പുതിയ കാനൻ 16mm, 50mm RF ലെൻസുകൾ പരിചയപ്പെടാം.

പുതിയ കാനൻ 16mm, 50mm RF ലെൻസുകൾ പരിചയപ്പെടാം.
കാനൻ EF to RF മൌണ്ട് അഡാപ്റ്റർ ഉപയോഗിച്ചു താൽക്കാലികമായി പരിഹരിച്ച ലെൻസിന്റെ ക്ഷാമം ഏകദേശം തീർന്നു എന്ന് തന്നെ പറയാം. കാനൻ അവരുടെ ഫുൾ ഫ്രെയിം മിറർലെസ് ക്യാമറകൾക്ക് ആവശ്യമായ പ്രൊഫഷണൽ സീരിയലിലെയും അമച്വർ സീരീസിലെയും ലെൻസുകൾ അത്യാവശ്യം ഇറക്കി കഴിഞ്ഞു.

50mm f 1.2 ലെന്സ് കാനൻ മുൻപേ ഇറക്കിയിരുന്നു എങ്കിലും 50mm ഫോക്കൽ ലെങ്ങ്തിൽ ഒരു ബഡ്ജറ്റ് ലെന്സ് ഇത്തിരി വൈകി ആണ് വന്നത്. കാനൻ EOS-R3 എന്ന ഏറ്റവും പുതിയ മിറർ ലെസ്സ് കാമറ അവതരിപ്പിച്ചതിനൊപ്പം ആണ് 16mm ലെൻസും അവതരിപ്പിച്ചത്. ഈ രണ്ട് ലെൻസുകളെ ആണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്.

Canon-RF-16mm-50mm
കാഴ്ച്ചയിൽ വളരെ അധികം സാമ്യം തോന്നുന്ന ഈ ലെൻസുകൾ ഫീച്ചേഴ്സ് ലും ചില സാമ്യതകൾ ഉള്ളതുകൊണ്ടാണ് ഈ രണ്ട് ലെൻസുകളും ഒരുമിച്ച് പരിചയപ്പെടുത്താം എന്ന ആശയം ഉണ്ടായത്. രണ്ടും ഫുൾ ഫ്രെയിം ലെൻസുകൾ ആണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. രണ്ടു ലെൻസുകൾക്കും 7 ഡയഫ്രം ബ്ലേഡുകൾ ആണ് ഉള്ളത്. ഡീസന്റ് ആയ ബൊക്കെഹ് എഫ്ഫക്റ്റ് നല്കാൻ ഇത് പ്രാപ്തം ആണ്.

മിനിമം അപ്പേർച്ചർ വാല്യൂ 22 ആണ്. ഫിൽറ്റർ സൈസ് 43 mm. മെറ്റെൽ മൗണ്ട് ആയി ആണ് ലെൻസുകൾ ഇറക്കിയിരിക്കുന്നത്. ഭാരത്തിൽ അഞ്ച് ഗ്രാമിന്റെ (5 gm) മാത്രം വ്യത്യാസമാണ് ഈ രണ്ടു ലെൻസുകൾ തമ്മിലുള്ളത്. 16mm ലെൻസിനു 165 ഗ്രാം ഭാരവും 50mm ലെൻസിനു 160 ഗ്രാം ഭാരവും. ഭാരം വളരെ കുറവായതു കൊണ്ട് തന്നെ ഗിമ്പൽ ഉപയോഗിക്കുന്നവരുടെ പ്രിയം പിടിച്ചു പറ്റാൻ വളരെ അധികം സാധ്യത ഉണ്ട് 🙂

