മോഡൽ ബാറ്ററി EOS R6 ഇൽ ഉപയോഗിക്കുന്നു.

ബോഡിക്ക് 2,15,995 രൂപ ആണ് വില നിശ്ചയിച്ചിരിക്കുന്നത്.

Tags
Canon EOSR6, EOS R6, EOS-R6, EOSR 6, photo malayalam, Photomalayalam.com

]]>
https://photomalayalam.com/canon-eosr6-malayalam/feed/ 0
കാനൻ ഉപഫോക്താക്കൾ കാത്തിരുന്ന പ്രോഡക്റ്റ് അവതരണം കഴിഞ്ഞു. https://photomalayalam.com/canon-product-launch-2020-r5-r6/ https://photomalayalam.com/canon-product-launch-2020-r5-r6/#respond Sun, 12 Jul 2020 01:33:47 +0000 https://photomalayalam.com/?p=540
ഏറെ നാളത്തെ അഭ്യുഹങ്ങൾക്കും കാത്തിരിപ്പിനും വിരാമം ഇട്ടുകൊണ്ട് കാനൻ (Canon) പുതിയ പ്രോഡക്ടുകൾ അവതരിപ്പിച്ചു. ഏറ്റവും കൂടുതൽ കാത്തിരുന്ന EOSR-5, EOSR-6 ക്യാമറകൾ തന്നെ ആയിരുന്നു ശ്രദ്ധാ കേന്ദ്രം. ജൂലൈ 9 – ആം തീയതി ഓൺലൈൻ ആയി ആണ് കാനൻ പുതിയ പ്രോഡക്റ്റുകൾ പരിചയപ്പെടുത്തിയത്.

പുതിയ 85mm RF (85 എംഎം, ആർ എഫ്) F-2 മാക്രോ ലെൻസ് കേരളത്തിലെ വെഡിങ് ഫോട്ടോഗ്രാഫർമാർക്ക് പ്രിയപ്പെട്ടത് ആകാൻ സാധ്യത ഉള്ള  ഒന്നാണ്. നിലവിൽ കാനൻ RF 85 ലെൻസുകൾ 1.2 ഓപ്പണിങ് ഉള്ള രണ്ടു മോഡലുകൾ ഉണ്ട്. എന്നാൽ പുതിയ 2.0 ലെന്സ് വില കുറഞ്ഞിരിക്കും എന്നതിനാൽ കാനൻ ഉപാഫോക്താക്കൾക്കു സന്തോഷ വാർത്ത ആകും ഇത്. 600mm, 800mm, എന്നീ മാഗ്നിഫിക്കേഷനുകളിൽ F-11, RF ബ്ലോക്ക് ലെൻസുകൾക്കു പുറമെ 100mm-500mm  മാഗ്നിഫികേഷൻ നൽകുന്ന സൂം ലെൻസും വൈൽഡ് ലൈഫ് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി കാനൻ അവതരിപ്പിച്ചു.

ലെൻസുകൾ അവതരിപ്പിച്ചപ്പോൾ നമ്മുടെ നാട്ടിൽ അധികം ആരും ഉപയോഗിച്ച് കണ്ടിട്ടില്ലാത്ത പ്രോഡക്റ്റ് ആയ ലെന്സ് എക്സ്ടെൻഡർ കൂടെ ഉണ്ടായിരുന്നു. ലെന്സ് മാഗ്നിഫിക്കേഷൻ 1.4 ഇരട്ടിയായും 2.0 ഇരട്ടിയായും വർധിപ്പിക്കുന്ന എക്സ്ടെൻഡറുകൾ ആയിരുന്നു ഇവ.

അവസാനമായി കാനൻ Pro 300 എന്ന ഫോട്ടോ പ്രിൻറർ ആണ് അവതരിപ്പിച്ചത്. 9 കളറിനോടൊപ്പം ഒരു ക്രോമാ ഒപ്ടിമൈസർ കൂടെ ചേരും വിധം 10 കാട്രിജ് പ്രയോഗിക്കുന്ന പ്രിൻറർ ആണ് ഇത്. 4800 x 1200 dpi വരെ റെസൊല്യൂഷൻ കിട്ടും. കാനൻ ഇന്റെ PIXMA PRO-10/PRO-100 എനീ മോഡലുകളെക്കാൾ 15% വലുപ്പം കുറവാണ് പ്രിന്ററിനു.പ്രിന്റിങ് സൈസുകൾ ഇവയാണ് 3.5 x 3.5 (Square), 3.5 x 5, 4 x 6, 5 x 5 (Square), 5 x 7, 7 x 10, 8 x 10, Letter (8.5 x 11), Legal (8.5 x 14), 10 x 12, 11 x 17 (Ledger), 12 x 12 (Square), 13 x 19 (A3+), 210×594mm (Panorama Size), Custom (up to 13 x 39).

