New launch – Photo Malayalam https://photomalayalam.com Camera News For Malayali Sat, 24 Sep 2022 09:44:32 +0000 en-US hourly 1 https://photomalayalam.com/wp-content/uploads/2020/04/cropped-fav-32x32.png New launch – Photo Malayalam https://photomalayalam.com 32 32 EOSR10, RF-മൗണ്ടിൽ ബഡ്ജറ്റ് ക്യാമറ https://photomalayalam.com/eosr10-apsc-canon-rf-budget/ https://photomalayalam.com/eosr10-apsc-canon-rf-budget/#respond Sat, 24 Sep 2022 09:23:08 +0000 https://photomalayalam.com/?p=1074
കാനൻ EF, EF-S, EF-M മൗണ്ടുകളിൽ നിന്ന് RF മൗണ്ടിലേക്കു മാറുകയാണ്. അപ്പോൾ RF ക്രോപ് ഫ്രെയിം ക്യാമെറകൾക്കു വേണ്ടി RF മൗണ്ടും ലെന്സുകളും ഇറക്കി കഴിഞ്ഞു. ഇതാണ് RF-S. കാനൻ EOS R7, EOS R10 എന്നീ ക്യാമറകൾ RF-S മൗണ്ടിൽ ആണ് ഇറങ്ങിയിരിക്കുന്നത്. രണ്ടും APSC സെൻസർ ആണ് എന്ന് എടുത്തു പറയേണ്ടത് ഇല്ലലോ. നമുക്ക് EOS R10 ഇന്റെ വിശേഷങ്ങളിലേക്ക് പോകാം.

EOS R10

eoar10 view
നിലവിൽ കാനൻ RF മൗണ്ടിൽ ഉള്ള എൻട്രി ലെവൽ ക്യാമറ എന്ന് വിശേഷിപ്പിക്കാവുന്ന ക്യാമറ  ആണ് EOSR10. എൻട്രി ലെവൽ എന്ന് പറഞ്ഞത് കൊണ്ട് ഇത് ഒരു കുറഞ്ഞ കാമറ എന്ന് അർഥം ആക്കേണ്ടതില്ല. EOSR7 ന്റെ ഏകദേശം എല്ലാ സംവിധാനങ്ങളും ഇതിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു 24.2MP (മെഗാ പിക്സൽ) ഉള്ള ക്രോപ് ഫ്രെയിം APSC സെൻസറോഡ് കൂടി വരുന്ന ക്യാമറ പരമാവധി 6000×4000 പിക്സൽ റെസൊല്യൂഷൻ ചിത്രങ്ങൾ തരുന്നുണ്ട്. JPEG , HEIF , RAW ഫോര്മാറ്റുകളിൽ ചിത്രങ്ങൾ എടുക്കാം. സെക്കൻഡിൽ 15 ചിത്രങ്ങൾ വരെ (15fps) മെക്കാനിക്കൽ ഷട്ടർ ഉപയോഗിച്ച് എടുക്കാൻ കഴിയും. ഇലക്ട്രോണിക് ഷട്ടർ ഉപയോഗിച്ച് സെക്കൻഡിൽ 23 fps വേഗത ലഭ്യം ആണ്. മെക്കാനിക്കൽ ഷട്ടർ വേഗത 30 മുതൽ 1/4000 sec വരെ ആണ്.

4K UHD Fine ക്വാളിറ്റിയിൽ 30 fps , 4K UHD Crop (സെൻസർ ക്രോപ്) ഓട് കൂടി 60 fps ഇലും റെക്കോർഡ് ചെയ്യാം. എന്നാൽ കാനൻ ലോഗ് (Canon Log) ലഭ്യം അല്ല. ഫുൾ എഛ് ഡി (Full HD 1920 x 1080) വീഡിയോ ഹൈ ഫ്രെയിം റേറ്റ് ആയി 120 fps വേഗതയിൽ ഷൂട്ട് ചെയ്യാം.

canon eos r10 top
ഇമേജ് സ്റ്റെബിലിസിങ് (Image Stabilisation)

ഒപ്റ്റിക്കൽ സ്റ്റെബിലിസിങ് ഉള്ള ലെൻസുകൾ ഉപയോഗിക്കുമ്പോൾ അതും, ക്യാമെറയിൽ ഡിജിറ്റൽ സ്റ്റെബിലൈസിംഗും ലഭ്യമാണ്. എന്നാൽ സെൻസർ ഷിഫ്റ്റ് ഇൻ ബോഡി സ്റ്റെബിലിസിങ് (IBIS) ഈ ക്യാമെറയിൽ ഇല്ല.

നോർമൽ  ഓട്ടോ ISO സെന്സിറ്റിവിറ്റി 100 മുതൽ 32000 വരെ ആണ്. എന്നാൽ ഇത് 51200 വരെ കൂട്ടാം.

കാനൻ LP-E17 ബാറ്ററി ആണ് നു ഉള്ളത് (ഇത് EORSR,R6, R7 എന്നിവയിൽ നമ്മൾ കണ്ട ബാറ്ററി അല്ല).

ഒരു മെമ്മറി കാർഡ് മാത്രം ആണ് ഇടാൻ കഴിയുക.

SD, SDHC, SDXC, UHS-II എന്നീ മെമ്മറി കാർഡുകൾ ഉപയോഗിക്കാം. UHS-II ഹൈ സ്പീഡ് മെമ്മറി കാർഡുകൾ ആണ് 4k വീഡിയോ പകർത്താൻ കാനൻ റെക്കമെന്റ് ചെയ്യുന്നത്.

സാധാരണ അമേച്ചർ കാമെറകളിൽ കാണുന്ന പോലെ ഇൻ ബോഡി ഫ്ലാഷ് നൽകിയിട്ടുണ്ട്.

1024×768 റെസൊല്യൂഷൻ (2.36 Million dots) ഉള്ള ഒരു 0.39″ ഇഞ്ച് OLED കളർ ഇലക്ട്രോണിക് വ്യൂ ഫൈൻഡർ (EVF) ആണ് EOSR10 നു ഉള്ളത്.

2.95″ TFT കളർ LCD മോണിറ്റർ ഏകദേശം 1.04 മില്യൺ ഡോട്ട് റെസൊല്യൂഷനോട് കൂടി ആണ് വന്നിരിക്കുന്നത്. ഇത് പുറത്തേക്കു തുറക്കാവുന്ന സെൽഫിക്കു സഹായകമാകുന്ന വെരി ആംഗിൾ ഡിസ്പ്ലേ ആയി ആണ് വരുന്നത്.

ഒരു ക്രോപ് ഫ്രെയിം കാമറ നോക്കുന്ന തുടക്കക്കാർക്ക്, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫേഴ്സ് നു, വെഡിങ് വീഡിയോഗ്രാഫി നോക്കുന്നവർക്ക്, കാനൻ RF മൗണ്ട് കാമറ ഉപയോഗിക്കുന്നവർക്ക്  ഒരു സെക്കന്ററി കാമറ ആയി വെക്കാൻ ഒക്കെ നല്ല ഒരു ഓപ്ഷൻ ആണ് EOSR 10.

RF-S18-150mm കിറ്റ് ലെന്സ് ഉൾപ്പടെ 1,17,995.00 രൂപ ആണ് വില നിശ്ചയിച്ചിരിക്കുന്നത്, 
ബോഡി മാത്രം ആയി 80,995.00 രൂപ 

]]>
https://photomalayalam.com/eosr10-apsc-canon-rf-budget/feed/ 0
കാനൻ EOSR 7 ആരൊക്കെ വാങ്ങേണ്ടത് https://photomalayalam.com/canon-eosr7/ https://photomalayalam.com/canon-eosr7/#respond Fri, 19 Aug 2022 03:07:36 +0000 https://photomalayalam.com/?p=1033
ഡിജിറ്റൽ ക്യാമറകൾ ഫുൾ ഫ്രെയിമിലേക്കു കൂടുതൽ പ്രചാരം ആയപ്പോഴും അതിനിടയിൽ വളരെ  അധികം പ്രിയപ്പെട്ടതായി നിന്ന APS-C (ക്രോപ് ഫ്രെയിം)  ക്യാമെറ ആണ് കാനൻ EOS 7D. കാനോൺ മിറർലെസ് ക്യാമറകളിലേക്ക് വന്നപ്പോൾ EOS 7D യുടെ പിൻഗാമിയായി ആണോ EOSR 7  ഇറക്കിയിരിക്കുന്നത് എന്ന് തോന്നാം. കാനൻ ആർ എഫ് മൌണ്ടില്‍ 32.5 എംപി എ പി എസ് സി സീമോസ് സെൻസർ ഓടുകൂടി വരുന്ന പുതിയ ക്യാമറയാണ് EOSR 7.

ക്രോപ് ഫ്രെയിം സെൻസർ ആണെങ്കിലും സെന്സറിനു 32.5 MP ഉള്ളതിനാൽ 6960×4640 വരെ ഉയർന്ന റെസൊല്യൂഷനിൽ ചിത്രങൾ ലഭിക്കുന്നു. മെക്കാനിക്കൽ ഷട്ടറിൽ സെക്കൻഡിൽ 15 ചിത്രങ്ങളും ഇലക്ട്രോണിക് ഷട്ടറിൽ സെക്കൻഡിൽ 30 ചിത്രങ്ങളും പകർത്താൻ കഴിയും.

60p Fps 4K വീഡിയോ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 10 bit C-Log 3 വീഡിയോ പകർത്താൻ സാധിക്കും. ക്യാമറയുടെ പരമാവധി ഡൈനാമിക് റേഞ്ച് പ്രേയോഗനപ്പെടുത്തി വിഡിയോകൾ ഗ്രേഡ് ചെയ്യാൻ ഇത് വളരെ അധികം സഹായകമാകും.

EOSR7 dial display
100 മുതൽ 32000 വരെ ആണ് നോർമൽ ഓട്ടോ ISO എന്നാൽ ഇത് 51200 വരെ കൂട്ടാൻ ആകും. ഇൻ ബോഡി സെൻസർ-ഷിഫ്റ്റ് ഇമേജ് സ്റ്റെബിലൈസേഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. 8 സ്റ്റോപ്പുകൾ വരെ ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ (IBIS) ലഭ്യമാകും.

651 ഫോക്കസ് പോയിന്റുകളോട് കൂടെ കോർണർ റ്റു കോർണർ 100% ഓട്ടോ ഫോക്കസ് കവറേജ്‌ ഈ ക്യാമെറ നൽകുന്നു. EOS R7 സാധാരണ പുതു തലമുറ ക്യാമെറകൾക്കു എല്ലാം ഉള്ള ഐ സെറ്റക്ഷന്, ഹെഡ് ഡിറ്റക്ഷൻ, ട്രാക്കിങ് തുടങ്ങിയ സംവിധാങ്ങളിൽ ഒന്നും കുറവ് വരുത്തിയിട്ടില്ല.

