Canon EOS-1D X Mark III വിപണിയിൽ എത്തി.

Canon EOS-1D X Mark III വിപണിയിൽ എത്തി.

കാനൻ DSLR പ്രൊഫെഷണൽ ക്യാമറയിലെ രാജാവ് 1DX-ൻറെ 3-ആം തലമുറ EOS-1DX Mark III വിപണിയിൽ ഇറങ്ങി.

കാനൻ ഫുൾ ഫ്രെയിം DSLR കളിൽ കാണുന്ന EF മൗണ്ട് (EF (excludes EF-S/EF-M lenses)) തന്നെ ആണ് മാർക്ക് 3 യിലും ഉപയോഗിച്ചിരിക്കുന്നത്.

പുതുതായി വികസിപ്പിച്ച 20.1 MP ഫുൾ ഫ്രെയിം CMOS സെൻസർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് മാർക്ക് 2 നെ കാൾ 1 സ്റ്റോപ്പ് കൂടുതൽ ഡൈനാമിക് റൈഞ്ച് നൽകുന്നു.

മാർക്ക് 3 യിൽ പുതിയ ഡിജിക് X (DIGIC-X) പ്രൊസസർ ആണ് ഉപയോഗിക്കുന്നത്. മാർക്ക് 2 ഇൽ ഡ്യൂവൽ ഡിജിക് 6+ (Dual DIGIC 6+) പ്രൊസസർ ആയിരുന്നു ഉപയോഗിച്ചിരുന്നത്. കൂടുതൽ ബാറ്ററി ബാക്കപ്പ് കിട്ടുന്നതിന്റെ ഒരു പ്രധാന കാരണമായി ഇത് കാനൻ പറയുന്നു.

 

canon 1dx mark iii storage

രണ്ടു സി എഫ് എക്സ്പ്രെസ് (2x CFexpress) കാർഡ് ഉപയോഗിക്കാവുന്ന തരത്തിൽ ആണ് സ്റ്റോറേജ്. ഇത് സി-ഫാസ്റ്റ് 2.0 (C Fast 2.0) യെക്കാൾ 3 ഇരട്ടി വേഗത ഉള്ളവ ആണ്.

IBIS ഉൾപ്പെടുത്തിയിട്ടില്ല എങ്കിലും EOSR – ഇൽ കണ്ടത് പോലെ തന്നെ ഡിജിറ്റൽ സ്റ്റെബിലിസിങ് MARK iii യിൽ ഉള്പെടുത്തിട്ടിട്ടുണ്ട്.

ISO റേഞ്ച്  100 മുതൽ 819,200 വരെ ആക്കി വർധിപ്പിച്ചു. മാർക്ക് 2 ന് ലഭിച്ചതിൻ്റെ ഏകദേശം ഇരട്ടി ആണ് ഇത്. വളരെ നല്ല ലോ ലൈറ്റ് റെസ്പോൺസ് ഈ ക്യാമറക്കു കാനൻ അവകാശപ്പെടുന്നു.

ഇതിനോടൊപ്പം കാനൻ പുതുതായി വികസിപ്പിച്ച ലോ പാസ് ഫിൽറ്റർ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ആയി ലോ പാസ് ഫിൽറ്റർ ചിത്രത്തിൽ നിന്നും മൊറേ എഫക്ട് ഒഴിവാക്കുന്നതിനായി ചിത്രത്തെ ബ്ലർ ചെയ്യാറുണ്ട്. ഇത് ചിത്രത്തിന്റെ ഷാർപ്നെസിനെ ബാധിക്കും. എന്നാൽ പുതിയ ഫിൽറ്റർ തീർത്തും വ്യത്യസ്തമാണ്. കൂടുതൽ ഷാർപ്പ് ആയ ചിത്രങ്ങൾ എടുക്കാൻ ഇത് സഹായിക്കുന്നു.

ഒപ്റ്റിക്കൽ വ്യൂ ഫൈൻഡർ വഴി സെക്കൻഡിൽ പരമാവധി 16 സ്റ്റിൽ, ലൈവ് വ്യൂവിൽ 20 സ്റ്റിൽ എന്ന പ്രേത്യേകത ഈ ക്യാമറയെ ഒരു മികച്ച സ്പോർട്സ് ആക്ഷൻ ഫോട്ടോഗ്രാഫി കാമറ ആക്കുന്നു. 30 മുതൽ 1/8000 sec വരെ ഷട്ടർ സ്പീഡ് ഉണ്ട്. ക്യാമറയുടെ ഷട്ടർ ലൈഫ് 5 ലക്ഷം ആണ്. മാർക്ക് 2 നു 4 ലക്ഷം ആയിരുന്നു പറഞ്ഞിരുന്നത്.

Canon Raw(CR3), JPEG, 10bit HDR എന്നിവക്ക് പുറമെ 10 bit HEIF എന്ന പുതിയ ഫോർമാറ്റ് കൂടി സ്റ്റിൽ ഫോർമാറ്റ് ആയി ചേർത്തിരിക്കുന്നു.

1DX Mark 3 യിൽ 191 AF പോയ്ന്റ്സ് ഉണ്ട്. കഴിഞ്ഞ മോഡൽ ആയ 1DX മാർക്ക് 2 ന് 61 AF പോയിന്റ്സ് ആയിരുന്നു ഉള്ളത്. മാർക്ക് 3 യിലെ പുതിയ എ എഫ് സെൻസർ പുതിയ അൽഗോരിതം ആണ് യൂസ് ചെയ്യുന്നത്. വളരെ മികച്ച പെർഫോമൻസ് ഇത് തരുന്നുണ്ട്.