]]>
https://photomalayalam.com/canon-product-launch-2020-r5-r6/feed/ 0
അധിക ചിലവ് ഇല്ലാതെ ഇനി ലൈവ് സ്ട്രീമിംഗ് ചെയ്യാം !!! Canon EOS Webcam Utility https://photomalayalam.com/canon-dslr-eos-webcam-utility-beta-1/ https://photomalayalam.com/canon-dslr-eos-webcam-utility-beta-1/#comments Wed, 03 Jun 2020 08:18:52 +0000 https://photomalayalam.com/?p=470
വെബ്ക്യാം (webcam) ന് ക്വാളിറ്റി ഇല്ല !!!

ഓൺലൈൻ ക്ലാസുകൾ ഓൺലൈൻ മീറ്റിങ്ങുകൾ വീഡിയോ കോളുകൾ അങ്ങനെ ഇന്ന് പൂർണമായും ഓൺലൈൻ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ലാപ്ടോപ്പ്ന്റെയും കമ്പ്യൂട്ടറിന്റെയും വെബ് ക്യാമറകൾ ആണ് ഇതിനെല്ലാം നമ്മൾ ഉപയോഗിക്കുന്നത്. ഡി എസ് എൽ ആർ (EOS DSLR), മിറർലെസ്സ് (EOS Mirrorless) തുടങ്ങി പ്രൊഫഷണൽ ക്യാമറകളുടെ വീഡിയോ ഔട്ട് കണ്ടു ശീലിച്ച നമുക്ക് വെബ് ക്യാമറകളുടെ ക്വാളിറ്റി തീർത്തും തൃപ്തിപ്പെടുത്തുന്നത് ആവില്ല. ഏറ്റവും പ്രധാനം കല്യാണം പോലെ ഉള്ള ചടങ്ങുകൾ ഒരു നല്ല കാമറ ഉപയോഗിച്ച് ലൈവ് സ്ട്രീം ചെയ്യണം എങ്കിൽ ഒരു പരിധി വരെ ഇനി ഈ വിദ്യ മതി എന്നതാണ്.

പ്രൊഫഷണൽ ക്യാമറകൾ കമ്പ്യൂട്ടറിലേക്ക് വീഡിയോ സ്ട്രീമിങ് അല്ലെങ്കിൽ ഇത്തരത്തിൽ ഉള്ള ആവശ്യങ്ങൾക്ക് വേണ്ടി കണക്റ്റ് ചെയ്യണമെങ്കിൽ പ്രത്യേകം ക്യാപ്റ്റർ കാർഡുകൾ വേണ്ടി വരും. അത്യാവശ്യം നല്ല ക്യാപ്ചർ കാർഡിന് 15,000 മുതൽ ആണ് വില. ചുരുക്കി പറഞ്ഞാൽ ഇത്രയും നല്ല ക്യാമറ കയ്യിൽ ഇരുന്നിട്ടും അത് നിസ്സാരമായ ഒരു വീഡിയോ കോളിങിനായി പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ.

ഇവിടെയാണ് കാനോൻ പുറത്തിറക്കിയിരിക്കുന്ന ഈ ഓ എസ് വെബ്ക്യാം യൂട്ടിലിറ്റി (EOS Webcam Utility Beta) എന്ന സോഫ്റ്റ്വെയർ പ്രാധാന്യമുള്ളത് ആകുന്നത്. ഈ സോഫ്റ്റ്വെയർ ഉപയോഗിച്ച് കാനോൺ പവർ ഷൂട്ട് (PowerShot Cameras) ക്യാമറകൾ മുതൽ 1 ഡി എക്സ് മാർക്ക് 3 (1DX Mark 3) വരെയുള്ള ഒട്ടുമിക്ക ക്യാമറകളും വെബ് ക്യാമറ ആയി നമുക്ക് ഉപയോഗപ്പെടുത്തുകയും ഹൈ ക്വാളിറ്റിയിൽ തന്നെ വീഡിയോ സ്ട്രീമിങ് സാധ്യമാക്കുകയും ചെയ്യാം.

