EOS-R5, കാനൻ പ്രൊഫെഷണൽ മിറർലെസ് ക്യാമറയുമായി വരുന്നു.

EOS-R5, കാനൻ പ്രൊഫെഷണൽ മിറർലെസ് ക്യാമറയുമായി വരുന്നു.

Canon EOS-R5

മിറർലെസ്സ് ക്യാമറകളുടെ യുഗത്തിൽ കാനൻ ക്രോപ് ഫ്രെയിം, ഫുൾ ഫ്രെയിം സെൻസർ ക്യാമറകൾ ഇറക്കിയിട്ടുണ്ട് എങ്കിലും ഇവയൊന്നും പ്രൊഫഷണൽ ക്യാമറയുടെ ഗണത്തിൽ കാനൻ പെടുത്തിയിരുന്നില്ല.ക്യാനോണിന്റെ ഏറ്റവും ശ്രെധ നേടിയ 5D സീരീസിലെ മാർക്ക് 4 (EOS 5D MARK -IV) ക്യാമറക്കു പകരം വെക്കുവാൻ തക്കതായ സാങ്കേതിക മികവോടെ പ്രൊഫഷണൽ സീരീസിൽ പെടുത്തി കാനൻ ആദ്യമായി ഇറക്കുവാൻ  പോകുന്ന ക്യാമറ ആണ് “EOS-R5”.

ഫുൾ സെൻസർ ഉപയോഗിച്ചുകൊണ്ട് 8K വീഡിയോ 30P ഫ്രെയിം റേറ്റിൽ ഷൂട്ട് ചെയ്യാൻ സാധിക്കും എന്ന വിശേഷതയോടെ കാനൻ ഇറക്കുന്ന ഈ ക്യാമറയിൽ മെക്കാനിക്കൽ ഷട്ടർ ഉപയോഗിച്ച് സെക്കൻഡിൽ 12 സ്റ്റിലും ഇലക്ട്രോണിക് ഷട്ടർ ഉപയോഗിച്ച് 20 സ്റ്റിലും എടുക്കുവാൻ കഴിയും. ഡ്യൂവൽ പിക്സൽ ഓട്ടോ ഫോക്കസിങ്ന് (Dual Pixel AF) ഒപ്പം അനിമൽ സബ്ജെക്ട് ട്രാക്കിങ്ഉം (advanced animal subject tracking) R-5 ഇൽ ലഭ്യമാണ്. കാനൻ ക്യാമറകളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഇൻ ബോഡി സ്റ്റെബിലൈസിങ് ( IBIS – In Body Image Stabilisation ) സൗകര്യം ആദ്യമായി R-5 ഇൽ കാനൻ അവതരിപ്പിക്കുന്നു.


EOS-R5, കാനൻ പ്രൊഫെഷണൽ മിറർലെസ് ക്യാമറയുമായി വരുന്നു. 1

EOSr ക്യാമെറയിൽ പുതിയതായി കാനൻ അവതരിപ്പിച്ച സ്ലൈഡ് ടച്ച് ബട്ടൺ R-5 ഇൽ നീക്കം ചെയ്തിരിക്കുന്നതായും എന്നാൽ EOSr ഇലെ പോലെ തന്നെ പുറത്തേയ്ക്കു തുറക്കാവുന്ന ഡിസ്പ്ലേയും (vari-angle) കാനൻ പുറത്തു വിട്ട ചിത്രങ്ങളിൽ നിന്നും മനസിലാകും.

ക്യാമറയുടെ പൂർണ്ണ വിവരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല എങ്കിലും ലഭ്യമായ വിവരങ്ങൾ വച്ച് കാനൻ അവരുടെ മിറർലെസ്സ് യുഗത്തിലെ സ്ഥാനം ഉറപ്പിക്കുന്ന വഴിത്തിരിവുമായി തന്നെ ആണ് വരുന്നത്.

കൂടുതൽ വായന.
Canon EOS-1D X Mark III വിപണിയിൽ എത്തി.


Tags
eosr5, eos-r5, RF

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.