5.5k/60fps, 12 bit Raw വീഡിയോ എക്സ്ടെർണൽ റെക്കോഡറിന്റെ സഹായമില്ലാതെ റെക്കോർഡ് ചെയ്യാൻ കഴിയും. 4K/60fps വീഡിയോ 4:2:2, 10 ബിറ്റ് കാനൻ ലോഗ് (4:2:2 10-bit HEVC/H.265 codec with Canon Log) ആയോ 12 ബിറ്റ് റോ (12-bit Raw) ആയോ ഷൂട്ട് ചെയ്യാവുന്നതാണ്.

ഒരു 512 GB കാർഡിൽ ഏകദേശം

5.5k 60Fps വീഡിയോ 24 min,
5.5k 24Fps വീഡിയോ 35 min,
4k 10Bit 60Fps വീഡിയോ Log ഫോർമാറ്റിൽ 2 Hr,
4k 10Bit 60Fps വീഡിയോ IBS ഫോർമാറ്റിൽ 2 Hr,

ലെങ്ങ്തിൽ റെക്കോർഡ് ചെയ്യാം.

5.5k/60Fps, 4k/60Fps എന്നീ ഫോര്മാറ്റുകളിൽ സെൻസർ ഫുൾ ഫ്രെയിം റീഡൗട് മോഡിൽ ഓട്ടോ ഫോക്കസ് (AF) വർക്ക് ചെയ്യില്ല. എന്നാൽ സെൻസർ ക്രോപ് മോഡിൽ 5.5k/60Fps, 4k/60Fps എന്നിവക്കും ഓട്ടോ ഫോക്കസ് സാധ്യമാണ്.

വീഡിയോ ഷൂട്ട് ചെയ്യുമ്പോ സെൻസർ ഇന്റെ ക്രോപ് പലരുടെയും സംശയം ആണ്.

ഫുൾ HD (FHD) (1920 X 1020) ഷൂട്ട് ചെയ്യുമ്പോ സെന്സറിന്റെ 100% വീതിയും 84% ഉയരവും ഉപയോഗിക്കും. (Horizontal 100%, Vertical 84%)

ബാക്കി ഉള്ള വീഡിയോ റെസൊല്യൂഷനുകൾ എങ്ങിനെ സെന്സറിനെ ഉപയോഗിക്കുന്നു എന്ന് നോക്കാം.

RAW (5472 X 2886) : (horizontal 100%, vertical 79%)
4K DCI (4096 x 2160) : (horizontal 100%, vertical 79%)
4K UHD(3840 X 2160) : (horizontal 94%, vertical 79%)
4K (Crop) (4096 x 2160) : (horizontal 75%, vertical 59%)

Battery Life

LP-E19 Li-on ബാറ്ററി തന്നെ ആണ് മാർക്ക് 3 യിലും ഉപയോഗിക്കുന്നത്. എന്നാൽ പുതിയ പ്രൊസസർ പുതിയ സോഫ്റ്റ്‌വെയർ തുടങ്ങിയ മാറ്റങ്ങൾ കഴിഞ്ഞ മോഡലിനേക്കാൾ 2.3 ഇരട്ടി സമയം ബാറ്ററിക്ക് ലൈഫ് നൽകുന്നു.

 

Canon 1DX-M-3 Battery

Screen

3.2” ഇഞ്ച്, ടി എഫ് ടി (TFT) ഫിക്സഡ് സ്ക്രീൻ ആണ് മാർക്ക് 3 ക്കു ഉള്ളത്.

പ്രകാശം ഇല്ലാത്ത സാഹചര്യത്തിലും കാണാൻ ബാക് ഇല്ല്യൂമിനേറ്റഡ് ബട്ടൺ (Back illuminated button) വൈഫൈ, ബ്ലുടൂത്, GPS, എതർനെറ് പോർട്ട് തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

158 mm വീതി, 167.6 mm ഉയരം 82.6 mm കനത്തിലും ആണ് ബോഡി ഉള്ളത്. 1250 ഗ്രാം ആണ് ഏകദേശ വെയിറ്റ്. ഇത് മാർക്ക് 2 നേക്കാൾ 90 ഗ്രാം കുറവാണ്.

4.95  ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിൽ ഏകദേശവില.

ഏതു രീതിയിൽ നോക്കിയാലും കാനൻ 1 DX Mark 3 അതിന്റെ രാജകീയ സ്ഥാനം ഉറപ്പിച്ചു തന്നെ ആണ് വന്നിരിക്കുന്നത്. മാർക്ക് 2 വിനേക്കാൾ ഏതു തരത്തിലും വളരെ അധികം മികവ് കാണിക്കുന്നതും പുതിയ തലമുറയുടെ എല്ലാ വിധ മാറ്റങ്ങളും ഉള്കൊള്ളുന്നതും ആയ DSLR തന്നെ ആണ് Mark 3. വീഡിയോയുടെ കാര്യത്തിൽ ഒരു ഡെഡിക്കേറ്റഡ് പ്രൊഫഷണൽ വിഡിയോ ക്യാമറകളോട് കിടപിടിക്കുന്ന ക്വാളിറ്റിയും സംവിധാനങ്ങളും ആണ്  ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Tags
Canon, 1DX-III, Mark-3, Mark3, 1DX,

Canon 1DX mark 3 photo malayalam

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.