ഇതിനായി ആവശ്യമുള്ളത് ഒരു ലാപ്ടോപ് അല്ലെങ്കിൽ കമ്പ്യൂട്ടറും, ക്യാമറയെ കമ്പ്യൂട്ടറിൻറെ യു എസ് ബി (USB) പോർട്ടും ആയി കണക്ട് ചെയ്യാനുള്ള ഒരു കേബിളും മാത്രമാണ്. തുടക്കത്തിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമായിരുന്നു ഈ സോഫ്റ്റ്വെയർ സപ്പോർട്ട് ചെയ്തിരുന്നത് എന്നാൽ ഇപ്പോൾ ആപ്പിളിന്റെ മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സപ്പോർട്ട് ചെയ്യുന്ന സോഫ്റ്റ്വെയറും കാനോൻ പുറത്തിറക്കി കഴിഞ്ഞു.

നിങ്ങളുടെ കയ്യിലുള്ള കാനോൺ ക്യാമറ ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയുമോ എന്ന് തിരിച്ചറിയാൻ താഴെയുള്ള ലിസ്റ്റ് ചെക്ക് ചെയ്യുക.

EOS DSLR Cameras
EOS-1D X Mark II
EOS-1D X Mark III
EOS 5D Mark IV
EOS 5DS
EOS 5DS R
EOS 6D Mark II
EOS 7D Mark II
EOS 77D
EOS 80D
EOS 90D

EOS Rebel SL2
EOS Rebel SL3
EOS Rebel T6
EOS Rebel T6i
EOS Rebel T7
EOS Rebel T7i
EOS Rebel T100

EOS Mirrorless Cameras

EOS M6 Mark II
EOS M50
EOS M200
EOS R
EOS RP

PowerShot Cameras

PowerShot G5X Mark II
PowerShot G7X Mark III
PowerShot SX70 HS

ഇനി ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.

സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും ഉള്ള വഴി ആണ് താഴെ എഴുതി ചേർത്തിരിക്കുന്നത്. ഇത് തനിയെ ചെയ്യാൻ അറിയുന്നവർക്ക് ലിങ്ക് മാത്രം മതിയാകും എന്നതിനാൽ ലിങ്ക് താഴെ ചേർക്കുന്നു.

1) How to  Download EOS Webcam Utility Beta Software.

ആദ്യം നമുക്ക് ആവശ്യമായ സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്യുവാൻ ആയിട്ട് കാനോൺ വെബ്സൈറ്റിൽ ഈ ഓ എസ് വെബ്ക്യാം യൂട്ടിലിറ്റി പേജിലേക്ക് പോകാം. ഇതിനായി മുകളിൽ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ പേജിൻറെ ഏറ്റവും താഴെ വെബ് ക്യാമറ ആയി പ്രവർത്തിപ്പിക്കുവാൻ കഴിയുന്ന ക്യാമറകളുടെ ലിസ്റ്റ് കാണാൻ കഴിയും. ഇതിൽ നിങ്ങളുടെ ക്യാമറ മോഡൽ ക്ലിക്ക് ചെയ്യുക. ഉദാഹരണത്തിന് EOS R.
തുടർന്ന് വരുന്ന പേജിൽ അൽപം താഴേക്ക് സ്ക്രോൾ ചെയ്താൽ നിങ്ങളുടെ ക്യാമറയുടെ മോഡൽ തലക്കെട്ടായി ഒരു ഭാഗം കാണാം (ചിത്രം 1).
ഇവിടെ ഡ്രൈവേഴ്സ് ആൻഡ് ഡൗൺലോഡ് (Drivers & Downloads) എന്ന ഭാഗമാണ് സെലക്റ്റ് ചെയ്തിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക (ചിത്രം 1, അടയാളം 1).

webcam
ചിത്രം 1
വീണ്ടും ഒരല്പം താഴേക്ക് സ്ക്രോൾ ചെയ്യുക. ഇവിടെ ഡ്രൈവേഴ്സ് ആൻഡ് ഡൗൺലോഡ് (Drivers & Downloads) എന്ന തലക്കെട്ട് ഓടുകൂടി ഒരു ഭാഗം നിങ്ങൾക്ക് കാണാൻ കഴിയും. ഇതിൽ ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന ഭാഗത്ത് അത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണോ എഴുതി കാണിച്ചിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. തെറ്റായി ആണ് കാണിക്കുന്നത് എങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിലെ ഓപ്പറേറ്റിങ് സിസ്റ്റം തന്നെ തിരഞ്ഞെടുക്കുക (ചിത്രം 1, അടയാളം 2).