വൈൽഡ് ലൈഫ്, ബിഡ് ഫോട്ടോഗ്രാഫി എന്നീ മേഖലകളിൽ ഉള്ളവർക്ക് APSC ക്യാമെറകളോഡ് പ്രിയം കൂടുതൽ ആണല്ലോ. ഇത്തരക്കാർക്ക് ഉപകാരം ആകും വിധം അനിമൽ പ്രേയോറിട്ടി മോഡും അതിനു പുറമെ സ്പോർട്സ് റേസിംഗ് ഫോട്ടോഗ്രാഫി നോക്കുന്നവർക്ക് വെഹിക്കിൾ പ്രേയോരിറ്റിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പനോരാമിക് ചിത്രങ്ങൾ എടുക്കാനുള്ള സൗകര്യം ക്യാമെറയിൽ ഉണ്ട്. എടുത്തു പറയേണ്ട മറ്റൊരു സൗകര്യം ആണ് ബോഡിയിൽ വെച്ച് തന്നെ  ഫോക്കസ് സ്റ്റാക്കിങ് ചെയ്യുക എന്നത്. മാക്രോ ഫോട്ടോഗ്രാഫി ചെയ്യുന്നവർക്ക് വളരെ ആശ്വാസകരമാവുന്ന വാർത്തയാണ് ഇത്.

ക്യാമറയുടെ ഇൻ ബോഡി സ്റ്റെബിലിസിങ് ന്റെ സാധ്യത ഉപയോഗിച്ച് ചിത്രങ്ങളുടെ ഹൊറിസോണ്ടൽ ലെവെലിങ് ഓട്ടോമാറ്റിക് ആയി ബോഡിയിൽ ചെയ്യാം.

കാനൻ EOSR 7 ആരൊക്കെ വാങ്ങേണ്ടത് 2
 

കാനൻ ക്യാമെറയിൽ കണ്ടു വരുന്ന മൾട്ടി കണ്ട്രോൾ ജോയ് സ്റ്റിക് നു  ഒരു ക്വിക് കണ്ട്രോൾ ഡയല് കൊടുത്തിരിക്കുന്നത്. ക്യാമെറയുടെ മുൻപിൽ വലത് വശത്തായി മാനുകൾ/ഓട്ടോ ഫോക്കസ് സെക്ക്ടർ ആയി ഒരു ലിവർ സ്വിച്ച് കൊടുത്തിട്ടുണ്ട്.

2.36 മില്യൺ ഡോട്സ് ഉള്ള ഇലക്ട്രോണിക് വ്യൂ ഫൈൻഡർ ആണ് നൽകിയിട്ടുള്ളത്. ഒരു ഒപ്റ്റിക്കൽ വ്യൂ ഫൈൻഡർ പോലെ ഉള്ള അനുഭവം ഇത് നൽകും എന്ന് കാനൻ അവകാശപ്പെടുന്നു. 1.62 മില്യൺ ഡോട്സ് ഉള്ള 3 ഇഞ്ച് പുറത്തേയ്ക്കു തുറക്കാവുന്ന ഡിസ്പ്ലേ ആണ് (Vari-Angle LCD) EOSR7 ഇന് ഉള്ളത്.

1DX മാർക്ക് 3, EOS R5,  EOS R6  എന്നീ ക്യാമെറകൾക്ക് ഉപയോഗിച്ച ഡിജിക് എക്സ് (DIGIC X) പ്രൊസസർ ആണ് EOS R7 ഇന് ഉള്ളത്. മെമ്മറി കാർഡുകൾ 2 എണ്ണം ഉപയോഗിക്കാവുന്ന തരത്തിൽ ആണ് സ്റ്റോറേജ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഹൈ കപ്പാസിറ്റി ബാറ്ററി ആയ LP-E6 NH എന്ന മോഡൽ ബാറ്ററി EOS R7 ഇൽ ഉപയോഗിക്കുന്നു.

ഒരു പുതു തലമുറ മിററർലെസ്സ് ക്രോപ് ഫ്രെയിം കാമറ നോക്കുന്നവർക്ക്, എന്തുകൊണ്ടും പരിഗണിക്കാവുന്ന ഒരു മോഡൽ ആണ്  കാനൻ EOSR 7.

ബോഡിക്ക് 127995 രൂപ ആണ് വില നിശ്ചയിച്ചിരിക്കുന്നത്.

 

]]>
https://photomalayalam.com/canon-eosr7/feed/ 0
പുതിയ കാനൻ 16mm, 50mm RF ലെൻസുകൾ പരിചയപ്പെടാം. https://photomalayalam.com/canon-16mm-50mm-rf-lens/ https://photomalayalam.com/canon-16mm-50mm-rf-lens/#comments Thu, 21 Oct 2021 03:05:11 +0000 https://photomalayalam.com/?p=977
കാനൻ EF to RF മൌണ്ട് അഡാപ്റ്റർ ഉപയോഗിച്ചു താൽക്കാലികമായി പരിഹരിച്ച ലെൻസിന്റെ ക്ഷാമം ഏകദേശം തീർന്നു എന്ന് തന്നെ പറയാം. കാനൻ അവരുടെ ഫുൾ ഫ്രെയിം മിറർലെസ് ക്യാമറകൾക്ക് ആവശ്യമായ പ്രൊഫഷണൽ സീരിയലിലെയും അമച്വർ സീരീസിലെയും ലെൻസുകൾ അത്യാവശ്യം ഇറക്കി കഴിഞ്ഞു.

50mm f 1.2 ലെന്സ് കാനൻ മുൻപേ ഇറക്കിയിരുന്നു എങ്കിലും 50mm ഫോക്കൽ ലെങ്ങ്തിൽ ഒരു ബഡ്ജറ്റ് ലെന്സ് ഇത്തിരി വൈകി ആണ് വന്നത്. കാനൻ EOS-R3 എന്ന ഏറ്റവും പുതിയ മിറർ ലെസ്സ് കാമറ അവതരിപ്പിച്ചതിനൊപ്പം ആണ് 16mm ലെൻസും അവതരിപ്പിച്ചത്. ഈ രണ്ട് ലെൻസുകളെ ആണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്.

Canon-RF-16mm-50mm
കാഴ്ച്ചയിൽ വളരെ അധികം സാമ്യം തോന്നുന്ന ഈ ലെൻസുകൾ ഫീച്ചേഴ്സ് ലും ചില സാമ്യതകൾ ഉള്ളതുകൊണ്ടാണ് ഈ രണ്ട് ലെൻസുകളും ഒരുമിച്ച് പരിചയപ്പെടുത്താം എന്ന ആശയം ഉണ്ടായത്. രണ്ടും ഫുൾ ഫ്രെയിം ലെൻസുകൾ ആണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. രണ്ടു ലെൻസുകൾക്കും 7 ഡയഫ്രം ബ്ലേഡുകൾ ആണ് ഉള്ളത്. ഡീസന്റ് ആയ ബൊക്കെഹ് എഫ്ഫക്റ്റ് നല്കാൻ ഇത് പ്രാപ്തം ആണ്.

മിനിമം അപ്പേർച്ചർ വാല്യൂ 22 ആണ്. ഫിൽറ്റർ സൈസ് 43 mm. മെറ്റെൽ മൗണ്ട് ആയി ആണ് ലെൻസുകൾ ഇറക്കിയിരിക്കുന്നത്. ഭാരത്തിൽ അഞ്ച് ഗ്രാമിന്റെ (5 gm) മാത്രം വ്യത്യാസമാണ് ഈ രണ്ടു ലെൻസുകൾ തമ്മിലുള്ളത്. 16mm ലെൻസിനു 165 ഗ്രാം ഭാരവും 50mm ലെൻസിനു 160 ഗ്രാം ഭാരവും. ഭാരം വളരെ കുറവായതു കൊണ്ട് തന്നെ ഗിമ്പൽ ഉപയോഗിക്കുന്നവരുടെ പ്രിയം പിടിച്ചു പറ്റാൻ വളരെ അധികം സാധ്യത ഉണ്ട് 🙂

RF 16mm

RF16mm f/2.8 STM

16mm ലെൻസിനു മാക്സിമം 2.8 ഓപ്പണിങ് ആണ് ഉള്ളത്. 16mm എന്നത് ഫുൾഫ്രെയിം ഫോർമാറ്റിൽ അത്ര സാധാരണമായ ഒരു ഫോക്കൽ ലെങ്ത് അല്ല. അഗ്രികൾച്ചറൽ ഇന്റീരിയർസ്, ലാൻഡ്സ്കേപ്പ്, മിൽക്കിവേ ഫോട്ടോഗ്രാഫി അതുപോലെതന്നെ വെബ്ക്യാമ് ആയി ക്യാമറ ഉപയോഗിക്കുന്ന അവസരങ്ങളിൽ ഒക്കെ വളരെ ഉപകാരപ്രദമാകും വിധമാണ് ഈ ലെൻസ്. ഡയഗണൽ ആങ്കിൾ ഓഫ് വ്യൂ 108 ഡിഗ്രിയാണ്. ഇത്ര അധികം വൈഡ് ഫ്രെയിം നൽകുമ്പോഴും ചിത്രത്തിന്റെ ആഗ്രഹങ്ങളിലെ വക്രത (distortion) വളരെ കുറവാണ് എന്നത് എടുത്തു പറയേണ്ട മികവ് തന്നെ ആണ്. മിനിമം ഫോക്കൽ ഡിസ്റ്റൻസ് 0.13 മീറ്റർ (0.13m, 0.43 feet). മാക്സിമം മാഗ്നിഫിക്കേഷൻ 0.26x ആണു.

RF 50mm

RF50mm f/1.8 STM

50 mm ലെൻസ് ഉപയോഗത്തെപ്പറ്റി ഒരു ഫോട്ടോഗ്രാഫർഓട് പറയേണ്ട ഒരു ആവശ്യവുമില്ല. ഫുൾഫ്രെയിം ഫോർമാറ്റിൽ ആർക്കും ഒഴിച്ചുകൂടാനാകാത്ത ലെൻസാണ് 50mm. പഴയ EF മൗണ്ട് f 1.8 ലെൻസ് RF മൗണ്ട് അഡാപ്റ്റർ ഉപയോഗിച്ച് കാനോൺ മിറർലെസ് ക്യാമറകളിൽ ചിത്രങ്ങൾ എടുക്കുമ്പോൾ കിട്ടുന്ന റിസൾട്ട് നേക്കാൾ വളരെ മികച്ച റിസൾട്ട് തന്നെ പുതിയ ലെൻസ് തരും. പ്രത്യേകിച്ച് മാക്സിമം ഓപ്പണിങ്ങിൽ ചിത്രങ്ങൾ എടുക്കുന്ന അവസരങ്ങളിൽ ചിത്രങ്ങളുടെ കോർണർകളിൽ ഉണ്ടാകുന്ന ഷാർപ്നെസ് അതുപോലെ കോണ്ട്രാസ്റ്റ് എന്നിവ പുതിയ RF ലെൻസിൽ വളരെ മികച്ചതാണ്.

കാനൻ ഒഫീഷ്യലിൽ നിന്ന് ഉള്ള വിവരം പ്രകാരം കാനൻ R5, R6 ക്യാമെറകളിൽ ഗൈറോ സെന്സറിന്റെ (gyro sensor) സഹായത്തോടെ 7 സ്റ്റോപ്പ് ഇമേജ് സ്റ്റെബിലൈസേഷൻ നൽകാൻ 50mm f 1.8 RF ലെന്സിനു കഴിയും. മിനിമം ഫോക്കൽ ഡിസ്റ്റൻസ് 30 സെൻറ്റി മീറ്റർ (30cm). മാക്സിമം മാഗ്നിഫിക്കേഷൻ 0.25 ആണു.

ഇനി വില.

