വേണ്ടതെല്ലാം ചേർത്ത് സോണി എ 7എസ് മാർക്ക് 3 ഇറങ്ങി.
a7S, a7M, a7R, a9 സോണി ഈ മൗണ്ട് (E-mount) മിറർ ലെസ്സ് ക്യാമറകൾ ഇങ്ങനെ പ്രധാനമായും 4 സീരീസ് ആയി ആണ് വരുന്നത്. ഇതിൽ സോണി ഏറ്റവും കൂടുതൽ വീഡിയോയ്ക്ക് പ്രാധാന്യം നൽകുന്ന സീരീസ് ആണ് “S” സീരീസ് എന്ന് നിസംശയം പറയാം. a7s III ഇതിൽ “S” എന്നത് സെന്സിറ്റിവിറ്റി (പ്രകാശവുമായി പെട്ടെന്നു പ്രതികരിക്കുന്ന) എന്ന ആശയം മുന്നോട്ടു വെക്കുന്നവ ആണ്. എന്നാൽ ഈ മൂന്നാം തലമുറ ക്യാമറക്കു സുപ്രീം (supreme) എന്ന് കൂടി സോണി വിശേഷണം നൽകുന്നു.
a7s III
2015 ഇല് a7S രണ്ടാം വേർഷൻ a7S-2 ഇറങ്ങിയത് ശേഷം 2020 ഇൽ ജൂലൈ 28 ന് ആണ് അടുത്ത മോഡൽ ആയ a7S-3 (a7s Mark III) സോണി അവതരിപ്പിച്ചത്. 120 ഫ്രെയിം സ്ലോ മോഷൻ 4K യും പുറത്തേയ്ക്കു തുറക്കാവുന്ന തരത്തിൽ വേരി ആംഗിൾ ഡിസ്പ്ലേയും (Vari-angle LCD monitor) ഒക്കെ ചേർത്തു ഒട്ടേറെ പുതുമകളും ആയി ആണ് a7S-3 യുടെ വരവ്.
ഇനി കുറച്ചു ഡീറ്റൈൽ നോക്കാം.
12.1 മെഗാപിക്സൽ ഉള്ള ബാക് ഇല്ല്യൂമിനേറ്റഡ് ഫുൾ ഫ്രെയിം സിമോസ് സെൻസർ (Back-illuminated Exmor RTM) ആണ് a7S 3 യിൽ ഉള്ളത്. പഴയ വേർഷനേക്കാൾ (7S-2) രണ്ടിരട്ടി റീഡൗട് സ്പീഡ് ഉണ്ട്. ഒപ്പം ലോ ലൈറ്റ് പെർഫോമെൻസ് കിട്ടും വിധത്തിൽ പുതുതായി വികസിപ്പിച്ചത് ആണ് ഇത്. സോണിയുടെ ലോഗ് ഫോർമാറ്റ് S-Log 3 യിൽ ഷൂട്ട് ചെയ്തു ലഭിച്ച റിസൾട്ട് പ്രകാരം 15+ സ്റ്റോപ്പ് ഡൈനാമിക് റേഞ്ച് ക്യാമറ നൽകുന്നുണ്ട്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന സോണിയുടെ BIONZ XR എന്ന പുതിയ പ്രൊസസർ സോണിയുടെ പഴയ BIONZ X ഇനേക്കാൾ 8 മടങ്ങു ശേഷി ഉള്ളതാണ്.
വീഡിയോയുടെ കാര്യത്തിലേക്കു വരാം.