RF 16mm

RF16mm f/2.8 STM

16mm ലെൻസിനു മാക്സിമം 2.8 ഓപ്പണിങ് ആണ് ഉള്ളത്. 16mm എന്നത് ഫുൾഫ്രെയിം ഫോർമാറ്റിൽ അത്ര സാധാരണമായ ഒരു ഫോക്കൽ ലെങ്ത് അല്ല. അഗ്രികൾച്ചറൽ ഇന്റീരിയർസ്, ലാൻഡ്സ്കേപ്പ്, മിൽക്കിവേ ഫോട്ടോഗ്രാഫി അതുപോലെതന്നെ വെബ്ക്യാമ് ആയി ക്യാമറ ഉപയോഗിക്കുന്ന അവസരങ്ങളിൽ ഒക്കെ വളരെ ഉപകാരപ്രദമാകും വിധമാണ് ഈ ലെൻസ്. ഡയഗണൽ ആങ്കിൾ ഓഫ് വ്യൂ 108 ഡിഗ്രിയാണ്. ഇത്ര അധികം വൈഡ് ഫ്രെയിം നൽകുമ്പോഴും ചിത്രത്തിന്റെ ആഗ്രഹങ്ങളിലെ വക്രത (distortion) വളരെ കുറവാണ് എന്നത് എടുത്തു പറയേണ്ട മികവ് തന്നെ ആണ്. മിനിമം ഫോക്കൽ ഡിസ്റ്റൻസ് 0.13 മീറ്റർ (0.13m, 0.43 feet). മാക്സിമം മാഗ്നിഫിക്കേഷൻ 0.26x ആണു.

RF 50mm

RF50mm f/1.8 STM

50 mm ലെൻസ് ഉപയോഗത്തെപ്പറ്റി ഒരു ഫോട്ടോഗ്രാഫർഓട് പറയേണ്ട ഒരു ആവശ്യവുമില്ല. ഫുൾഫ്രെയിം ഫോർമാറ്റിൽ ആർക്കും ഒഴിച്ചുകൂടാനാകാത്ത ലെൻസാണ് 50mm. പഴയ EF മൗണ്ട് f 1.8 ലെൻസ് RF മൗണ്ട് അഡാപ്റ്റർ ഉപയോഗിച്ച് കാനോൺ മിറർലെസ് ക്യാമറകളിൽ ചിത്രങ്ങൾ എടുക്കുമ്പോൾ കിട്ടുന്ന റിസൾട്ട് നേക്കാൾ വളരെ മികച്ച റിസൾട്ട് തന്നെ പുതിയ ലെൻസ് തരും. പ്രത്യേകിച്ച് മാക്സിമം ഓപ്പണിങ്ങിൽ ചിത്രങ്ങൾ എടുക്കുന്ന അവസരങ്ങളിൽ ചിത്രങ്ങളുടെ കോർണർകളിൽ ഉണ്ടാകുന്ന ഷാർപ്നെസ് അതുപോലെ കോണ്ട്രാസ്റ്റ് എന്നിവ പുതിയ RF ലെൻസിൽ വളരെ മികച്ചതാണ്.

കാനൻ ഒഫീഷ്യലിൽ നിന്ന് ഉള്ള വിവരം പ്രകാരം കാനൻ R5, R6 ക്യാമെറകളിൽ ഗൈറോ സെന്സറിന്റെ (gyro sensor) സഹായത്തോടെ 7 സ്റ്റോപ്പ് ഇമേജ് സ്റ്റെബിലൈസേഷൻ നൽകാൻ 50mm f 1.8 RF ലെന്സിനു കഴിയും. മിനിമം ഫോക്കൽ ഡിസ്റ്റൻസ് 30 സെൻറ്റി മീറ്റർ (30cm). മാക്സിമം മാഗ്നിഫിക്കേഷൻ 0.25 ആണു.

ഇനി വില.

RF16mm f/2.8 STM – ലെന്സിനു ഇന്ത്യൻ വില Rs. 26 995.00

RF50mm f/1.8 STM – ലെന്സിനു ഇന്ത്യൻ വില Rs. 17 995.00

One thought on “പുതിയ കാനൻ 16mm, 50mm RF ലെൻസുകൾ പരിചയപ്പെടാം.

  1. നന്നാകുന്നു. ആശംസകൾ… വിഷ്വൽ മീഡിയയിൽ എഴുത്താണ് എൻ്റെ മേഖലയെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരം ഫോട്ടോ മലയാളം തരുന്നു. സന്തോഷം. ഈ ശ്രമങ്ങൾ തുടരൂ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.