RF16mm f/2.8 STM – ലെന്സിനു ഇന്ത്യൻ വില Rs. 26 995.00

RF50mm f/1.8 STM – ലെന്സിനു ഇന്ത്യൻ വില Rs. 17 995.00

]]>
https://photomalayalam.com/canon-16mm-50mm-rf-lens/feed/ 1
കുഞ്ഞൻ ഡ്രോണിൽ ഒത്തിരി കാര്യം. Mavic Air 2S അവതരിപ്പിച്ച്‌ DJI https://photomalayalam.com/dji-mavic-air-2s/ https://photomalayalam.com/dji-mavic-air-2s/#respond Fri, 15 Oct 2021 07:39:40 +0000 https://photomalayalam.com/?p=931
ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി മേഖല, സിനിമ ചിത്രീകരണം മുതലായവയിൽ വ്യത്യസ്ത രീതിയിൽ വൈഡ് ആംഗിൾ, ഏരിയൽ ഫോട്ടോഗ്രാഫി എന്നിവയിൽ വിപ്ലവ മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് ഡ്രോൺ ഉപയോഗിച്ച് കൊണ്ടുള്ള ചിത്രീകരണ ആവിഷ്കാര രീതി ഇപ്പോൾ അവലംബിച്ച് പോകുന്നത്. മുൻകാലങ്ങളിൽ ഇത്തരം ചിത്രീകരണത്തിന് ഭാരിച്ച ചിലവ് വന്നിരുന്നു. ഇന്ന് ഡ്രോൺ സാങ്കേതികവിദ്യയിൽ മുൻനിര കമ്പനിയായ Dji ആണ് ഇക്കാര്യത്തിൽ നവീന സാങ്കേതിക രംഗത്തെ പ്രമുഖ ബ്രാൻഡ്ആയി അറിയപ്പെടുന്നത്. Dji യുടെ മുൻ മോഡലായ മാവിക് (Mavic) സീരീസിലെ മാവിക് എയർ (Mavic- air) മാവിക് മിനി (Mavic- mini) എന്നിവയും ഒട്ടേറെ പ്രചാരം നേടിയ മറ്റ് മോഡലുകളാണ്.

Dji കമ്പനി Mavic സീരീസിലെ ഏറ്റവും പുതിയ മോഡലായാണ് മാവിക് എയർ ടു എസ് (Mavic- Air 2S) ഒട്ടനവധി പ്രത്യേകതകളോടെ 2021-ൽ പുറത്തിറക്കിയിരിക്കുന്നത്.

സവിശേഷതകൾ

Dji Mavic Air 2S sensor
മാവിക് എയർ ടു എസ് (Mavic Air 2S) എന്ന മോഡലിൽ പ്രധാനഘടകം അതിന്റെ 1 ഇഞ്ച് (1 inch CMOS 2.4) സെൻസർ ആണ്. ഇതിൽ നിന്ന് മികച്ച ക്വാളിറ്റി ഉറപ്പുവരുത്തുന്നു. “വലിയ ലോകം വലിയ സെൻസർ” (Big World, Big Sensor) എന്ന ക്യാപ്ഷൻ തന്നെയാണ് കമ്പനി അതിന്റെ സവിശേഷതകളെക്കുറിച്ച് വർണിച്ചിരിക്കുന്നത്. ഇത് 5.4K റെസല്യൂഷനിൽ വീഡിയോ ചിത്രീകരണം 30fps (Frame Per Second) വരെ സാധ്യമാകുന്നു. കൂടാതെ 4k യിൽ പരമാവധി 60fps വരെയും 2k യിൽ 120 fps വരയും നൽകിയിരിക്കുന്നു.

മാവിക് എയർ ടു എസ് (Air 2 S) വളരെ സൗകര്യപ്രദമായി ഉപയോഗിക്കുന്നതിന് വേണ്ടി ഇതിന്റെ ബോഡി വെയ്റ്റ് 600 ഗ്രാമിൽ താഴെ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇത് യാത്രകളിലും മറ്റും ഉപയോഗിക്കുന്നവർക്ക് സൗകര്യപ്രദമായി കൊണ്ടുപോകുന്നതിന് എളുപ്പമാക്കുന്നു. 12 കിലോമീറ്റർ ദൂരത്തേക്ക് പോയി വരെ ചിത്രീകരണം സാധ്യമാക്കുന്ന “Ocu sync Wi-Fi protocol transmission system 3.0” മറ്റൊരു പ്രധാനപ്പെട്ട സവിശേഷതയാണ്.

കുഞ്ഞൻ ഡ്രോണിൽ ഒത്തിരി കാര്യം. Mavic Air 2S അവതരിപ്പിച്ച്‌ DJI 4
ഹെലിക്യാം ഉപയോഗിക്കുന്നവരുടെ പ്രധാന വെല്ലുവിളി ഇതിൽ ഉണ്ടാകുന്ന അപകടസാധ്യത തന്നെയാണ് അതായത് എവിടെയെങ്കിലും തട്ടി താഴെ വീണുണ്ടാകുന്ന നഷ്ടം,അത് പരിഹരിക്കുന്നതിനായി 4 ഡയറക്ഷൻ ഒബ്സ്റ്റക്കിൾ സെൻസിംഗ് തടസ്സങ്ങളെ അതിജീവിച്ച സ്വയംനിയന്ത്രിത സംവിധാനം ഈ മോഡലിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. അതിനായി (ADSB) ഡിജെഐ പുതുതായി അവതരിപ്പിച്ചിട്ടുള്ളത് മാവിക് എയർ ടു എസ് എന്ന ഈ മോഡലിലൂടെ ആണ്.

കൂടാതെ 10 Bit D-log-m കളർ പ്രൊഫൈൽ, സിനിമ,വീഡിയോ ചിത്രീകരണത്തിന് ഈ ചെറിയ ഡ്രോൺ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 20 എം പി റെസല്യൂഷനിലുള്ള വൺ ഇഞ്ച് സെൻസറിൽ നിന്നും ഷാർപ്പ് ആയ ചിത്രങ്ങൾ റോ ഇമേജ് ലൂടെ 12.6 സ്റ്റോപ്പ്‌ ഡൈനാമിക് റേഞ്ച് നൽകുവാൻ പുതിയ മോഡലിനെ കഴിയുന്നു. ഇത് പോസ്റ്റ് പ്രോസസിംഗ് സമയത്ത് പ്രൊഫഷണൽ ക്യാമറകളോട് സാമ്യമായ രീതിയിൽ ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്നു. Intelligent HDR ടെക്നോളജിയിലൂടെ പോസ്റ്റ് പ്രൊഡക്ഷൻ ഒഴിവാക്കിയുള്ള ഫോട്ടോ ചിത്രീകരണം ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മൾട്ടിപ്പിൾ പിക്ചർ ഷൂട്ട് ലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഇത്തരം ചിത്രീകരണ സംവിധാനത്തിലൂടെ ഡൈനാമിക് റേഞ്ച് കൂട്ന്നതിനും ഇത് സഹായിക്കുന്നു. ഒറ്റക്ലിക്കിൽ നൂതന വീഡിയോ സാങ്കേതികവിദ്യ ആയ ഹൈപ്പർ ലാപ്സ് ചിത്രീകരണം, പനോരമിക് എന്നീ ഫീച്ചറുകളും നൽകിയിട്ടുണ്ട്.

“സ്മാർട്ട് ഫീച്ചർ പെർഫെക്ട് ഷോട്ട്” എന്നാണ് കമ്പനി ഇതിനു നൽകുന്ന ഓമനപ്പേര്. ഡ്രോൺ ഉപഭോക്താക്കൾക്ക് പ്രധാനമായും നേരിടുന്ന പോരായ്മയാണ് ഫോക്കസിംഗ്. ഇതിന് പരിഹാരമെന്നോണം വിവിധ ഇനം ആവശ്യങ്ങൾക്കുള്ള ഫോക്കസ് ട്രാക്കിംഗ് ഓപ്ഷൻ ഇതിൽ പുതുതായി അവതരിപ്പിച്ചിരിക്കുന്നു.

Cinematic, spotlight 2.0, active tracking, point of interest എന്നിങ്ങനെ വിവിധ ഉപയോഗത്തിന് ആവശ്യമായ ഫോക്കസ് സംബന്ധമായ പ്രശ്നങ്ങൾ കമ്പനി കണ്ടെത്തിയതാണ് ഇത്തരം ഓപ്ഷനുകളും ചിത്രീകരണ രീതിയും സുഗമമാക്കും.

Dji mavic air 2s Environment Sensing APAS 4.0
മുൻപ് സൂചിപ്പിച്ച സെൻസർ സവിശേഷതകൾ AI environmental sensing algorithm ഉപയോഗിച്ചാണ് നാല് ദിശകളിലും ഉള്ള തടസ്സങ്ങളെ സ്വയം അതിജീവിച്ച് പ്രവർത്തിക്കുവാൻ APSC 4.0 ( advanced pilot assistance system technology ) യുടെ പ്രത്യേകതയാണ്.

മുൻപ് ഉപയോഗിച്ചിരുന്ന വൈഫൈ പ്രോട്ടോക്കോൾ ടെക്നോളജി ആയ ബ്രിഡ്ജ് പ്രോട്ടോക്കോളിൽ നിന്നും വൃത്യസ്തമായി ഒക്കൂ സിംഗ് ലൂടെ വീഡിയോ ട്രാൻസ്മിഷൻ 1080p ക്വാളിറ്റിയിൽ കാണുവാനും സാധിക്കുന്നത് കമ്പനിയുടെ പുത്തൻ ടെക്നോളജി തന്നെയായി Dji ക് മാത്രം അവകാശപ്പെട്ട ഒന്നാണ്. 4ആന്റിനകളുടെ സഹായത്തോടെയാണ് 2.4Ghs, 5.8 Ghs എന്നീ ബാൻഡ് വിഡ്ത്തുകളിൽ 12km ദൂരത്തുനിന്ന് വരെയുള്ള തൽസമയ വീഡിയോ സംപ്രേക്ഷണവും നിയന്ത്രണവും സുഖമായി സാധ്യമാക്കുക. അതിൽ ഡി ജെ ഐ (DJI)
കമ്പനിയോട് കിടപിടിക്കുവാൻ മറ്റു കമ്പനികൾക്ക് സാധിക്കാത്തത് ഇതിനാൽ മാത്രമാണ്. വളരെ വേഗത്തിൽ ഈ മേഖലയിൽ ഡ്രോൺ മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളുമായി ഒന്നാം സ്ഥാനം നിലനിർത്തി മുന്നോട്ടു കുതിക്കുന്നത്. Dji അവതരിപ്പിച്ചിട്ടുള്ള വിവിധ ഉൽപ്പന്നങ്ങൾ കാര്യക്ഷമതയിലും ഗുണമേന്മയിലും ഇപ്പോഴും മുൻപന്തിയിൽ തന്നെ എന്ന് അനുമാനിക്കാം.


പോരായ്മകൾ.

വൺ ഇഞ്ച് സെൻസർ കളിൽനിന്നും 5.4k, 4.K ഇമേജുകൾ ക്രോപ് ഫാക്ടറി ലൂടെ ലഭ്യമാകുമ്പോൾ വളരെ മികച്ച ദൃശ്യാനുഭവം എന്ന് അവകാശപ്പെടാൻ കഴിയില്ല. ആക്ടീവ ട്രാക്ക്, പോയിന്റ് ഓഫ് ഇൻട്രസ്റ്റ് എന്ന ഓപ്ഷൻ 5.4k, 4k എന്ന റസല്യൂഷൻ ലഭ്യമല്ല.