ലൈൻ സ്കിപ്പിംഗ് അല്ലെങ്കിൽ പിക്സൽ ബൈൻഡിങ് എന്നിവ ഇല്ലാതെ ഫുൾ പിക്സൽ റീഡ് ചെയ്തു 4K 60p വീഡിയോ 7S-3 യിൽ റെക്കോർഡ് ചെയ്യുന്നു. 102400 വരെ നോർമൽ ആയും 409600 വരെ കൂട്ടാവുന്നതും ആയ (Auto, 80-102400 (expands to 40-409600)) ISO ആണ് ക്യാമറക്കു ഉള്ളത്. 10 ബിറ്റ് (10bit) 4:2:2 കളർ സംബ്ലിങ് All-I വീഡിയോ എല്ലാ ഫ്രെയിം റേറ്റിലും റെസല്യൂഷനിലും (FHD/4K) എടുക്കാൻ സാധിക്കും. കളർ ഗ്രേഡിങ്ങിനു 8 ബിറ്റ് (8bit) വിഡിയോയെക്കാൾ 4 മടങ്ങു സാധ്യത ഇത് നൽകുന്നു. 4k വീഡിയോ 120p ഫ്രെയിം റേറ്റിലും (10% ക്രോപ്) ഫുൾ എഛ് ഡി (FHD) 240p ഫ്രെയിം റേറ്റിലും സ്ലോ മോഷന് വേണ്ടി എടുക്കാം. ഇതിന് പുറമെ HDMI ഔട്ട്പുട്ട് ആയി 16 ബിറ്റ് റോ (16 bit RAW) 60p വീഡിയോയും ലഭിക്കുന്നു. H265 കമ്പ്രഷൻ ചെയ്യുന്ന കോടെക് ഉപയോഗിച്ച് XAVC HS ഫോർമാറ്റിൽ റെക്കോർഡ് ചെയ്യാൻ സാധിക്കും. ഇത് വീഡിയോയുടെ ഫയൽ സൈസ് വളരെ അധികം കുറഞ്ഞു കിട്ടാൻ സഹായിക്കുന്നു. ഇൻസ്റ്റന്റ് HDR സോലൂഷൻ ആയി 10-bit HLG (HDR) ലഭിക്കും.
ഓട്ടോ ഫോക്കസ് (AF)
സ്ലോ മോഷൻ വിഡിയോയിൽ ഉൾപ്പടെ ഐ ഫോക്കസിങ് റിയൽ ടൈം ട്രാക്കിങ് തുടങ്ങിയ എ എഫ് സംവിധാനങ്ങൾ മുൻ ക്യാമെറയെക്കാൾ 30% മികച്ച രീതിയിൽ പ്രവൃത്തിക്കുമെന്നു സോണി അവകാശപ്പെടുന്നു. 759 AF പോയിന്റുകൾ സെൻസറിൻറെ 92% കവർ ചെയ്യുന്ന തരത്തിലാണ് ആണ് ഉള്ളത്.
ഇൻ ബോഡി സ്റ്റബിലൈസിങ്ങ് (IBIS)
സ്റ്റബിലൈസിങ്ങ് കാര്യത്തിൽ സോണി മുപെ ഇൻ ബോഡി സ്റ്റബിലൈസിങ്ങ് (IBIS) നല്കുന്നുണ്ട്. 5 ആക്സിസ് സെൻസർ ഷിഫ്റ്റ് സ്റ്റബിലൈസിങ്ങ് ഇതിനും തീർച്ചയായും ഉൾപ്പെടുത്തിയിരിക്കുന്നു. 5.5 സ്റ്റോപ് സ്റ്റബിലൈസിങ്ങ് ആണ് ക്യാമറ നൽകുന്നത്. ഇതിന് പുറമെ പുതിയ ആക്റ്റീവ് സ്റ്റബിലൈസിങ്ങ് ചേർത്തിരിക്കുന്നു. ചെറിയ ഒരു ക്രോപ് ഉണ്ടാകും. റോളിങ്ങ് ഷട്ടർ എഫ്ഫെക്ട് പ്രശ്നം a7S-2 നേക്കാൾ മൂന്നുമടങ്ങ് പരിഹരിച്ചിട്ടുണ്ട്.
എടുത്തു പറയത്തക്ക മാറ്റമാണ് മോണിറ്റർ ഡിസ്പ്ലേയിൽ വന്നിട്ടുള്ളത്.