അതിനു താഴെ ഉള്ള നാല് ഓപ്ഷനുകളിൽ ആദ്യത്തെ ഓപ്ഷൻ ആയ സോഫ്റ്റ്വെയർ (Software) തിരഞ്ഞെടുക്കുക(ചിത്രം 1, അടയാളം 3).

വീണ്ടും ഒരല്പം താഴേക്ക് സ്ക്രോൾ ചെയ്യുക. ഇവിടെ ഓപ്ഷണൽ സോഫ്റ്റ്വെയർ (Optional Software) എന്ന പേരിൽ ഒരു ലിസ്റ്റ് വന്നിട്ടുണ്ടാകും. അതിൽ നിന്ന് “EOS Webcam Utility Beta” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. സോഫ്റ്റ്വെയർഇനെ പറ്റിയുള്ള ചെറിയ വിവരണം അവിടെ ദൃശ്യമാകും ഒപ്പം അതിനു താഴെ ആയി “Download” ബട്ടണും ഉണ്ടാകും (ചിത്രം 2). “Download” ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇപ്പൊൾ കമ്പ്യൂട്ടറിൽ സോഫ്റ്റ്വെയർ ഡൌൺലോഡ് ആകുന്നുണ്ടാകും.

canon-webcam-software
ചിത്രം 2

2) Install Software

ഇനി ഈ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യണം. അതിനു വേണ്ടി ഡൌൺലോഡ് ആയ ഫയൽ ഓപ്പൺ ചെയ്യുക. അതിനുള്ളിൽ “EOS-Webcam-Utility.msi” എന്ന ഒരു ഫയൽ ഉണ്ടാകും. അതിൽ ഡബിൾ ക്ലിക്ക് ചെയ്യുക. ഇൻസ്റ്റാൾ ചെയ്യാൻ ഉള്ള പുതിയ വിൻഡോ ഓപ്പൺ ആകും.

1) നെക്സ്റ്റ് (Next) ബട്ടൺ ക്ലിക്ക് ചെയ്യുക.
2) പുതിയ വിൻഡോയിൽ “I Agree” സെലക്ട് ചെയ്തു നെക്സ്റ്റ് (Next) ബട്ടൺ ക്ലിക്ക് ചെയ്യുക.
3) പുതിയ വിൻഡോയിൽ “Next” ബട്ടൺ ക്ലിക്ക് ചെയ്യുക.
4) അടുത്ത വിൻഡോയിൽ “Close” ബട്ടൺ ക്ലിക്ക് ചെയ്യുക.
( സ്ക്രീൻ ഷോട്ട് താഴെ ചേർത്തിട്ടുണ്ട്. )
സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ആയി കഴിഞ്ഞിട്ടുണ്ടാകും.

webcam-software-install
webcam-software-install-dslr
ഇൻസ്റ്റാൾ ചെയ്ത ശേഷം കമ്പ്യൂട്ടർ റീ സ്റ്റാർട്ട് ചെയ്യുക. ഇനി കാമറ ഓൺ ആക്കി മൂവി (Movie) മോഡിലേക്ക് മാറ്റുക. ഇനി യൂ എസ് ബി (USB) കണക്ട് ചെയ്തു ക്യാമറ വെബ്ക്യാം ആയി ഉപയോഗിക്കാം.

ഇനി നിങ്ങളുടെ ക്യാമറ വെബ് ക്യാം ആയി വർക്ക് ചെയ്യുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യുവാൻ താഴെ ലിങ്ക് നൽകിയിട്ടുള്ള വെബ്‌സൈറ്റ് ഉപയോഗിക്കാം.