ഇന്ത്യയിൽ നിലവിൽ അംഗീകൃത ്് സെയിൽസ് , സർവീസ് സെന്ററുകൾ മാവിക് മിനി സീരീസ് ഒഴികെ ഒന്നിനും ലഭ്യമല്ല. നിലവിലെ നിയമമനുസരിച്ച് ഡി ജെ ഐ യുടെ വിവിധ മോഡലുകൾ ഇറക്കുമതി ചെയ്യുന്നതിനും മറ്റ് വിദേശരാജ്യത്ത് നിന്ന് വാങ്ങി ഇവിടെ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങൾ ഏറെയാണ്. സൈഡ് സെൻസർ ഇല്ല എന്നതും മറ്റൊരു പോരായ്മയാണ്.


അവലോകനം

ഒട്ടനവധി സവിശേഷതകൾ കൊണ്ട് ഈ മേഖലയിൽ DJI mavic 2Sപുതു വിപ്ലവത്തിന് മാറ്റ് കൂട്ടും എന്ന കാര്യത്തിൽ സംശയമില്ല. ഒരു ചെറിയ മോഡൽ ഡ്രോൺ ഇത്രയധികം ഉപഭോക്താവിനാവശ്യകാര്യം ഉൾപ്പെടുത്തി അവതരിപ്പിക്കുവാൻ ഡിജെഐ കംബനിക്ക് മാത്രമേ എളുപ്പത്തിൽ കഴിയൂ. എങ്കിലും ഇന്ത്യയിലെ നിലവിലെ നിയമവ്യവസ്ഥയിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ചെറിയ ഇളവുകൾ നിലനിൽക്കുന്നുണ്ടെങ്കിലും DGCA ഈ കമ്പനിയെ നിലവിൽ ഉൾപ്പെടുത്താത്ത തിനാൽ ഇത്തരം മോഡലുകൾ ഇന്ത്യയിൽ സുഖമായി ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി സിനിമ മേഖലകളിൽ ഉപയോഗിക്കുന്നതിനായി നിയമത്തിലെ ചില നിയന്ത്രണങ്ങൾ അനുവാര്യത ആണോ എന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. ഒറ്റ ചാർജിൽ 31 മിനിറ്റ് ആണ് ബാറ്ററി ദൈർഘ്യം. 20mm wide angle lens ,In built 8 gb memmory.999 ഡോളറാണ് വില, fly മോർ combo 1299 ഡോളർ. 75000 രൂപയാണ് ഇന്ത്യൻ മാർക്കറ്റിലെ ഏകദേശ വില.


Research & Writing:

Yasar Amaurys
Phototech journalist

]]>
https://photomalayalam.com/dji-mavic-air-2s/feed/ 0
പുതുപുത്തൻ കാനൻ Eos R3 വിശേഷങ്ങൾ നോക്കാം https://photomalayalam.com/eos-r3/ https://photomalayalam.com/eos-r3/#respond Tue, 21 Sep 2021 14:29:21 +0000 https://photomalayalam.com/?p=787
ക്യാമറയുടെ സ്പെസിഫിക്കേഷൻഇലേക്കും ഫീച്ചേഴ്സ്ഇലേക്കും പോകുന്നതിനു മുൻപ് കാനൻ മിറർലെസ് ക്യാമറകളുടെ ഒരു ചെറു ചരിത്രം.

EosR എന്ന ക്യാമറ അവതരിപ്പിച്ചു കൊണ്ടാണ് കാനൻ ഫുൾ ഫ്രെയിം മിറർ ലെസ്സ് ക്യാമെറകളുടെ ലോകത്തിൽ സാനിധ്യം അറിയിച്ചത്. കാനൻ അവരുടെ Eos mark 4 എന്ന DSLR ക്യാമറയുടെ ഏകദേശം സമാനമായ സ്പെസിഫിക്കേഷനോട് കൂടെ വന്ന EosR നെ എന്തുസിയാസ്റ്റിക് ഗണത്തിൽ ആണ് ഉൾപെടുത്തിയത്. Eos Mark 4 ഒരു പ്രൊഫഷണൽ സീരീസ് ക്യാമറ ആണ് എന്നോർക്കണം. കാനൻ Eos R5 അവതരിപ്പിച്ചു കൊണ്ടാണ് മിറർ ലെസ്സ് പ്രൊഫഷണൽ ക്യാമറ സീരീസ് തുടങ്ങിയത്. അപ്പോഴും കാനൻ ഫ്ലാഗ്ഷിപ് ക്യാമറ എന്നാ പേരിനുടമ Dslr ആയ 1dx ക്യാമറ തന്നെ. ആ വിഭാഗത്തിലേക്ക് ഒരു മിറർ ലെസ്സ് ക്യാമറ ഇന്നു വരെ കാനൻ കൊണ്ട് വന്നിട്ടില്ല.

പറഞ്ഞു വന്നത്…

പുതിയ മിറർ ലെസ്സ് ക്യാമറ ആയ Eos R3 
കാനൻ 1Dx ഭാഗത്തിൽ പെടുന്ന ഫ്ലാഗ്ഷിപ്പ് ക്യാമറകളിൽ ഉൾപ്പെടുത്തിയിട്ടില്ല. !!!
 
(കാനൻ R1 എന്നൊരു ക്യാമറയെ പറ്റി റൂമർ ഉണ്ട്. അതാണോ ഇനി ഫ്ലാഗ്ഷിപ്?)

എങ്കിലും, Eos R ക്യാമറയിലൂടെ ഫുൾഫ്രെയിം മിറർലെസ് ക്യാമറകളിലേക്ക് കാൽ വച്ച കാനോൻ 1Dx ശ്രേണിയിലേക്ക് മിറർലെസ് ക്യാമറകൾ ഇറക്കുന്നതിന്റെ ആദ്യപടി തന്നെയാണ് Eos R3. 

eos-r3
ഒറ്റനോട്ടത്തിൽ കാനൻ 1Dx ന്റെ രൂപത്തോട് സാദൃശ്യം തോന്നുമെങ്കിലും. 1Dx mark 3 യെകാൾ ഒരല്പം ചെറുതാണ് Eos-R3. ക്യാമറയുടെ മുകളിൽ R5 ഇൽ കണ്ടത് പോലെ ഉള്ള ഡിജിറ്റൽ ഇൻഫർമേഷൻ ഡിസ്പ്ലേ കൊടുത്തിട്ടുണ്ട്. 1Dx ന് കാമറയുടെ പിന്നിൽ ഫിക്സിഡ് ആയ LCD ആണ് ഉള്ളത്. എന്നാൽ R3 യിൽ പുറത്തേക്ക് തുറക്കാവുന്ന വിധം ടച്ച് സ്ക്രീൻ വെരി ആംഗിൾ LCD ആണ് കൊടുത്തിരിക്കുന്നത്. 1440 ഗ്രാം ഉള്ള 1Dx പലപ്പോഴും ഭാരത്തിന്റെ പേരിൽ പഴി കേൾക്കാറുണ്ട് എന്നാൽ Eos R3, 1015 ഗ്രാം ഭാരമേ ഉള്ളു.

ഇനി ക്യാമറ വിശേഷങ്ങൾ നോക്കാം.

കാനൻ Eos R3 ക്യാമറയിൽ 24.1 മെഗാപിക്സൽ ബാക്ക്-ഇല്യൂമിനേറ്റഡ് സ്റ്റാക്ക്  ഫുൾ ഫ്രെയിം CMOS സെൻസറാണ് നൽകിയിട്ടുള്ളത്. (1Dx മാർക്ക് 3 ക്യാമറ 20.1 MP ആണ്). ഫോട്ടോഗ്രാഫിക് ആവശ്യങ്ങൾക്ക് പരമാവധി 6000×4000 എന്ന റെസൊല്യൂഷൻ ലഭിക്കും. 1dx നു ലഭിക്കുന്നതിനേക്കാൾ (5472 × 3648) കൂടുതൽ ആണിത്. അതായത് കുറച്ചു കൂടെ ഇമേജ് എൻലാർജ് ചെയ്യാൻ കഴിയും. 100 മുതൽ 102400 വരെ നോർമൽ ISO സ്പീഡ് നൽകുന്നുണ്ട്. കുറഞ്ഞ പ്രകാശം ഉള്ള സാഹചര്യങ്ങളിലും നോയ്‌സ് കുറഞ്ഞ ചിത്രങ്ങൾ എടുക്കുവാൻ കഴിയും. ഇലക്ട്രോണിക് ഷട്ടർ ഉപയോഗിച്ച് സെക്കൻഡിൽ 30 ചിത്രം എന്ന വേഗത ക്യാമെറക്കുണ്ട്.

ഇലക്ട്രോണിക് ഷട്ടറിൽ ഫ്ലാഷ് ഉപയോഗിചു കണ്ടിന്യൂസ് ചിത്രങ്ങൾ പകർത്താം എന്നത് എടുത്തു പറയേണ്ട ഒരു അപ്ഡേഷന് തന്നെ ആണ്. (ടെക്നോളജിയുടെ കാര്യത്തിൽ എന്നും മുന്നേ പോകുന്ന സോണി പോലും അവരുടെ ലേറ്റസ്റ്റ് കാമറ ആയ എ 1 ൽ ആണ് സമാനമായ അപ്ഡേഷൻ കൊണ്ട് വന്നത്.)

ഓട്ടോ ഫോക്കസ് (AF)

വിപ്ലവകരമായ ടെക്നോളജി അപ്ഡേഷൻ ആണ് ഓട്ടോഫോക്കസ്ന്റെ കാര്യത്തിൽ കാനോൻ കൊണ്ടുവന്നിരിക്കുന്നത്. വ്യൂ ഫൈൻഡർ ഉപയോഗിച്ച ചിത്രമെടുക്കുമ്പോൾ ഫോട്ടോഗ്രാഫറുടെ കണ്ണിന്റെ ചലനം നോക്കി ഓട്ടോഫോക്കസ് നിർണയിക്കുന്ന സംവിധാനം ഐ കണ്ട്രോൾ ഓട്ടോ ഫോക്കസ് 
(Eye Control AF) ഒരു ഡിജിറ്റൽ ക്യാമറയിൽ ആദ്യമായി അവതരിപ്പിച്ചിരിക്കുകയാണ്  R3 യിൽ കാനൻ.

ചിത്രത്തിന്റെ 100% ഭാഗങ്ങളും ഉൾക്കൊള്ളുന്ന തരത്തിലാണ് ഓട്ടോഫോക്കസ് ഒരുക്കിയിട്ടുള്ളത് (Corner-to-Corner AF coverage). ഓട്ടോഫോക്കസ് ട്രാക്ക് ചെയ്യുന്ന സബ്ജക്ട് ചിത്രത്തിന്റെ കോർണർ ഇലേക്ക് പോയാലും ഫോട്ടോ ഫോക്കസ് ലഭിക്കുമെന്നത് ഇതിന്റെ ഒരു മേന്മയാണ്.

ഐ ട്രാക്കിങ്, അനിമൽ ട്രാക്കിങ് എന്നിവക്ക് പുറമെ, സ്പോർട്സ് ഫോട്ടോഗ്രാഫി പോലുള്ള സാഹചര്യങ്ങളിൽ കാനൻ ഡീപ് ലേർണിംഗ് ടെക്നോളജി ഉപയോഗിച്ച് സബ്ജെക്ട് ഡിറ്റക്ഷൻ കൂടുതൽ മികച്ചതാക്കിയിട്ടുണ്ട്.

eos-r3-top
ഇനി കുറച്ചു വീഡിയോ വിശേഷങ്ങൾ നോക്കാം

12 ബിറ്റ് 6K RAW റോ വീഡിയോ ഷൂട്ട് ചെയ്യാൻ സാധിക്കും വിധമാണ് ക്യാമറയുടെ നിർമ്മിതി. 60p മോഡിലാണ് ഇത് സാധ്യമാകുന്നത്. 4K റെസല്യൂഷനിൽ വീഡിയോ എടുക്കാൻ ആണെങ്കിൽ 120 p മോഡിൽ അൾട്രാ സ്ലോമോഷൻ വീഡിയോ ലഭിക്കും.