പുറത്തേയ്ക്കു തുറക്കാവുന്ന 3 ഇഞ്ച് ടച്ച് സ്ക്രീൻ 1.44 മില്യൺ ഡോട് ഡിസ്പ്ലേ ആണ് (Fully articulated Vari-Angle LCD) a7S-3 ക്ക് ഉള്ളത്. ഈ ഡിസ്പ്ലേ വീഡിയോഗ്രാഫർ മാരെ ഒരുപാട് സഹായിക്കും. മുൻപുള്ള മോഡലുകളിൽ ടച്ച് ഫോക്കസ് ഉണ്ടാകുമെങ്കിലും ടച്ച് ഉപയോഗിച്ച് മെനു നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. വീഡിയോ മോഡിലേക്കും സ്റ്റിൽ മോഡിലേക്കും ക്യാമറ മാറ്റുന്നതിന് അനുസരിച്ച് മെനു സംവിധാനവും സൗകര്യാർത്ഥം മാറും. 9.44 മില്യൺ ഡോട് QXGA ഇലക്ട്രോണിക് വ്യൂ ഫൈൻഡർ (EVF) ആണ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഈ വി എഫ് ആദ്യമായാണ് ഉപയോഗിക്കുന്നത് എന്ന് സോണി അവകാശപ്പെടുന്നു.
പുറത്തേയ്ക്കു തുറക്കാവുന്ന 3 ഇഞ്ച് ടച്ച് സ്ക്രീൻ 1.44 മില്യൺ ഡോട് ഡിസ്പ്ലേ ആണ് (Fully articulated Vari-Angle LCD) a7S-3 ക്ക് ഉള്ളത്. ഈ ഡിസ്പ്ലേ വീഡിയോഗ്രാഫർ മാരെ ഒരുപാട് സഹായിക്കും. മുൻപുള്ള മോഡലുകളിൽ ടച്ച് ഫോക്കസ് ഉണ്ടാകുമെങ്കിലും ടച്ച് ഉപയോഗിച്ച് മെനു നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. വീഡിയോ മോഡിലേക്കും സ്റ്റിൽ മോഡിലേക്കും ക്യാമറ മാറ്റുന്നതിന് അനുസരിച്ച് മെനു സംവിധാനവും സൗകര്യാർത്ഥം മാറും. 9.44 മില്യൺ ഡോട് QXGA ഇലക്ട്രോണിക് വ്യൂ ഫൈൻഡർ (EVF) ആണ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഈ വി എഫ് ആദ്യമായാണ് ഉപയോഗിക്കുന്നത് എന്ന് സോണി അവകാശപ്പെടുന്നു.
ഇനി ഫോട്ടോഗ്രാഫർമാർക്ക് വേണ്ടി സ്റ്റിൽ വിശേഷങ്ങൾ നോക്കാം.
വീഡിയോ സവിശേഷത ആയി പറഞ്ഞ ലോ ലൈറ്റ് പെർഫോമൻസ് ഇവിടെയും ബാധകം ആണ് എന്ന് എടുത്തു പറയേണ്ടതില്ല. 80 മുതൽ 102400 വരെ പോകുന്ന നോർമൽ ഐ എസ് ഒ (ISO) 40 മുതൽ 409600 വരെ എക്സ്പാൻഡബിൾ ആണ്.
JPEG, HEIF, RAW (Sony ARW 4.0 format compliant) എന്നീ ഫോർമാറ്റുകളിൽ സ്റ്റിൽ ഇമേജുകൾ പകർത്തുവാൻ കഴിയും. പരമാവധി 4240×2832 പിക്സൽ വരെ ആണ് റെസല്യൂഷൻ ലഭിക്കുക. ഇവിടെ ആണ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫർമാർക്ക് ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യത ഉള്ളത്.
നിലവിൽ നമ്മൾ ഉപയോഗിക്കുന്നതും പുതിയത് ആയി ഇപ്പൊൾ കൂടുതൽ ശ്രദ്ധ പതിയുന്നതും ആയ മറ്റ് കാമറകൾ ആയി താരതമ്യപ്പെടുത്തിയാൽ റെസല്യൂഷൻ വളരെ കുറവാണ്. 12 മെഗാ പിക്സൽ ശേഷിയുമായി വന്ന സെൻസർ ആണ് ഇവിടെ വില്ലൻ.