https://webcamtests.com/

]]>
https://photomalayalam.com/canon-dslr-eos-webcam-utility-beta-1/feed/ 4
5000 രൂപയ്ക്കു DSLR!!! ഓൺലൈൻ തട്ടിപ്പു തിരിച്ചറിയാം. Online Scams/Fraud. https://photomalayalam.com/5000-rs-dslr-online-fraud-scam-domain-name-web/ https://photomalayalam.com/5000-rs-dslr-online-fraud-scam-domain-name-web/#respond Sat, 23 May 2020 02:49:27 +0000 https://photomalayalam.com/?p=412
ഫ്ലിപ്കാർട് (Flipkart.com) ആമസോൺ (Amazon.in) തുടങ്ങിയ ഓൺലൈൻ കച്ചവടക്കാരുടെ വെബ്സൈറ്റുകളുടെ പേരിൽ ഈ തട്ടിപ്പു തുടങ്ങിയിട്ട് കാലം ഏറെ ആയി. ഇനിയും ഇത് മനസിലാക്കാത്തവർ ഏറെ. ഇങ്ങനെ ഉള്ള ലിങ്കുകൾ കാണുമ്പോൾ ഒന്നും നോക്കാതെ വാട്സ് ആപ് (WhatsApp) ഇലും ടെലഗ്രാമിലും (Telegram) മറ്റു സോഷ്യൽ മീഡിയയിലും എത്രയും പെട്ടെന്ന് ഫോർവേർഡ് ചെയ്തു മറ്റുള്ളവരെ സഹായിക്കുന്നവർ (സത്യത്തിൽ ഇത് ഉപദ്രവം) ഇന്നും ഒട്ടും കുറവല്ല. വെറുതെ ഇരിക്കുന്ന നമുക്ക് ഇത്രയും വലിയ ഓഫർ തരാൻ ഫ്ലിപ്കാർട്ടിനും (Flipkart) ആമസോണിനും (amazon) വട്ടൊന്നും ഇല്ലല്ലോ.

ഒരുപാട് വളച്ചുകെട്ടുകൾ ഇല്ലാതെ കാര്യത്തിലേക്കു വരാം. ഒരു വെബ്സൈറ്റ് ലിങ്ക് കണ്ടാൽ അത് എന്താണ് എന്ന് ഒരു പരിധി വരെ മനസിലാക്കാൻ കഴിഞ്ഞാൽ ഇതിന്റെ സത്യാവസ്ഥ അറിയാനാകും.

വെബ്സൈറ്റിന്റെ പേര് അഥവാ ഡൊമൈൻ നെയിം (Website name / Domain name)

ഫ്ലിപ്കാർട് ആമസോൺ എന്നൊക്കെ കേൾക്കുമ്പോ നമുക്ക് അറിയാം ഇതിക്കെ വെബ്സൈറ്റുകൾ ആണ്. അതിന്റെ ലിങ്കുകൾ flipkart.com, amazon.in ഇങ്ങനെ ആണ് വരുന്നത്. നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ വെബ്സൈറ്റുകൾ നോക്കുമ്പോൾ മുകളിൽ ഉള്ള അഡ്രെസ്സ് ബാറിൽ ഇത് എഴുതിയിട്ടുണ്ടാകും. ഉദാഹരണത്തിന് ഇപ്പോൾ നിങ്ങൾ വായിക്കുന്ന ഈ പേജ് ഒരു വെബ്സൈറ്റ് ആണല്ലോ. ഇപ്പൊ നിങ്ങളുടെ അഡ്രെസ്സ് ബാറിൽ photomalaylaam.com എന്ന് ഉണ്ട് നോക്കുക.

5000 രൂപയ്ക്കു DSLR!!! ഓൺലൈൻ തട്ടിപ്പു തിരിച്ചറിയാം. Online Scams/Fraud. 5
ശരിക്കു പറഞ്ഞാൽ https://photomalayalam.com/5000-rs-dslr-online-fraud-scam-domain-name-web/ഇങ്ങനെ ആണ് കാണുന്നത്. ഇനി ഇതൊന്നു മനസിലാക്കാം. കുറച്ചു ടെക്നിക്കൽ ആണ് ഒന്ന് ശ്രദ്ധിക്കണം.