ഇൻ ബോഡി ഇമേജ് സ്റ്റെബിലൈസർ സംവിധാനം (IBIS) ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം കാനോൻ ലെൻസിന്റെ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസർ കൂടിച്ചേരുമ്പോൾ വളരെ നല്ലൊരു സ്റ്റെബിലൈസേഷൻ പെർഫോമൻസ് ക്യാമറ നൽകും.

ബോഡി വില . Rs: 4,99,995.00

]]>
https://photomalayalam.com/eos-r3/feed/ 0
റസല്യൂഷനും സ്പീഡും ഒരുമിച്ചു നൽകി സോണി A1 https://photomalayalam.com/sony-a1/ https://photomalayalam.com/sony-a1/#comments Sat, 31 Jul 2021 11:32:21 +0000 https://photomalayalam.com/?p=733
കൂടുതൽ മെഗാ പിക്സലുകൾ അടങ്ങിയ ഫുൾ ഫ്രെയിം ഹൈ റസല്യൂഷൻ ക്യാമറകൾ ആണ് സോണി R സീരീസിൽ ഉൾപ്പെടുന്നത്. ആൽഫ 7R, 7R-2, 7R-3, 7R-4 എന്നിവയാണ് ഈ സീരീസിൽ ഉള്ളത്. 61 മെഗാപിക്സലുള്ള ആൽഫ 7R 4 ന് സെക്കൻഡിൽ 10 ചിത്രങ്ങൾ (10 fps) എന്ന വേഗതയാണ് ഉള്ളത്. വേഗതയ്ക്ക് വേണ്ടി ഇറക്കിയിരിക്കുന്ന സോണി ആൽഫ 9 മാർക്ക്‌ 2 എന്ന ഫുൾ ഫ്രെയിം ക്യാമറക്കു സെക്കൻഡിൽ 20 ചിത്രങ്ങൾ (20 fps) എടുക്കാൻ കഴിയും എന്നാൽ ഇതൊരു 24 മെഗാ പിക്സൽ ക്യാമറ ആണ്.

വേഗതയോടൊപ്പം ഹൈ റെസൊല്യൂഷൻ എന്ന പരിമിതി മറികടക്കും വിധം, 50 മെഗാപിക്സെൽ ഫുൾ ഫ്രെയിം സെൻസറോഡ് കൂടിയ സോണി a1 സെക്കൻഡിൽ 30 ചിത്രങ്ങൾ (30 fps) എന്ന വേഗത നൽകുന്നു. ഇവിടെയാണ് a1 വ്യത്യസ്തമാകുന്നത്.


കൂടുതൽ വിവരങ്ങൾ നോക്കാം.

50.1MP (മെഗാപിക്സൽ) ഉള്ള Exmor RS CMOS ഫുൾ ഫ്രെയിം (full frame) സെൻസർ ആണ് a1 ഇൽ ഉൾപ്പെടുന്നത്. 
3:2 അനുപാതത്തിൽ 8640 x 5760 റെസൊല്യൂഷൻ ചിത്രങ്ങളും 16:9 അനുപാതത്തിൽ 8760 x 4864 റെസൊല്യൂഷൻ ചിത്രങ്ങളും പകർത്തുവാൻ കഴിയും. JPEG, RAW എന്നിവക്ക് പുറമെ HEIF ഫോർമാറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. സെന്‍സറിന്റെ 92 ശതമാനം ഓട്ടോഫോക്കസ് (AF) കവറേജ് നൽകുന്ന ക്യാമറയ്ക്ക് 759 ഫെയ്‌സ് ഡിറ്റെക്ട് ഓട്ടോഫോക്കസ് പോയിന്റുകളും ഉണ്ട്. 5 ആക്സിസ് ഇൻ ബോഡി ഇമേജ് സ്റ്റെബിലിസിങ് (5-axis in-body image stabilisation) ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇലക്ട്രോണിക് വ്യൂഫൈന്‍ഡറും മികവുറ്റതാക്കിയിട്ടുണ്ട്. ഏകദേശം 9.44 മില്യൺ ഡോട്സ് ഉള്ള വ്യൂ ഫൈൻഡർ 240 fps റിഫ്രഷ് റേറ്റ് ഉള്ളതാണ്. 
കണ്ടിന്യൂസ് ഷട്ടർ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കുമ്പോ ബ്ലാകൗട് ഉണ്ടാകില്ല.


വീഡിയോയുടെ കാര്യം നോക്കുകയാണെങ്കിൽ 4K യുടെ 4 മടങ്ങു റെസൊല്യൂഷൻ ഉള്ള 8K വീഡിയോ (7680×4320) 30p മോഡിൽ എടുക്കാം. 
റിയൽ ടൈം ട്രാക്കിങ്ങും റിയൽ ടൈം eye AF സൗകര്യവും ഉൾപ്പടെ ആണ് 8k റെക്കോർഡിങ് സാധ്യമാകുന്നത്. സ്ലോ മോഷന് വേണ്ടി 4K വീഡിയോസ് 120 fps ഇൽ എടുക്കാൻ കഴിയും. S-Log2, S-Log3 എന്നീ ലോഗ് ഫോർമാറ്റുകൾ ലഭ്യമാണ് 10bit വീഡിയോ എടുക്കാൻ സാധിക്കും. കളർ ഗ്രേഡിങ്ങിനു 8 bit വിഡിയോയെക്കാൾ വളരെ അധികം സാധ്യത ഉള്ളതാണ് ഇത്. 15+ ഡൈനാമിക് റേഞ്ച് ആണ് സോണി അവകാശപ്പെടുന്നത്. എക്സ്ടെർണൽ റെക്കോർഡറിന്റെ സഹായത്താൽ 16-bit RAW വീഡിയോ പകർത്തുവാൻ a1 നു കഴിയും.

ഇത്തരം പ്രോസസ്സുകൾ ചെയ്യുവാൻ വളരെ വേഗത നൽകുന്ന പ്രൊസസർ അത്യാവശ്യമാണ്. 
a1 ഇൽ ഉപയോഗിച്ചിരിക്കുന്ന സോണിയുടെ പുതിയ BIONZ XR പ്രൊസസർ സോണിയുടെ BIONZ X എന്ന മുൻ തലമുറ പ്രോസസറിനേക്കാൾ 8 മടങ്ങു വേഗത നൽകുന്നതായി സോണി അവകാശപ്പെടുന്നു.

സോണി a 1 ഇൽ കൊണ്ട് വന്ന ഏറ്റവും മികച്ച സംവിധാനങ്ങൾ.

1) ഇലക്ട്രോണിക് ഷട്ടർ ഫ്‌ളാഷ് സിങ്ക് (Flash sync with electronic shutter)

ഇലക്ട്രോണിക് ഷട്ടർ ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ പരിമിതി ആയിരുന്നു ഫ്ലാഷ് ഉപയോഗത്തിന്റെ പരിമിതി. ഇലക്ട്രോണിക് ഷട്ടറിൽ ഹൈ സ്പീഡ് ഫ്‌ളാഷ് സിങ്ക് സാധ്യമാകുന്ന സംവിധാനം സോണി a 1 ക്യാമെറയിൽ വരുത്തിയിരിക്കുന്നു

2) ആന്റി ഡിസ്ട്രോഷെൻ ഷട്ടർ (Anti-distortion Shutter)

ഇലക്ട്രോണിക് ഷട്ടർ മോഡിൽ ചിത്രം എടുക്കുമ്പോ ചിത്രത്തിൽ വരുന്ന ഡിസ്ട്രോഷെൻ (വേഗത്തിൽ ചലിക്കുന്ന ഒബ്ജക്റ്റുകൾക്കു വളവു സംഭവിക്കുന്ന പ്രതിഭാസം) വളരെ അധികം കുറക്കുന്ന സംവിധാനം ആണ് ഇത്. സോണിയുടെ a 9 മാർക്ക് 2 വിനേക്കാൾ 1.5 മടങ്ങു മികച്ച രീതിയിൽ ആന്റി ഡിസ്ട്രോഷേൻ പ്രവർത്തിക്കും.

3) ഫ്ലിക്കർ ഫ്രീ ഷട്ടർ (Flicker-free electronic and mechanical shutters)

ഫ്ലൂറസെന്റ് ലൈറ്റൊ മറ്റു ആർട്ടിഫിഷ്യൽ ലൈറ്റുകളോ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കുമ്പോ ചിത്രത്തിൽ കാണാറുള്ള ഫ്ലിക്കറിങ് ഒഴിവാക്കുന്ന സംവിധാനം.

ഇന്ത്യൻ വിപണി വില 559,990 രൂപ ആണ്.

]]>
https://photomalayalam.com/sony-a1/feed/ 1
കാനൻ RF മൗണ്ടിനായി 85mm, 14mm ഓട്ടോഫോക്കസ് (AF) ലെൻസുകൾ ഇറക്കി സംയാങ്. https://photomalayalam.com/samyang-rf-mount-85mm-14mm-rf-lenses/ https://photomalayalam.com/samyang-rf-mount-85mm-14mm-rf-lenses/#respond Tue, 05 Jan 2021 03:40:58 +0000 https://photomalayalam.com/?p=698
കാനൻ അവരുടെ ആദ്യ ഫുൾ ഫ്രെയിം മിറർലെസ്സ് കാമറ ആയ EOSR അവതരിപ്പിച്ചപ്പോൾ ഒപ്പം അവതരിപ്പിച്ച പുതിയ ലെൻസ് മൗണ്ട് ആണ് കാനൻ ആർ എഫ് (Canon RF) മൗണ്ട്. പിന്നീട് ഇറങ്ങിയ ഫുൾ ഫ്രെയിം മിറർലെസ്സ് കാമറകളിൽ കാനൻ ഇതേ മൗണ്ട് തന്നെ ആണ് ഉപയോഗിക്കുന്നതും.

പുതിയ മൗണ്ട് ആയതിനാൽ തന്നെ ലെൻസുകൾ വളരെ പരിമിതമായിരുന്നു. കാനൻ ഫുൾ ഫ്രെയിം ക്യാമറകളിൽ അന്ന് വരെ ഉണ്ടായിരുന്ന EF മൗണ്ട് ലെൻസുകൾ RF ആയി ഉപയോഗിക്കുവാൻ അഡാപ്‌റ്റർ ലഭ്യമാക്കി ആണ് ലെൻസുകളുടെ കുറവ് കാനൻ താത്കാലികമായി പരിഹരിച്ചത്.

കാനൻ ക്യാമറകൾക്ക് വേണ്ടി ലെൻസ് നിർമ്മിച്ചിരുന്ന മറ്റു കമ്പനികളും RF മൗണ്ടിനു വേണ്ടി അധികം ലെൻസുകൾ ഇറക്കിയിട്ടില്ല. ഇവിടേക്കാണ് സംയാങ് ഈ ലെൻസുകൾ അവതരിപ്പിച്ചിരിക്കുന്നത്.