Sony a7M III – 6000 x 4000
Canon 5D-IV – 6720 x 4480
Canon R5 – 8192 x 5464
Sony a7R IV – 9504 x 6336
Canon 5D-IV – 6720 x 4480
Canon R5 – 8192 x 5464
Sony a7R IV – 9504 x 6336
15×24 ഇഞ്ച് സൈസിൽ 300 പിക്സൽ റെസല്യൂഷനിൽ ഒരു ആൽബം പേജ് ഡിസൈന് ചെയ്യുന്ന ആൾക്ക് a7s3 യുടെ ചിത്രം ട്രാൻസ്ഫോം ചെയ്യാതെ വെച്ചാൽ പേജിന്റെ പകുതിയിലും ചെറുതായിരിക്കും വരുക. 200 പിക്സൽ റെസല്യൂഷനിൽ ഡിസൈൻ ചെയ്താലും പേജ് നിറയില്ല. ട്രാൻസ്ഫോം ചെയ്യേണ്ടി വരും. ഇത് ചെറിയ നിരാശ ചിലരിൽ എങ്കിലും വരുത്തും.
രണ്ട് മെമ്മറി കാർഡ് സ്ലോട്ടുകൾ ആണ് ഉള്ളത്. ഇതിൽ സി എഫ് എക്സ്പ്രസ്സ് ടൈപ്പ് എ (CFexpress Type A) കാർഡുകളോ SDXC / SDHC കാർഡുകളോ (UHS-I and UHS-II speed classes) ഉപയോഗിക്കാം.
സോണിയുടെ NP-FZ100 എന്ന മോഡൽ ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത്. പുറത്തുനിന്നു യൂ എസ് ബി വഴി (USB Type-C Terminal) ചാർജ് ചെയ്തു കൊണ്ട് വർക്ക് ചെയ്യാൻ സാധിക്കും.
ഒരു സോണി മിറർലെസ്സ് ഉപയോഗിക്കുന്ന വിഡിയോഗ്രാഫർ ആഗ്രഹിച്ചിരിക്കാൻ വഴിയുള്ള എല്ലാ മാറ്റങ്ങളും വരുത്തി ആണ് എ 7എസ് മാര്‍ക്ക് 3 വന്നിരിക്കുന്നത് എന്ന് നിസംശയം പറയാം.
$3,498 യു എസ് ഡോളർ വില വിദേശ വെബ്സൈറ്റുകൾ ബോഡിക്കു പറയുന്നുണ്ട്. ഇന്ത്യൻ വിപണി വില പറയാറായിട്ടില്ല എങ്കിലും ഏകദേശം 3 ലക്ഷം പ്രതീക്ഷിക്കാം.
കൂടുതൽ വായനക്ക്.
- 35,000 രൂപയ്ക്കു കിറ്റ് ലെൻസ് ഉൾപ്പടെ ഒരു പുതിയ മിറർലെസ് ക്യാമറ!!!
- സോണിയുടെ വ്ലോഗ് ക്യാമറ ZV-1 (VLOG CAMERA ZV-1) എത്തുന്നു.
- Sony a7S III ഒഫീഷ്യൽ ലിങ്ക് താഴെ.
https://www.sony.co.in/electronics/interchangeable-lens-cameras/ilce-7sm3 - 8K വിഡിയോയും ആയി കാനൻ EOS R5 ഇറങ്ങി.
- മുൻവിധിയോടെ കാണേണ്ട, അടുത്തറിയാം കാനൻ EOS-R6.
- ഫുജി പ്രേമികൾക്ക് ഇനി X-T4 യുഗം.
Tagscamera, sony, Mirrorless, E-mount
One thought on “വേണ്ടതെല്ലാം ചേർത്ത് സോണി എ 7എസ് മാർക്ക് 3 ഇറങ്ങി.”