5000 രൂപയ്ക്കു DSLR!!! ഓൺലൈൻ തട്ടിപ്പു തിരിച്ചറിയാം. Online Scams/Fraud. 6
ഇതിൽ അവസാനത്തെ .com എന്ന വാൽ അല്ലെങ്കിൽ എക്സ്റ്റൻഷൻ ഇതിനെ ടോപ് ലെവൽ ഡൊമൈൻ (Top level domain) എന്ന് പറയും. ഡോട്ട് കോം (.com) ഇന് പുറമെ മറ്റൊരുപാട് ടോപ് ലെവൽ ഡൊമൈൻ ലഭ്യം ആണ് ഉദാഹരണം .org , .in , .co , .co .in തുടങ്ങിയവ. ഇതിനു തൊട്ടു മുൻപ് ഉള്ള പേര് ആണ് ഡൊമൈൻ നെയിം (Domain name) അതാണ് ഫ്ലിപ്കാർട് (flipkart), ആമസോൺ (amazon), ഫോട്ടോമലയാളം (photomalayalam) തുടങ്ങിയവ. ടോപ് ലെവൽ ഡൊമൈനും ഡൊമൈൻ നെയിമും ചേർന്നാണ് ഒരു സാധാരണ ഒരു വെബ്സൈറ്റ് രജിസ്റ്റർ ചെയ്യുന്നത്. ഇതിനെ റൂട്ട് ഡൊമൈൻ (Root domain) എന്ന് പറയും ഉദാഹരണം photomalayalam.com, flipkart.com. റൂട്ട് ഡൊമൈൻ (root domain) എന്നത് മൊബൈൽ നമ്പർ പോലെ ആണ്. അതായത് ഒരേ സമയം രണ്ടു പേരുടെ ഉടമസ്ഥതയിൽ ഉണ്ടാകില്ല. ഇവിടെ നിന്നാണ് മുന്നോട്ടും പിന്നോട്ടും നമ്മൾ നോക്കേണ്ടത്.
റൂട്ട് ഡൊമൈൻ (root domain) ഇന് ശേഷം ഒരു സ്ലാഷ് ( / ) ഇന് ശേഷം വരുന്നവ ആണ് പാത്ത് (Path). ഇത് ഒരു വെബ്സൈറ്റിനുള്ളിലെ ഏതെങ്കിലും ഒരു പോസ്റ്റിനെ സൂചിപ്പിക്കുന്നു. അതായതു https://photomalayalam.com/5000-rs-dslr-online-fraud-scam-domain-name-web/ എന്നതിൽ “5000-rs-dslr-online-fraud-scam-domain-name-web/” എന്ന ഭാഗം നിങ്ങൾ ഇപ്പോൾ വായിക്കുന്ന ഈ പോസ്റ്റിനെ സൂചിപ്പിക്കുന്നത് ആണ്.

ഇനി റൂട്ട് ഡൊമൈനിൻറെ മുൻപിൽ ഉണ്ടാകുന്ന കാര്യങ്ങൾ നോക്കാം. ഉദാഹരണം. flipkart.photomalayalam.com എന്ന് കണ്ടാൽ ഇതിൽ ഫോട്ടമലയാളം (photomalayalam.com) എന്നതിന് മുൻപിൽ flipkart എന്ന് എഴുതിയിരിക്കുന്നത് കണ്ടില്ലേ അത് തന്നെ. അതിനെ സബ് ഡൊമൈൻ (Sub domain) അന്ന് പറയും. നിങ്ങള്ക്ക് അറിയാം ഫ്ലിപ്കാർട് (flipkart) ഫോട്ടോമലയാളത്തിന്റെ അല്ല ആണുള്ളത്. എന്നിട്ടും ഇങ്ങനെ ഒരു പേരിൽ ഒരു അഡ്രെസ്സ് (URL) ഉണ്ടാക്കാൻ ഫോട്ടോമലയാളത്തിനു കഴിഞ്ഞില്ലേ. അഡ്രെസ്സ് മാത്രം അല്ല ആ ലിങ്കിൽ ക്ലിക്ക് ചെയ്തു നോക്കിയാൽ നിങ്ങള്ക്ക് ഒരു വെബ്സൈറ്റും കാണാൻ കഴിയും.

ചില ഡൊമൈനുകൾ www എന്ന സബ്ഡൊമൈന് ചേർത്തും അല്ലാതെയും ചെയ്യാറുണ്ട്. ആദ്യം കാണുന്ന http അല്ലെങ്കിൽ https എന്നിവയെ പ്രോട്ടോകോൾ എന്ന് പറയും തത്കാലം നമുക്ക് അത് രണ്ടും വിട്ടു കളയാം.
ഇപ്പൊ കുറെ ഒക്കെ കഥയിലെ കള്ളനെ മനസിലായി വരുന്നുണ്ട് അല്ലെ.

ഇനി വിഷയത്തിലേക്കു തിരിച്ചു വരം റൂട്ട് ഡൊമൈൻ ഫ്ലിപ്കാർട് (flipkart.com) ഓ ആമസോൺ (amazon.in ) ഓ ആണോ അതോ മറ്റാരെങ്കിലും പറ്റിക്കുന്നതാണോ എന്ന് തിരിച്ചറിയാൻ നിങ്ങള്ക്ക് കഴിഞ്ഞാൽ നിങ്ങൾ ഒരു പരിധി വരെ രക്ഷപെട്ടു എന്നർത്ഥം.