വെതർ സീലിംഗ് ഉറപ്പു വരുത്തും വിധം ആണ് ലെൻസുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് . സംയാങ്ങിന്റെ UMC കോട്ടിങ് (Ultra Multi Coating) ലെന്സുകള്ക്കു ഉണ്ട്. ഇത് അനാവശ്യ ലെന്സ് ഫ്‌ളൈർ ഒരു പരിധി വരെ കുറക്കുന്നു. 

samyang 14 rf af
New 85mm f1.4 RF AF
ഓട്ടോ / മാനുവൽ ഫോക്കസ് സെലെക്ടർ സ്വിച്ച്ചും ഫോക്കസ് റിങ്ങും ലെന്സുകളിൽ ഉണ്ട് എന്നാൽ കാനൻ RF ലെന്സുകളിൽ കാണുന്ന കസ്റ്റമൈസ്‌ ചെയ്യാവുന്ന കണ്ട്രോൾ റിങ് ഉള്പെടുത്തിയിട്ടില്ല.

സംയാങ് RF മൗണ്ടിനായി ഇറക്കിയ 14mm F2.8 RF ലെന്സ് പരിചയപ്പെടാം
samyang 14 rf af front
14 mm, f2.8 RF
കാനൻ RFമൗണ്ടിനു വേണ്ടി ഉള്ള ലോകത്തിലെ ആദ്യ 14mm ഓട്ടോ ഫോക്കസ് ലെന്സ് (The World’s First AF 14mm for RF Mount) എന്ന പേരിൽ ആണ് സംയങ് 14mm, വൈഡ് ലെന്സ് അവതരിപ്പിച്ചത്.

ലെൻസിന്റെ പിൻ ഭാഗത്തു ആയി ഫിൽറ്റർ ഹോൾഡർ (Rear Filter holder) നൽകിയിട്ടുണ്ട്. 484g ഭാരമാണ് ഈ വൈഡ് ലെന്സിനു ഉള്ളത്.
sayang 14mm RF AF
ഈ ബ്ലോക്ക് ലെന്സിനു 7 ബ്ലൈടുകളാൽ നിയന്ത്രിക്കപ്പെടുന്ന പരമാവധി f 2.8 ഓപ്പണിങ് നൽകുന്ന അപ്പാർച്ചർ ആണ് ഉള്ളത്. മിനിമം ഫോക്കൽ ദൂരം 0.20m (0.66ft) ആണ്. 113.9 ഡിഗ്രി വൈഡ് ആംഗിളിൽ ലഭിക്കുന്ന ചിത്രങ്ങൾക്ക് ഡിസ്ട്രോഷൻ താരതമ്യേന കുറവാണ്.
സംയാങ് RF മൗണ്ടിനായി ഇറക്കിയ 85mm F1.4 RF ലെന്സ് പരിചയപ്പെടാം
New 85mm f1.4 RF AF hood
85mm, f1.4 RF
പോർട്രേറ്റ് ഫോട്ടോഗ്രാഫർമാരുടെ ഇഷ്ട ഫോക്കൽ ലെങ്ത് ആയ 85mm ലെന്സ് ആണ് സംയാങ് അടുത്തതായി  അവതരിപ്പിച്ചത്.

28.9˚ ഡിഗ്രി ആംഗിൾ ലഭിക്കുന്ന ഈ ബ്ലോക്ക് ലെന്സിനു 9 ബ്ലൈടുകളാൽ നിയന്ത്രിക്കപ്പെടുന്ന പരമാവധി f 1.4 ഓപ്പണിങ് നൽകുന്ന അപ്പാർച്ചർ ആണ് ഉള്ളത്. ഇത് വളരെ നല്ല ഒരു ബൊക്കെ എഫക്ട് ചിത്രങ്ങൾക്ക് നൽകും.

മിനിമം ഫോക്കൽ ദൂരം 0.90m (2.95ft) ആണ്. 582g ഭാരമാണ് ഈ വൈഡ് ലെന്സിനു ഉള്ളത്.

samyang-85-f1.4
ജനുവരി പകുതിയോടെ ലെൻസുകൾ ഇന്ത്യയിൽ എത്തും എന്ന് പ്രെതീക്ഷിക്കുന്നു. 14 mm ലെന്സിനു $599 ഡോളർ (ഏകദേശം 44,000 ഇന്ത്യൻ രൂപ) വിലയും 85 mm ലെന്സിനു $679 ഡോളർ (ഏകദേശം 49,500 ഇന്ത്യൻ രൂപ) വിലയും ആണ് നൽകിയിരിക്കുന്നത്. കൃത്യമായ ഇന്ത്യൻ വില ഇതുവരെ അറിയിച്ചിട്ടില്ല.

]]>
https://photomalayalam.com/samyang-rf-mount-85mm-14mm-rf-lenses/feed/ 0
4k വീഡിയോയുമായി മാവിക് മിനിയുടെ രണ്ടാം പതിപ്പ് എത്തി – DJI Mavic Mini 2 https://photomalayalam.com/dji-mavic-mini-2-4k-video/ https://photomalayalam.com/dji-mavic-mini-2-4k-video/#respond Mon, 09 Nov 2020 05:58:43 +0000 https://photomalayalam.com/?p=669
ഡി ജി സി എ യുടെ (Directorate General of Civil Aviation) നിയമപ്രകാരം, 250 ഗ്രാമിൽ താഴെ ഉള്ള നാനോ (Nano) വിഭാഗത്തിൽ പെടുന്ന ഡ്രോൺ ആയി ഡി ജെ ഐ (DJI) അവതരിപ്പിച്ചതാണ് മാവിക് മിനി (DJI Mavic Mini) ഡ്രോൺ. ഡ്രോണുകളിലെ കുഞ്ഞൻ ഡി ജെ ഐ (DJI) മാവിക് മിനി യുടെ രണ്ടാം പതിപ്പ് ഡി ജെ ഐ മാവിക് മിനി 2 (DJI Mavic Mini 2) പുറത്തിറങ്ങി.

DJI mavic mini 2

രൂപത്തിലും ഭാരത്തിലും കാര്യമായി മാറ്റങ്ങൾ ഒന്നും ഇല്ല എങ്കിലും സൗകര്യങ്ങളിൽ 4k വീഡിയോ ഉൾപ്പടെ വളരെ അധികം അപ്ഡേറ്റഡ് ആയി ആണ് മിനി 2 വന്നിരിക്കുന്നത്. 3 ആക്സിസ് ഗിമ്പലിൽ (3-Axis Motorized Gimbal) ഉറപ്പിച്ച കാമറ ആണ് ഇതിനു ഉള്ളത്. 1/2.3 ഇഞ്ച് സെന്സറില് 12 മെഗാപിക്സല് റോ (DNG) ഫോട്ടോ പകര്ത്താന് കഴിയും.m

Dji Mavic air 2 side
ഡ്രോണിൽ നിന്നും നവീകരിച്ച റിമോട്ട് കോൺട്രോളറിലേക്കു വീഡിയോ ട്രാൻസ്മിറ് ചെയ്യാൻ ഒക്യൂ സിങ്ക് 2.0 (OcuSync 2.0) എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ദൂരത്തു നിന്നും വീഡിയോ സ്ട്രീമിംഗ് സാധ്യമാകും. പറക്കുന്ന വേഗതയിലും ബാറ്ററി ക്ഷമതയിലും പുതിയ ഡ്രോൺ അല്പം കൂടി മികവ് കാണിക്കുന്നുണ്ട്.

ഡ്രോൺ പറക്കുന്ന സമയത്തു തടസങ്ങളിൽ തട്ടാതെ നീങ്ങാനായി ഉള്ള സെൻസറുകൾ മാവിക് മിനി 2 വിൽ പഴയ മാവിക് മിനിയുടെ അവസ്ഥയിൽ തന്നെ ആണ്. അതായത് വശങ്ങളിലേക്കോ മുന്നിലേക്കോ മുകളിലേക്കോ തടസം മനസിലാക്കാൻ ഉള്ള സെൻസറുകൾ ഇല്ല. പറക്കുന്ന അവസ്ഥയിൽ ഡ്രോൺ സ്ഥായിയായി നില്കുന്നതിനും താഴേക്ക് തടസങ്ങൾ ഉണ്ടോ എന്ന് മനസിലാക്കുന്നതിനും ഉള്ള സെൻസർ മാത്രമാണ് ഉള്ളത്. 249 ഗ്രാമിന് ഉള്ളിൽ നിർത്തി ഡ്രോൺ നിർമിക്കുമ്പോൾ ചെയ്യേണ്ടി വന്ന വിട്ടുവീഴ്ച ആയിരിക്കാം അത്.

കാര്യമായ ഒരു വെത്യാസം കാണുന്ന മറ്റൊരു ഭാഗം വീഡിയോ തന്നെ ആണ്. 
4k / 30 P വീഡിയോ എന്നതിന് പുറമെ 100 Mbps ബിറ്റ് റേറ്റിൽ വരെ വീഡിയോ എടുക്കാൻ കഴിയും എന്നത് വേർഷൻ 1 ഇൽ നിന്നും മാവിക് മിനി 2 നെ വ്യത്യസ്തമാക്കുന്നു. മാവിക് മിനി 1 നു പരമാവധി 40 Mbps ബിറ്റ് റേറ്റ് ആയിരുന്നു ഉണ്ടായിരുന്നത്. ഈ വെത്യാസം ലൈവ് വീഡിയോ ബിറ്റ് റേറ്റിലും കാണാനാകും.

പോക്കറ്റിൽ ഒതുക്കാവുന്ന ഈ കുഞ്ഞൻ ഡ്രോണിൽ വ്യത്യസ്ത തരത്തിൽ മുൻകൂട്ടി പ്രോഗ്രാം ചെയ്ത ഷൂട്ടിംഗ് മോഡുകള് ചേർത്തിട്ടുള്ളതിനാൽ തുടക്കക്കാർക്ക് സിനിമാറ്റിക് ഷോട്ടുകൾ എടുക്കുവാനും പനോരമ, 180 ഡിഗ്രി പോലെ ഉള്ള ഫോട്ടോസ് പകർത്തുന്നതിനും സൗകര്യം ഒരുക്കുന്നു.

ഡി ജെ ഐ ( DJI ) യുടെ വെബ് സ്റ്റോറിൽ 449 ഡോളർ ആണ് ബേസിക് കിറ്റിന്റെ വില.

