ചെറിയ ബോഡിയിൽ ഫുൾ ഫ്രെയിം കാമറ, സോണി a7C പുറത്തിറങ്ങി.

ചെറിയ ബോഡിയിൽ ഫുൾ ഫ്രെയിം കാമറ, സോണി a7C  പുറത്തിറങ്ങി.
ഒപ്റ്റിക്കൽ ഇൻ ബോഡി സ്റ്റെബിലൈസേഷനോട് (IBIS) കൂടിയ ലോകത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ ലെന്സ് മാറ്റാവുന്ന ഫുൾ ഫ്രെയിം മിറർലെസ്സ് ക്യാമറ സോണി a7C (ആൽഫ 7C) പുറത്തിറക്കി. (full-frame interchangeable-lens digital cameras with optical in-body image-stabilisation mechanism.)

a7C (Alpha α7C)

കാഴ്ചയിൽ സോണിയുടെ a6600 യോട് ചേരുന്ന രൂപം. ഉള്ളിൽ a7-3 യെ പുതുക്കിയതാണോ എന്ന് തോന്നിപ്പിക്കും വിധം സംവിധാനങ്ങൾ. ഇതാണ് സോണിയുടെ പുതിയ ഫുൾ ഫ്രെയിം മിറർ ലെസ്സ് ക്യാമറ.

sony a7c vs a6600 front
ചെറിയ (കോംപാക്ട്) ക്യാമെറകൾ ഇഷ്ടപ്പെടുന്നവർക്കും APSc യിൽ നിന്ന് ഫുൾ ഫ്രെയിമിലേക്ക് അപ്ഗ്രേഡ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർക്കും sony a7-C ഇഷ്ടമാകും. മറ്റു ഫുൾ ഫ്രെയിം മിററ്റ്ലെസ് ക്യാമെറകളെ അപേക്ഷിച്ചു വ്ളോഗിംഗിന് ഒരു ഫുൾ ഫ്രെയിം ക്യാമറ കരുതണം എന്ന് ആഗ്രഹിക്കുന്നവർക്കും ഇത് ഒരു നല്ല മോഡൽ ആണ്. വ്ളോഗിംഗിന് ഒരുപാടു ഉപകരിക്കുന്ന പുറത്തേക്കു തുറക്കാവുന്ന വേരി ആംഗിൾ ഡിസ്പ്ലേ ആണ് ക്യാമെറയിൽ ഉള്ളത്. ഈ അടുത്ത് അവതരിപ്പിച്ച സോണിയുടെ a7S3 യിലും ഇത്തരത്തിൽ ഉള്ള ഡിസ്പ്ലേ ആയിരുന്നു ഉള്ളത്. ഇനി കുറച്ചു ഡീറ്റൈലിലേക്കു പോകാം.

കാഴ്ച്ചയിൽ a6600 എന്ന് പറഞ്ഞത് കൊണ്ട് താരതമ്യം അവിടെ നിന്ന് തന്നെ തുടങ്ങാം.
124 mm വീതി ഉണ്ട് a7C ക്കു സോണിയുടെ a6600 ക്കു 120 mm ആണ്. വളരെ ചെറിയ വെത്യാസം മാത്രം. 509 ഗ്രാം ഭാരം ആണ് a7C ക്കു ഉള്ളത് a6600 ക്കു 503 ഗ്രാം. അതായത് a6600 ഉപയോഗിച്ച ആൾക്ക് വലുപ്പത്തിലും ഭാരത്തിലും വെത്യാസം തോന്നില്ല. a6600 യിൽ കണ്ട രീതിയിൽ നിന്നും ബട്ടണുകളുടെ സ്ഥാനങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. a6600 യുടെ മുകളിലും മുന്നിലും ഉള്ള കസ്റ്റം ബട്ടണുകൾ a7C യിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.

a6600 vs a7c top button
ഇനി ക്യാമറക്കു ഉള്ളിൽ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ പരിശോധിക്കാം.ഇത് സോണി a7-III ക്യാമെറയുമായി താരതമ്യം ചെയ്തു നോക്കിയാൽ കാര്യങ്ങൾ എളുപ്പം മനസിലാക്കാം.
സോണി a7-III ക്യാമെറയിൽ ഉപയോഗിച്ചിരിക്കുന്നതു പോലെ 24.2 മെഗാ പിക്സൽ ഫുൾ ഫ്രെയിം സിമോസ് സെൻസർ (24.2 megapixels, 35 mm full frame Exmor R CMOS sensor) ആണ് a7C യിലും ഉള്ളത്.

