കാനൻ ഉപഫോക്താക്കൾ കാത്തിരുന്ന പ്രോഡക്റ്റ് അവതരണം കഴിഞ്ഞു.

കാനൻ ഉപഫോക്താക്കൾ കാത്തിരുന്ന പ്രോഡക്റ്റ് അവതരണം കഴിഞ്ഞു.
ഏറെ നാളത്തെ അഭ്യുഹങ്ങൾക്കും കാത്തിരിപ്പിനും വിരാമം ഇട്ടുകൊണ്ട് കാനൻ (Canon) പുതിയ പ്രോഡക്ടുകൾ അവതരിപ്പിച്ചു. ഏറ്റവും കൂടുതൽ കാത്തിരുന്ന EOSR-5, EOSR-6 ക്യാമറകൾ തന്നെ ആയിരുന്നു ശ്രദ്ധാ കേന്ദ്രം. ജൂലൈ 9 – ആം തീയതി ഓൺലൈൻ ആയി ആണ് കാനൻ പുതിയ പ്രോഡക്റ്റുകൾ പരിചയപ്പെടുത്തിയത്.

പുതിയ 85mm RF (85 എംഎം, ആർ എഫ്) F-2 മാക്രോ ലെൻസ് കേരളത്തിലെ വെഡിങ് ഫോട്ടോഗ്രാഫർമാർക്ക് പ്രിയപ്പെട്ടത് ആകാൻ സാധ്യത ഉള്ള  ഒന്നാണ്. നിലവിൽ കാനൻ RF 85 ലെൻസുകൾ 1.2 ഓപ്പണിങ് ഉള്ള രണ്ടു മോഡലുകൾ ഉണ്ട്. എന്നാൽ പുതിയ 2.0 ലെന്സ് വില കുറഞ്ഞിരിക്കും എന്നതിനാൽ കാനൻ ഉപാഫോക്താക്കൾക്കു സന്തോഷ വാർത്ത ആകും ഇത്. 600mm, 800mm, എന്നീ മാഗ്നിഫിക്കേഷനുകളിൽ F-11, RF ബ്ലോക്ക് ലെൻസുകൾക്കു പുറമെ 100mm-500mm  മാഗ്നിഫികേഷൻ നൽകുന്ന സൂം ലെൻസും വൈൽഡ് ലൈഫ് ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി കാനൻ അവതരിപ്പിച്ചു.

ലെൻസുകൾ അവതരിപ്പിച്ചപ്പോൾ നമ്മുടെ നാട്ടിൽ അധികം ആരും ഉപയോഗിച്ച് കണ്ടിട്ടില്ലാത്ത പ്രോഡക്റ്റ് ആയ ലെന്സ് എക്സ്ടെൻഡർ കൂടെ ഉണ്ടായിരുന്നു. ലെന്സ് മാഗ്നിഫിക്കേഷൻ 1.4 ഇരട്ടിയായും 2.0 ഇരട്ടിയായും വർധിപ്പിക്കുന്ന എക്സ്ടെൻഡറുകൾ ആയിരുന്നു ഇവ.

അവസാനമായി കാനൻ Pro 300 എന്ന ഫോട്ടോ പ്രിൻറർ ആണ് അവതരിപ്പിച്ചത്. 9 കളറിനോടൊപ്പം ഒരു ക്രോമാ ഒപ്ടിമൈസർ കൂടെ ചേരും വിധം 10 കാട്രിജ് പ്രയോഗിക്കുന്ന പ്രിൻറർ ആണ് ഇത്. 4800 x 1200 dpi വരെ റെസൊല്യൂഷൻ കിട്ടും. കാനൻ ഇന്റെ PIXMA PRO-10/PRO-100 എനീ മോഡലുകളെക്കാൾ 15% വലുപ്പം കുറവാണ് പ്രിന്ററിനു.പ്രിന്റിങ് സൈസുകൾ ഇവയാണ് 3.5 x 3.5 (Square), 3.5 x 5, 4 x 6, 5 x 5 (Square), 5 x 7, 7 x 10, 8 x 10, Letter (8.5 x 11), Legal (8.5 x 14), 10 x 12, 11 x 17 (Ledger), 12 x 12 (Square), 13 x 19 (A3+), 210×594mm (Panorama Size), Custom (up to 13 x 39).

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.