]]>
https://photomalayalam.com/dji-mavic-mini-2-4k-video/feed/ 0
ചെറിയ ബോഡിയിൽ ഫുൾ ഫ്രെയിം കാമറ, സോണി a7C പുറത്തിറങ്ങി. https://photomalayalam.com/a7c-compact-full-frame-camera-%ce%b17c/ https://photomalayalam.com/a7c-compact-full-frame-camera-%ce%b17c/#comments Thu, 17 Sep 2020 03:16:02 +0000 https://photomalayalam.com/?p=595
ഒപ്റ്റിക്കൽ ഇൻ ബോഡി സ്റ്റെബിലൈസേഷനോട് (IBIS) കൂടിയ ലോകത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ ലെന്സ് മാറ്റാവുന്ന ഫുൾ ഫ്രെയിം മിറർലെസ്സ് ക്യാമറ സോണി a7C (ആൽഫ 7C) പുറത്തിറക്കി. (full-frame interchangeable-lens digital cameras with optical in-body image-stabilisation mechanism.)

a7C (Alpha α7C)

കാഴ്ചയിൽ സോണിയുടെ a6600 യോട് ചേരുന്ന രൂപം. ഉള്ളിൽ a7-3 യെ പുതുക്കിയതാണോ എന്ന് തോന്നിപ്പിക്കും വിധം സംവിധാനങ്ങൾ. ഇതാണ് സോണിയുടെ പുതിയ ഫുൾ ഫ്രെയിം മിറർ ലെസ്സ് ക്യാമറ.

sony a7c vs a6600 front
ചെറിയ (കോംപാക്ട്) ക്യാമെറകൾ ഇഷ്ടപ്പെടുന്നവർക്കും APSc യിൽ നിന്ന് ഫുൾ ഫ്രെയിമിലേക്ക് അപ്ഗ്രേഡ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർക്കും sony a7-C ഇഷ്ടമാകും. മറ്റു ഫുൾ ഫ്രെയിം മിററ്റ്ലെസ് ക്യാമെറകളെ അപേക്ഷിച്ചു വ്ളോഗിംഗിന് ഒരു ഫുൾ ഫ്രെയിം ക്യാമറ കരുതണം എന്ന് ആഗ്രഹിക്കുന്നവർക്കും ഇത് ഒരു നല്ല മോഡൽ ആണ്. വ്ളോഗിംഗിന് ഒരുപാടു ഉപകരിക്കുന്ന പുറത്തേക്കു തുറക്കാവുന്ന വേരി ആംഗിൾ ഡിസ്പ്ലേ ആണ് ക്യാമെറയിൽ ഉള്ളത്. ഈ അടുത്ത് അവതരിപ്പിച്ച സോണിയുടെ a7S3 യിലും ഇത്തരത്തിൽ ഉള്ള ഡിസ്പ്ലേ ആയിരുന്നു ഉള്ളത്. ഇനി കുറച്ചു ഡീറ്റൈലിലേക്കു പോകാം.

കാഴ്ച്ചയിൽ a6600 എന്ന് പറഞ്ഞത് കൊണ്ട് താരതമ്യം അവിടെ നിന്ന് തന്നെ തുടങ്ങാം.
124 mm വീതി ഉണ്ട് a7C ക്കു സോണിയുടെ a6600 ക്കു 120 mm ആണ്. വളരെ ചെറിയ വെത്യാസം മാത്രം. 509 ഗ്രാം ഭാരം ആണ് a7C ക്കു ഉള്ളത് a6600 ക്കു 503 ഗ്രാം. അതായത് a6600 ഉപയോഗിച്ച ആൾക്ക് വലുപ്പത്തിലും ഭാരത്തിലും വെത്യാസം തോന്നില്ല. a6600 യിൽ കണ്ട രീതിയിൽ നിന്നും ബട്ടണുകളുടെ സ്ഥാനങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. a6600 യുടെ മുകളിലും മുന്നിലും ഉള്ള കസ്റ്റം ബട്ടണുകൾ a7C യിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.

a6600 vs a7c top button
ഇനി ക്യാമറക്കു ഉള്ളിൽ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ പരിശോധിക്കാം. ഇത് സോണി a7-III ക്യാമെറയുമായി താരതമ്യം ചെയ്തു നോക്കിയാൽ കാര്യങ്ങൾ എളുപ്പം മനസിലാക്കാം.
സോണി a7-III ക്യാമെറയിൽ ഉപയോഗിച്ചിരിക്കുന്നതു പോലെ 24.2 മെഗാ പിക്സൽ ഫുൾ ഫ്രെയിം സിമോസ് സെൻസർ (24.2 megapixels, 35 mm full frame Exmor R CMOS sensor) ആണ് a7C യിലും ഉള്ളത്.

വീഡിയോ മോഡിലും ഫോട്ടോ മോഡിലും നോർമൽ ISO 100 മുതൽ 51200 വരെ ആണ്.
14 bit RAW, JPEG എന്നീ ഫോര്മാറ്റുകളിൽ ചിത്രങ്ങൾ എടുക്കാം. കാനൻ (Canon) ക്യാമെറകളിൽ കാണുന്ന പുതുതായി ഉൾപ്പെടുത്തി കാണുന്ന HEIF ഫോർമാറ്റ് ഉൾപ്പെടുത്തിയിട്ടില്ല. സെക്കൻഡിൽ തുടർച്ചയായി (CONTINUOUS DRIVE SPEED) 10 ചിത്രങ്ങൾ വരെ പകർത്തുവാൻ കഴിയും. 1/4000 ആണ് പരമാവധി ഷട്ടർ സ്പീഡ്. 7M-3 യിൽ 1/8000 വരെ കഴിയും.
ഇനി വിഡിയോഗ്രഫിയുടെ കാര്യം നോക്കിയാൽ 4k വീഡിയോ (3840 x 2160 (4:2:0, 8 bit)) 30 ഫ്രെയിംസിൽ റെക്കോർഡ് ചെയ്യാൻ കഴിയും. എന്നാൽ 4K, 60 ഫ്രെയിം സ്പീഡ് ലഭ്യമല്ല. സ്ലോ മോഷൻ എടുക്കണമെങ്കിൽ റെസൊല്യൂഷൻ ഫുൾ എഛ് ഡി (Full HD) യിലേക്ക് മാറ്റേണ്ടതായി വരും. ഫുൾ HD (1920 x 1080) റെസൊല്യൂഷനിൽ 120p സ്പീഡ് ലഭിക്കും. 5 മടങ്ങു വരെ സ്ലോ മോഷൻ വീഡിയോ എടുക്കാൻ ഇത് സഹായിക്കും. a7M-3 യിലും സമാനമായ സൗകര്യം ആയിരുന്നു സോണി നൽകിയിരുന്നത്. XAVC S മോഡിൽ ആണ് വീഡിയോ റെക്കോർഡ് ആകുക.

a7M-3 യിലെ പോലെ തന്നെ 5 ആക്സിസ് ഇൻ ബോഡി സ്റ്റെബിലൈസേഷൻ (5-axis IBIS) ഉണ്ട് എന്ന്   പറഞ്ഞിരുന്നു.

ഓട്ടോ ഫോക്കസ് (AF) ..
സോണിയുടെ പുതു തലമുറ ക്യാമെറകളൊന്നും ഫോക്കസിന്റെ പേരിൽ പരാതി കേൾപ്പിച്ചിട്ടില്ല. അതിൽ a7M-3 യെക്കാൾ ഒരു പടി മുൻപിൽ ആണ് a7-C. ഇമേജിന്റെ 93 ശതമാനവും ഉൾകൊള്ളുന്ന ഓട്ടോ ഫോക്കസ് (AF) ഏരിയ ആണ് 693 ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് പോയ്ന്റ്സ് ആയി a7C ക്കു ഉള്ളത്. ചിത്രങ്ങൾക്ക് മൃഗങ്ങളുടെ ഐ ഫോക്കസിംഗും വീഡിയോക്കു മനുഷ്യരുടെ ഐ ഫോക്കസിംഗും ലഭിക്കും എന്ന പുതുമയും ഉണ്ട് (EYE AF Human (Right/Left Eye Select)).

a6600 ബോഡിയിൽ കണ്ടത് പോലെ തന്നെ ഒരു മെമ്മറി കാർഡ് സ്ലോട്ട് മാത്രമേ a7c യിൽ ഉള്ളു (UHS-I/II compliant memory card).
3 ഇഞ്ച് വൈഡ് TFT വേരി ആംഗിൾ ഡിസ്പ്ലേയോടൊപ്പം 1 cm ഇലക്ട്രോണിക് വ്യൂ ഫൈൻഡറും ആണ് a7C യിൽ ഉള്ളത് (1 cm electronic viewfinder XGA OLED). സോണിയുടെ ഫുൾ ഫ്രെയിം ക്യാമെറയിൽ കണ്ടു വരുന്ന NP-FZ100 എന്ന ബാറ്ററി ആണ് a7c ക്കും പവർ നൽകുന്നത്.
28 – 60 mm സൂം 4-5.6 വേരിയബിൾ അപ്പേർച്ചർ ഉള്ള ലെൻസാണ് കിറ്റ് ലെൻസായി വരുന്നത്.
$ 1799, US ഡോളർ ആണ് വില ഇത് ഇന്ത്യൻ രൂപയിലേക്കു മാറ്റിയാൽ 132300 രൂപ ആണ് വരുക. ഇന്ത്യൻ വിലയുടെ ഏകദേശ ധാരണ ഇതിൽ നിന്നും ലഭിക്കുമല്ലോ. ഇന്ത്യൻ വിപണി വില ഇതാകണം എന്നില്ല. കാമറ ഉടനെ തന്നെ ഇന്ത്യൻ വിപണിയിൽ എത്തിക്കും എന്ന് സോണി അറിയിച്ചു.
ഒരു ഫുൾ ഫ്രെയിം സോണി ക്യാമെറ ലോ ബഡ്ജറ്റിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും, ക്വാളിറ്റിയിലും സൗകര്യങ്ങളിലും ഒരു കോംപ്രമൈസും ഇല്ലാതെ എല്ലാം കൊണ്ടും ഒതുങ്ങിയ ഒരു സോണി ഫുൾ ഫ്രെയിം ക്യാമെറ വേണം എന്ന് ആഗ്രഹിക്കുന്നവർക്കും ഒരു ബെസ്ററ് ചോയ്സ് ആയി തന്നെ സോണി a7C യെ കാണാം.

]]>
https://photomalayalam.com/a7c-compact-full-frame-camera-%ce%b17c/feed/ 1
വേണ്ടതെല്ലാം ചേർത്ത് സോണി എ 7എസ് മാർക്ക് 3 ഇറങ്ങി. https://photomalayalam.com/sony-a7s-iii-mark-3-4k-120-full-frame/ https://photomalayalam.com/sony-a7s-iii-mark-3-4k-120-full-frame/#comments Tue, 11 Aug 2020 02:53:54 +0000 https://photomalayalam.com/?p=579
a7S, a7M, a7R, a9 സോണി ഈ മൗണ്ട് (E-mount) മിറർ ലെസ്സ് ക്യാമറകൾ ഇങ്ങനെ പ്രധാനമായും 4 സീരീസ് ആയി ആണ് വരുന്നത്. ഇതിൽ സോണി ഏറ്റവും കൂടുതൽ വീഡിയോയ്ക്ക് പ്രാധാന്യം നൽകുന്ന സീരീസ് ആണ് “S” സീരീസ് എന്ന് നിസംശയം പറയാം. a7s III ഇതിൽ “S” എന്നത് സെന്സിറ്റിവിറ്റി (പ്രകാശവുമായി പെട്ടെന്നു പ്രതികരിക്കുന്ന) എന്ന ആശയം മുന്നോട്ടു വെക്കുന്നവ ആണ്. എന്നാൽ ഈ മൂന്നാം തലമുറ ക്യാമറക്കു സുപ്രീം (supreme) എന്ന് കൂടി സോണി വിശേഷണം നൽകുന്നു.

a7s III

2015 ഇല് a7S രണ്ടാം വേർഷൻ a7S-2 ഇറങ്ങിയത് ശേഷം 2020 ഇൽ ജൂലൈ 28 ന് ആണ് അടുത്ത മോഡൽ ആയ a7S-3 (a7s Mark III) സോണി അവതരിപ്പിച്ചത്. 120 ഫ്രെയിം സ്ലോ മോഷൻ 4K യും പുറത്തേയ്ക്കു തുറക്കാവുന്ന തരത്തിൽ വേരി ആംഗിൾ ഡിസ്പ്ലേയും (Vari-angle LCD monitor) ഒക്കെ ചേർത്തു ഒട്ടേറെ പുതുമകളും ആയി ആണ് a7S-3 യുടെ വരവ്.