വീഡിയോ മോഡിലും ഫോട്ടോ മോഡിലും നോർമൽ ISO 100 മുതൽ 51200 വരെ ആണ്.
14 bit RAW, JPEG എന്നീ ഫോര്മാറ്റുകളിൽ ചിത്രങ്ങൾ എടുക്കാം. കാനൻ (Canon) ക്യാമെറകളിൽ കാണുന്ന പുതുതായി ഉൾപ്പെടുത്തി കാണുന്ന HEIF ഫോർമാറ്റ് ഉൾപ്പെടുത്തിയിട്ടില്ല. സെക്കൻഡിൽ തുടർച്ചയായി (CONTINUOUS DRIVE SPEED) 10 ചിത്രങ്ങൾ വരെ പകർത്തുവാൻ കഴിയും. 1/4000 ആണ് പരമാവധി ഷട്ടർ സ്പീഡ്. 7M-3 യിൽ 1/8000 വരെ കഴിയും.
ഇനി വിഡിയോഗ്രഫിയുടെ കാര്യം നോക്കിയാൽ 4k വീഡിയോ (3840 x 2160 (4:2:0, 8 bit)) 30 ഫ്രെയിംസിൽ റെക്കോർഡ് ചെയ്യാൻ കഴിയും. എന്നാൽ 4K, 60 ഫ്രെയിം സ്പീഡ് ലഭ്യമല്ല. സ്ലോ മോഷൻ എടുക്കണമെങ്കിൽ റെസൊല്യൂഷൻ ഫുൾ എഛ് ഡി (Full HD) യിലേക്ക് മാറ്റേണ്ടതായി വരും. ഫുൾ HD (1920 x 1080) റെസൊല്യൂഷനിൽ 120p സ്പീഡ് ലഭിക്കും. 5 മടങ്ങു വരെ സ്ലോ മോഷൻ വീഡിയോ എടുക്കാൻ ഇത് സഹായിക്കും. a7M-3 യിലും സമാനമായ സൗകര്യം ആയിരുന്നു സോണി നൽകിയിരുന്നത്. XAVC S മോഡിൽ ആണ് വീഡിയോ റെക്കോർഡ് ആകുക.

a7M-3 യിലെ പോലെ തന്നെ 5 ആക്സിസ് ഇൻ ബോഡി സ്റ്റെബിലൈസേഷൻ (5-axis IBIS) ഉണ്ട് എന്ന്   പറഞ്ഞിരുന്നു.

ഓട്ടോ ഫോക്കസ് (AF) ..
സോണിയുടെ പുതു തലമുറ ക്യാമെറകളൊന്നും ഫോക്കസിന്റെ പേരിൽ പരാതി കേൾപ്പിച്ചിട്ടില്ല. അതിൽ a7M-3 യെക്കാൾ ഒരു പടി മുൻപിൽ ആണ് a7-C. ഇമേജിന്റെ 93 ശതമാനവും ഉൾകൊള്ളുന്ന ഓട്ടോ ഫോക്കസ് (AF) ഏരിയ ആണ് 693 ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് പോയ്ന്റ്സ് ആയി a7C ക്കു ഉള്ളത്. ചിത്രങ്ങൾക്ക് മൃഗങ്ങളുടെ ഐ ഫോക്കസിംഗും വീഡിയോക്കു മനുഷ്യരുടെ ഐ ഫോക്കസിംഗും ലഭിക്കും എന്ന പുതുമയും ഉണ്ട് (EYE AF Human (Right/Left Eye Select)).

a6600 ബോഡിയിൽ കണ്ടത് പോലെ തന്നെ ഒരു മെമ്മറി കാർഡ് സ്ലോട്ട് മാത്രമേ a7c യിൽ ഉള്ളു (UHS-I/II compliant memory card).
3 ഇഞ്ച് വൈഡ് TFT വേരി ആംഗിൾ ഡിസ്പ്ലേയോടൊപ്പം 1 cm ഇലക്ട്രോണിക് വ്യൂ ഫൈൻഡറും ആണ് a7C യിൽ ഉള്ളത് (1 cm electronic viewfinder XGA OLED). സോണിയുടെ ഫുൾ ഫ്രെയിം ക്യാമെറയിൽ കണ്ടു വരുന്ന NP-FZ100 എന്ന ബാറ്ററി ആണ് a7c ക്കും പവർ നൽകുന്നത്.
28 – 60 mm സൂം 4-5.6 വേരിയബിൾ അപ്പേർച്ചർ ഉള്ള ലെൻസാണ് കിറ്റ് ലെൻസായി വരുന്നത്.
$ 1799, US ഡോളർ ആണ് വില ഇത് ഇന്ത്യൻ രൂപയിലേക്കു മാറ്റിയാൽ 132300 രൂപ ആണ് വരുക. ഇന്ത്യൻ വിലയുടെ ഏകദേശ ധാരണ ഇതിൽ നിന്നും ലഭിക്കുമല്ലോ. ഇന്ത്യൻ വിപണി വില ഇതാകണം എന്നില്ല. കാമറ ഉടനെ തന്നെ ഇന്ത്യൻ വിപണിയിൽ എത്തിക്കും എന്ന് സോണി അറിയിച്ചു.
ഒരു ഫുൾ ഫ്രെയിം സോണി ക്യാമെറ ലോ ബഡ്ജറ്റിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും, ക്വാളിറ്റിയിലും സൗകര്യങ്ങളിലും ഒരു കോംപ്രമൈസും ഇല്ലാതെ എല്ലാം കൊണ്ടും ഒതുങ്ങിയ ഒരു സോണി ഫുൾ ഫ്രെയിം ക്യാമെറ വേണം എന്ന് ആഗ്രഹിക്കുന്നവർക്കും ഒരു ബെസ്ററ് ചോയ്സ് ആയി തന്നെ സോണി a7C യെ കാണാം.

One thought on “ചെറിയ ബോഡിയിൽ ഫുൾ ഫ്രെയിം കാമറ, സോണി a7C പുറത്തിറങ്ങി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.