4k വീഡിയോയുമായി മാവിക് മിനിയുടെ രണ്ടാം പതിപ്പ് എത്തി – DJI Mavic Mini 2
ഡി ജി സി എ യുടെ (Directorate General of Civil Aviation) നിയമപ്രകാരം, 250 ഗ്രാമിൽ താഴെ ഉള്ള നാനോ (Nano) വിഭാഗത്തിൽ പെടുന്ന ഡ്രോൺ ആയി ഡി ജെ ഐ (DJI) അവതരിപ്പിച്ചതാണ് മാവിക് മിനി (DJI Mavic Mini) ഡ്രോൺ. ഡ്രോണുകളിലെ കുഞ്ഞൻ ഡി ജെ ഐ (DJI) മാവിക് മിനി യുടെ രണ്ടാം പതിപ്പ് ഡി ജെ ഐ മാവിക് മിനി 2 (DJI Mavic Mini 2) പുറത്തിറങ്ങി.
DJI mavic mini 2
രൂപത്തിലും ഭാരത്തിലും കാര്യമായി മാറ്റങ്ങൾ ഒന്നും ഇല്ല എങ്കിലും സൗകര്യങ്ങളിൽ 4k വീഡിയോ ഉൾപ്പടെ വളരെ അധികം അപ്ഡേറ്റഡ് ആയി ആണ് മിനി 2 വന്നിരിക്കുന്നത്. 3 ആക്സിസ് ഗിമ്പലിൽ (3-Axis Motorized Gimbal) ഉറപ്പിച്ച കാമറ ആണ് ഇതിനു ഉള്ളത്. 1/2.3 ഇഞ്ച് സെന്‍സറില്‍ 12 മെഗാപിക്സല്‍ റോ (DNG) ഫോട്ടോ പകര്‍ത്താന്‍ കഴിയും.m

ഡ്രോണിൽ നിന്നും നവീകരിച്ച റിമോട്ട് കോൺട്രോളറിലേക്കു വീഡിയോ ട്രാൻസ്മിറ് ചെയ്യാൻ ഒക്യൂ സിങ്ക് 2.0 (OcuSync 2.0) എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ദൂരത്തു നിന്നും വീഡിയോ സ്ട്രീമിംഗ് സാധ്യമാകും. പറക്കുന്ന വേഗതയിലും ബാറ്ററി ക്ഷമതയിലും പുതിയ ഡ്രോൺ അല്പം കൂടി മികവ് കാണിക്കുന്നുണ്ട്.
ഡ്രോൺ പറക്കുന്ന സമയത്തു തടസങ്ങളിൽ തട്ടാതെ നീങ്ങാനായി ഉള്ള സെൻസറുകൾ മാവിക് മിനി 2 വിൽ പഴയ മാവിക് മിനിയുടെ അവസ്ഥയിൽ തന്നെ ആണ്. അതായത് വശങ്ങളിലേക്കോ മുന്നിലേക്കോ മുകളിലേക്കോ തടസം മനസിലാക്കാൻ ഉള്ള സെൻസറുകൾ ഇല്ല. പറക്കുന്ന അവസ്ഥയിൽ ഡ്രോൺ സ്ഥായിയായി നില്കുന്നതിനും താഴേക്ക് തടസങ്ങൾ ഉണ്ടോ എന്ന് മനസിലാക്കുന്നതിനും ഉള്ള സെൻസർ മാത്രമാണ് ഉള്ളത്. 249 ഗ്രാമിന് ഉള്ളിൽ നിർത്തി ഡ്രോൺ നിർമിക്കുമ്പോൾ ചെയ്യേണ്ടി വന്ന വിട്ടുവീഴ്ച ആയിരിക്കാം അത്.
കാര്യമായ ഒരു വെത്യാസം കാണുന്ന മറ്റൊരു ഭാഗം വീഡിയോ തന്നെ ആണ്. 4k / 30 P വീഡിയോ എന്നതിന് പുറമെ 100 Mbps ബിറ്റ് റേറ്റിൽ വരെ വീഡിയോ എടുക്കാൻ കഴിയും എന്നത് വേർഷൻ 1 ഇൽ നിന്നും മാവിക് മിനി 2 നെ വ്യത്യസ്തമാക്കുന്നു. മാവിക് മിനി 1 നു പരമാവധി 40 Mbps ബിറ്റ് റേറ്റ് ആയിരുന്നു ഉണ്ടായിരുന്നത്. ഈ വെത്യാസം ലൈവ് വീഡിയോ ബിറ്റ് റേറ്റിലും കാണാനാകും.
പോക്കറ്റിൽ ഒതുക്കാവുന്ന ഈ കുഞ്ഞൻ ഡ്രോണിൽ വ്യത്യസ്ത തരത്തിൽ മുൻകൂട്ടി പ്രോഗ്രാം ചെയ്ത ഷൂട്ടിംഗ് മോഡുകള്‍ ചേർത്തിട്ടുള്ളതിനാൽ തുടക്കക്കാർക്ക് സിനിമാറ്റിക് ഷോട്ടുകൾ എടുക്കുവാനും പനോരമ, 180 ഡിഗ്രി പോലെ ഉള്ള ഫോട്ടോസ് പകർത്തുന്നതിനും സൗകര്യം ഒരുക്കുന്നു.
ഡി ജെ ഐ ( DJI ) യുടെ വെബ് സ്റ്റോറിൽ 449 ഡോളർ ആണ് ബേസിക് കിറ്റിന്റെ വില.

കൂടുതൽ വായനക്ക്.