ഇനി കുറച്ചു ഡീറ്റൈൽ നോക്കാം.

12.1 മെഗാപിക്സൽ ഉള്ള ബാക് ഇല്ല്യൂമിനേറ്റഡ് ഫുൾ ഫ്രെയിം സിമോസ് സെൻസർ (Back-illuminated Exmor RTM) ആണ് a7S 3 യിൽ ഉള്ളത്. പഴയ വേർഷനേക്കാൾ (7S-2) രണ്ടിരട്ടി റീഡൗട് സ്പീഡ് ഉണ്ട്. ഒപ്പം ലോ ലൈറ്റ് പെർഫോമെൻസ് കിട്ടും വിധത്തിൽ പുതുതായി വികസിപ്പിച്ചത് ആണ് ഇത്. സോണിയുടെ ലോഗ് ഫോർമാറ്റ് S-Log 3 യിൽ ഷൂട്ട് ചെയ്തു ലഭിച്ച റിസൾട്ട് പ്രകാരം 15+ സ്റ്റോപ്പ് ഡൈനാമിക് റേഞ്ച് ക്യാമറ നൽകുന്നുണ്ട്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന സോണിയുടെ BIONZ XR എന്ന പുതിയ പ്രൊസസർ സോണിയുടെ പഴയ BIONZ X ഇനേക്കാൾ 8 മടങ്ങു ശേഷി ഉള്ളതാണ്.

വീഡിയോയുടെ കാര്യത്തിലേക്കു വരാം.

ലൈൻ സ്കിപ്പിംഗ് അല്ലെങ്കിൽ പിക്സൽ ബൈൻഡിങ് എന്നിവ ഇല്ലാതെ ഫുൾ പിക്സൽ റീഡ് ചെയ്തു 4K 60p വീഡിയോ 7S-3 യിൽ റെക്കോർഡ് ചെയ്യുന്നു. 102400 വരെ നോർമൽ ആയും 409600 വരെ കൂട്ടാവുന്നതും ആയ (Auto, 80-102400 (expands to 40-409600)) ISO ആണ് ക്യാമറക്കു ഉള്ളത്. 10 ബിറ്റ് (10bit) 4:2:2 കളർ സംബ്ലിങ് All-I വീഡിയോ എല്ലാ ഫ്രെയിം റേറ്റിലും റെസല്യൂഷനിലും (FHD/4K) എടുക്കാൻ സാധിക്കും. കളർ ഗ്രേഡിങ്ങിനു 8 ബിറ്റ് (8bit) വിഡിയോയെക്കാൾ 4 മടങ്ങു സാധ്യത ഇത് നൽകുന്നു. 4k വീഡിയോ 120p ഫ്രെയിം റേറ്റിലും (10% ക്രോപ്) ഫുൾ എഛ് ഡി (FHD) 240p ഫ്രെയിം റേറ്റിലും സ്ലോ മോഷന് വേണ്ടി എടുക്കാം. ഇതിന് പുറമെ HDMI ഔട്ട്പുട്ട് ആയി 16 ബിറ്റ് റോ (16 bit RAW) 60p വീഡിയോയും ലഭിക്കുന്നു. H265 കമ്പ്രഷൻ ചെയ്യുന്ന കോടെക് ഉപയോഗിച്ച് XAVC HS ഫോർമാറ്റിൽ റെക്കോർഡ് ചെയ്യാൻ സാധിക്കും. ഇത് വീഡിയോയുടെ ഫയൽ സൈസ് വളരെ അധികം കുറഞ്ഞു കിട്ടാൻ സഹായിക്കുന്നു. ഇൻസ്റ്റന്റ് HDR സോലൂഷൻ ആയി 10-bit HLG (HDR) ലഭിക്കും.

ഓട്ടോ ഫോക്കസ് (AF)

സ്ലോ മോഷൻ വിഡിയോയിൽ ഉൾപ്പടെ ഐ ഫോക്കസിങ് റിയൽ ടൈം ട്രാക്കിങ് തുടങ്ങിയ എ എഫ്  സംവിധാനങ്ങൾ മുൻ ക്യാമെറയെക്കാൾ 30% മികച്ച രീതിയിൽ പ്രവൃത്തിക്കുമെന്നു സോണി അവകാശപ്പെടുന്നു. 759 AF പോയിന്റുകൾ സെൻസറിൻറെ 92% കവർ ചെയ്യുന്ന തരത്തിലാണ് ആണ് ഉള്ളത്.

ഇൻ ബോഡി സ്റ്റബിലൈസിങ്ങ് (IBIS)

സ്റ്റബിലൈസിങ്ങ് കാര്യത്തിൽ സോണി മുപെ ഇൻ ബോഡി സ്റ്റബിലൈസിങ്ങ് (IBIS) നല്കുന്നുണ്ട്. 5 ആക്സിസ് സെൻസർ ഷിഫ്റ്റ് സ്റ്റബിലൈസിങ്ങ് ഇതിനും തീർച്ചയായും ഉൾപ്പെടുത്തിയിരിക്കുന്നു. 5.5 സ്റ്റോപ് സ്റ്റബിലൈസിങ്ങ് ആണ് ക്യാമറ നൽകുന്നത്. ഇതിന് പുറമെ പുതിയ ആക്റ്റീവ് സ്റ്റബിലൈസിങ്ങ് ചേർത്തിരിക്കുന്നു. ചെറിയ ഒരു ക്രോപ് ഉണ്ടാകും. റോളിങ്ങ് ഷട്ടർ എഫ്ഫെക്ട് പ്രശ്നം a7S-2 നേക്കാൾ മൂന്നുമടങ്ങ് പരിഹരിച്ചിട്ടുണ്ട്.

എടുത്തു പറയത്തക്ക മാറ്റമാണ് മോണിറ്റർ ഡിസ്പ്ലേയിൽ വന്നിട്ടുള്ളത്.
പുറത്തേയ്ക്കു തുറക്കാവുന്ന 3 ഇഞ്ച് ടച്ച് സ്ക്രീൻ 1.44 മില്യൺ ഡോട് ഡിസ്പ്ലേ ആണ് (Fully articulated Vari-Angle LCD) a7S-3 ക്ക് ഉള്ളത്. ഈ ഡിസ്പ്ലേ വീഡിയോഗ്രാഫർ മാരെ ഒരുപാട് സഹായിക്കും. മുൻപുള്ള മോഡലുകളിൽ ടച്ച് ഫോക്കസ് ഉണ്ടാകുമെങ്കിലും ടച്ച് ഉപയോഗിച്ച് മെനു നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. വീഡിയോ മോഡിലേക്കും സ്റ്റിൽ മോഡിലേക്കും ക്യാമറ മാറ്റുന്നതിന് അനുസരിച്ച് മെനു സംവിധാനവും സൗകര്യാർത്ഥം മാറും. 9.44 മില്യൺ ഡോട് QXGA ഇലക്ട്രോണിക് വ്യൂ ഫൈൻഡർ (EVF) ആണ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഈ വി എഫ് ആദ്യമായാണ് ഉപയോഗിക്കുന്നത് എന്ന് സോണി അവകാശപ്പെടുന്നു.

ഇനി ഫോട്ടോഗ്രാഫർമാർക്ക് വേണ്ടി സ്റ്റിൽ വിശേഷങ്ങൾ നോക്കാം.
വീഡിയോ സവിശേഷത ആയി പറഞ്ഞ ലോ ലൈറ്റ് പെർഫോമൻസ് ഇവിടെയും ബാധകം ആണ് എന്ന് എടുത്തു പറയേണ്ടതില്ല. 80 മുതൽ 102400 വരെ പോകുന്ന നോർമൽ ഐ എസ് ഒ (ISO) 40 മുതൽ 409600 വരെ എക്സ്പാൻഡബിൾ ആണ്.
JPEG, HEIF, RAW (Sony ARW 4.0 format compliant) എന്നീ ഫോർമാറ്റുകളിൽ സ്റ്റിൽ ഇമേജുകൾ പകർത്തുവാൻ കഴിയും. പരമാവധി 4240×2832 പിക്സൽ വരെ ആണ് റെസല്യൂഷൻ ലഭിക്കുക. ഇവിടെ ആണ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫർമാർക്ക് ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യത ഉള്ളത്.
നിലവിൽ നമ്മൾ ഉപയോഗിക്കുന്നതും പുതിയത് ആയി ഇപ്പൊൾ കൂടുതൽ ശ്രദ്ധ പതിയുന്നതും ആയ മറ്റ് കാമറകൾ ആയി താരതമ്യപ്പെടുത്തിയാൽ റെസല്യൂഷൻ വളരെ കുറവാണ്. 12 മെഗാ പിക്സൽ ശേഷിയുമായി വന്ന സെൻസർ ആണ് ഇവിടെ വില്ലൻ.
Sony a7M III – 6000 x 4000
Canon 5D-IV – 6720 x 4480
Canon R5 – 8192 x 5464
Sony a7R IV – 9504 x 6336

15×24 ഇഞ്ച് സൈസിൽ 300 പിക്സൽ റെസല്യൂഷനിൽ ഒരു ആൽബം പേജ് ഡിസൈന് ചെയ്യുന്ന ആൾക്ക് a7s3 യുടെ ചിത്രം ട്രാൻസ്ഫോം ചെയ്യാതെ വെച്ചാൽ പേജിന്റെ പകുതിയിലും ചെറുതായിരിക്കും വരുക. 200 പിക്സൽ റെസല്യൂഷനിൽ ഡിസൈൻ ചെയ്താലും പേജ് നിറയില്ല. ട്രാൻസ്ഫോം ചെയ്യേണ്ടി വരും. ഇത് ചെറിയ നിരാശ ചിലരിൽ എങ്കിലും വരുത്തും.
sony 7s 3 info
രണ്ട് മെമ്മറി കാർഡ് സ്ലോട്ടുകൾ ആണ് ഉള്ളത്. ഇതിൽ സി എഫ് എക്സ്പ്രസ്സ് ടൈപ്പ് എ (CFexpress Type A) കാർഡുകളോ SDXC / SDHC കാർഡുകളോ (UHS-I and UHS-II speed classes) ഉപയോഗിക്കാം.
സോണിയുടെ NP-FZ100 എന്ന മോഡൽ  ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത്. പുറത്തുനിന്നു യൂ എസ് ബി വഴി (USB Type-C Terminal) ചാർജ് ചെയ്തു കൊണ്ട് വർക്ക് ചെയ്യാൻ സാധിക്കും.

ഒരു സോണി മിറർലെസ്സ് ഉപയോഗിക്കുന്ന വിഡിയോഗ്രാഫർ ആഗ്രഹിച്ചിരിക്കാൻ വഴിയുള്ള എല്ലാ മാറ്റങ്ങളും വരുത്തി ആണ് എ 7എസ് മാര്‍ക്ക് 3 വന്നിരിക്കുന്നത് എന്ന് നിസംശയം പറയാം.

$3,498 യു എസ് ഡോളർ വില വിദേശ വെബ്സൈറ്റുകൾ ബോഡിക്കു പറയുന്നുണ്ട്. ഇന്ത്യൻ വിപണി വില പറയാറായിട്ടില്ല എങ്കിലും ഏകദേശം 3 ലക്ഷം പ്രതീക്ഷിക്കാം.
Tags

camera, sony, Mirrorless, E-mount

]]>
https://photomalayalam.com/sony-a7s-iii-mark-3-4k-120-full-frame/feed/ 1