ഒരു വെബ്സൈറ്റ് സ്വന്തമായി ഉള്ള കുറച്ചു സാങ്കേതിക ജ്ഞാനം ഉള്ള ആർക്കും ഇതുപോലെ ഫ്ലിപ്കാർട് , ആമസോൺ എന്നൊക്കെ സബ് ഡൊമൈനോ (SubDomain) പോസ്റ്റ് നൈമോ (Post) ആയി അഡ്രെസ്സ് ഉണ്ടാക്കാം. അതിൽ ഏതു തരാം പരസ്യവും കച്ചവടവും നടത്താം. അത് വിശ്വസിച്ചു പണം നൽകുകയും അതിന്റെ പുറകെ പോകുകയും ചെയ്താൽ പെട്ടത് തന്നെ.

ഇനി കുറച്ചു ലിങ്ക് ഞാൻ താഴെ എഴുതാം അതിൽ ഫ്ലിപ്കാർട്-ഇന്റെ (flipkart) സെരിയായ വെബ് അഡ്രെസ്സ് ഏതാണ് എന്ന് നിങ്ങൾ പറയു*.

തട്ടിപ്പുകാരുടെ ഉദ്ദേശങ്ങൾ.

പലതരം ഉദ്ദേശങ്ങൾ ആണ് തട്ടിപ്പുകാർക്ക് ഉള്ളത്. ഇതുപോലെ ഉള്ള പരസ്യങ്ങൾ നൽകി പണം തട്ടൽ ഒരെണ്ണം. ചില ലിങ്കുകൾ നോക്കുമ്പോൾ അതിൽ ഓഫർ നേടാൻ വേണ്ടി വീണ്ടും കുറെ പേർക്ക് ഫോർവേർഡ് ചെയ്യൂ അന്ന് കാണാം. അത് വിശ്വസിച്ചു ഒരുപാട് പേർക്ക് ഇത് വീണ്ടും ഫോർവേർഡ് ആയി പോകുന്നു. ഓരോ ആളുകൾ ഇത്തരം പേജുകളില് കയറുമ്പോഴും ആ പേജുകളില് കാണുന്ന പരസ്യത്തിൽ നിന്നും വരുമാനം തട്ടിപ്പുകാരന് കിട്ടുന്ന പരിപാടിയാണ് മറ്റൊരു തട്ടിപ്പു. നമ്മുടെ സമയവും നെറ്റും നഷ്ട്ടം. എന്നാൽ ഏറ്റവും അപകടം ഇത്തരം ലിങ്കുകൾ നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നവയോ വൈറസ് പടർത്തുന്നവയോ ആകാം എന്നത് ആണ്. തട്ടിപ്പുകൾ പല വിധം ആണ്. ഇന്നത്തെ തട്ടിപ്പു അല്ല നാളെ.
*മുകളിൽ കൊടുത്ത ലിങ്കുകളിൽ 4 , 6 എന്നിവ ഫ്ലിപ്കാർട്ടിന്റെ (flipkart) അഡ്രെസ്സ് ആണ് എന് മനസിലാക്കാം.

ഡൊമൈനിനെ പൂർണമായും മാറ്റി ഷോർട് ചെയ്യുന്ന പരിപാടിയും ഉണ്ട്. അതിനു ഉദാഹരണം ആണ് bitly.com, cutt.ly, short.io തുടങ്ങിയവ. ഈ സൈറ്റുകളിൽ നിന്നും പൂർണമായും നമ്മുടെ വെബ്സൈറ്റ് നൈമുകൾ മറച്ചു അഡ്രസ് ഉണ്ടാക്കാൻ കഴിയും. എന്നാൽ പ്രൊഫഷണൽ ആയ വളരെ അപൂർവം കമ്പനികൾ ആണ് ഈ സേവനം ഉപയോഗിക്കുക. ഭൂരിഭാഗവും വ്യാജന്മാർ ആയിരിക്കും. ഇനി ഇത്തരത്തിൽ അഡ്രെസ്സ് കണ്ട് അതിൽ ക്ലിക് ചെയ്താലും അവസാനം ലോഡ് ചെയ്യുക നമ്മളുടെ ഒറിജിനൽ അഡ്രെസ്സ് തന്നെ ആയിരിക്കും. ഇവന്മാർ ഒരു ഇടനിലക്കാരൻ മാത്രം ആണ്.

https://bit.ly/2zZTOnm  ഇത് ഫോട്ടോമലയാളം.കോം (photomalayalam.com) ആണ്. bitly.com എന്ന വെബ്സൈറ്റ് വഴി ചെറുതാക്കിയത് 🙂

Online ecommerce website e-commerce fraud scam

scams fraud photomalayalam.com

]]>
https://photomalayalam.com/5000-rs-dslr-online-fraud-scam-domain-name-web/feed/ 0
കൊറോണ എഫക്ട്, ഫോട്ടോകിന 2020 ഉപേക്ഷിച്ചു. https://photomalayalam.com/covid-19-photokina-2020-cancelled/ https://photomalayalam.com/covid-19-photokina-2020-cancelled/#respond Sun, 29 Mar 2020 06:20:41 +0000 http://photomalayalam.dowpool.com/?p=145 Photokina 2020.
ഫോട്ടോഗ്രാഫി, വീഡിയോ, ഇമേജിംഗ് എന്നിവയ്ക്കുള്ള പ്രമുഖ അന്താരാഷ്ട്ര വ്യാപാര മേള 2020 മെയ് 27 മുതൽ 30 വരെ നടക്കാൻ ഉദ്ദേശിച്ചിരുന്ന ഫോട്ടോകിന 2020 റദ്ദാക്കാൻ തീരുമാനിച്ചു. അടുത്ത മേള 2022 മെയ് 18 മുതൽ 21 വരെ അവതരിപ്പിക്കും. കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടുന്നതിനുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുകയും വ്യാപാര മേളകളും എക്സിബിഷനുകളും പൊതുവായി അടയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജർമ്മൻ ഫെഡറൽ ഗവൺമെന്റും ജർമ്മൻ സംസ്ഥാനങ്ങളിലെ സർക്കാരുകളും തമ്മിൽ 16.03.2020 ന് ഉണ്ടാക്കിയ കരാറിന്റെ പശ്ചാത്തലത്തിലാണ് ഇത് തീരുമാനിച്ചത്. ഏറ്റവും പുതിയ ഫോട്ടോഗ്രാഫി എക്യുപ്മെന്റുകളുടെയും ക്യാമറകളുടെയും ആദ്യ പ്രേദര്ശനം ഏറ്റവും കൂടുതൽ പ്രേതീക്ഷിച്ചിരുന്ന മേള ആയിരുന്നു ഫോട്ടോകിന.

]]>
https://photomalayalam.com/covid-19-photokina-2020-cancelled/feed/ 0
Canon 1D X-M-III ‘ലോക്ക് അപ്പ്’ പ്രശ്നം. ഫേംവെയർ പരിഹാരം ഉടൻ. https://photomalayalam.com/canon-1dx-miii-shutter-error-firmware-updation/ https://photomalayalam.com/canon-1dx-miii-shutter-error-firmware-updation/#respond Sat, 28 Mar 2020 20:56:51 +0000 http://photomalayalam.dowpool.com/?p=129

Canon 1DX-Mark-III Firmware Update.

വ്യൂ ഫൈൻഡർ ഡിസ്‌പ്ലൈയിൽ (viewfinder display) ഇലക്ട്രോണിക് ലെവൽ “show” (electronic level set to “Show”) ആക്കി ഉപയോഗിക്കുമ്പോൾ AF ബട്ടണും ഷട്ടർ (shutter) ബട്ടണും ചില സമയങ്ങളിൽ പണി മുടക്കുന്ന പ്രശ്‍നം കാനൻ 1DX Mark III യിൽ ഉണ്ട് എന്ന് കാനൻ സമ്മതിച്ചു.
അടുത്ത് വരുന്ന ഫേംവെയർ അപ്ഡേഷനിൽ ഈ പ്രശനം പരിഹരിക്കുമെന്നും അതുവരെ ഈ പ്രശ്‍നം നേരിടുന്ന ഉപാഫോക്താക്കൾ വ്യൂ ഫൈൻഡർ ഡിസ്‌പ്ലൈയിൽ ഇലക്ട്രോണിക് ലെവൽ ഹൈഡ് (Hide) ആക്കി ഉപയോഗിച്ച് തത്കാല പരിഹാരം കാണണം എന്നും കാനൻ അറിയിച്ചു.

]]>
https://photomalayalam.com/canon-1dx-miii-shutter-error-firmware-updation/feed/ 0