മുൻവിധിയോടെ കാണേണ്ട, അടുത്തറിയാം കാനൻ EOS-R6.
ആദ്യം തന്നെ ഒന്ന് പറയട്ടെ. ഒരു പുതിയ കാമറ ഇറങ്ങുന്നതിനു മുൻപ് തന്നെ ആ കാമറ എന്ത് നിലവാരം തരും എന്ന് പ്രവചിക്കുന്നവർ കുറവല്ല നമ്മുടെ ഇടയിൽ. ഒരു ക്യാമറയുടെ സ്പെസിഫിക്കേഷൻ എത്ര ഗ്രാഹ്യമായി പഠിച്ചാലും ചില ക്യാമെറകൾ നമ്മളെ ഞെട്ടിക്കാറുണ്ട്, അതുപോലെ തന്നെ നിരാശപ്പെടുത്താറും ഉണ്ട്. ഇത് പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല. EOS R6 നമ്മുടെ കയ്യിൽ ഇതുവരെ ലഭിച്ചിട്ടില്ല. പൂർണമായ വിവരങ്ങൾ പോലും ലഭ്യമാക്കുന്നതിന് മുൻപേ നമ്മൾ മലയാളി ഫോട്ടോഗ്രാഫർമാർ പലരും ഇതിന്റെ നിലവാരം പറഞ്ഞു കേൾക്കുന്നു. ഇതിൽ എത്രത്തോളം കഴമ്പ് ഉണ്ട് എന്ന് തനിയെ ചിന്തിക്കുക.
കാനൻ കമ്പനി ക്യാമെറയിൽ ഇത്രയധികം മാറ്റങ്ങൾ വരുത്തി ഇറക്കുന്നത് കൊണ്ട് തന്നെ, കാനൻ ഈ അടുത്ത് ഫോട്ടോഗ്രാഫര്‍മാരെയും വിഡിയോഗ്രാഫര്മാരെയും ഏറ്റവും കൂടുതൽ ഞെട്ടിച്ച രണ്ടു ക്യാമെറകളാണ് EOS R5, EOS R6 എന്നിവ. ഇവയിൽ രണ്ടിനും പുതുതായി വന്നിരിക്കുന്ന സംവിധാനങ്ങളും സൗകര്യങ്ങളും ഏറെക്കുറെ ഒരുപോലെ ആണ്.
കാനൻ EOS R5 ഇനെ പ്രൊഫഷണൽ കാമറ എന്ന പേരിൽ അവതരിപ്പിച്ചപ്പോൾ EOS R6 ഒരു എന്തുസിയസ്റ് (Enthusiast) പട്ടികയിൽ ആണ് പെടുത്തിയിരിക്കുന്നത്. അതായത് 6D , 7D , EOS R തുടങ്ങിയ ക്യാമറകളുടെ പട്ടികയിൽ. 5D , 1DX തുടങ്ങിയ ക്യാമെറകളെയാണ് കാനൻ പ്രൊഫഷണൽ പട്ടികയിൽ പെടുത്തിയിരിക്കുന്നത്.
ഇനി നമുക്ക് അറിയാൻ കഴിഞ്ഞ കാര്യങ്ങളിലൂടെ EOS R6 നെ പരിചയപ്പെടാൻ ശ്രെമിക്കാം.

വിഡിയോഗ്രാഫിക്കും ഫോട്ടോഗ്രഫിക്കും ഒരുപോലെ പ്രാധാന്യം നൽകി ഇറക്കുന്ന ഒരു ഫുൾ ഫ്രെയിം മിറർലെസ്സ് കാമറ ആണ് EOS R6. കാനൻ EOSR ക്യാമെറയിൽ ഉള്ള RF ലെന്‍സ് മൗണ്ട് തന്നെ ആണ് EOS R6 ഇന്നും ഉള്ളത്.
20.1 മെഗാ പിക്സൽ (Effective Pixels (Megapixels)) ഉള്ള ഫുൾ ഫ്രെയിം CMOS സെൻസർ ആണ് ഇതിൽ ഉപയോഗിക്കുന്നത്. മെഗാ പിക്സൽ EOS R5 ഇൽ 45 ആണ് ആയതിനാൽ EOS R6 കുറഞ്ഞ കാമറ ആണ് എന്ന് പറയുന്നവർ ഉണ്ട്. അപ്പൊ കാനൻ 1DX ക്യാമറയുടെ മെഗാ പിക്സിൽ ചോദിച്ചാൽ മതിയാകും (1DX ക്യാമറയിൽ പുതുതായി വികസിപ്പിച്ച 20.1 MP ഫുൾ ഫ്രെയിം CMOS സെൻസർ ആണ് ഉപയോഗിച്ചിരിക്കുന്നത്). ഇവിടെ 1DX ക്യാമറയുടെ സെൻസർ ആണ് ഉപയോഗിക്കുന്നത് എന്ന് അർത്ഥമില്ല എങ്കിലും ഫോട്ടോഗ്രാഫിക്ക് 20.1 മതി എന്ന് സൂചിപ്പിച്ചു എന്ന് മാത്രം. എന്നാൽ EOS R5 ഇനെ അപേക്ഷിച്ചു കുറച്ചു കൂടി ലോ ലൈറ്റ് പെര്‍ഫോമെൻസ് EOS R6 നൽകാൻ സാധ്യത ഉണ്ട്. കാനൻ പുതിയതായി അവതരിപ്പിച്ചു 1DX മാർക്ക് 3, EOS R5 എന്നീ ക്യാമെറകൾക്ക് ഉപയോഗിച്ച ഡിജിക് എക്സ് (DIGIC X) പ്രൊസസർ ആണ് EOS R6 ഇന്‍ ഉള്ളത്.
ഇൻ ബോഡി ഇമേജ് സ്റ്റെബിലിസിങ് (IBIS) ഉൾപ്പെടുത്തി ഇറക്കുന്ന കാമറ ആണ് EOS R6. CIPA സ്റ്റാൻഡേർഡ് പ്രകാരം 24-105 ലെൻസിൽ (RF 24-105mm F4 L IS USM) 105 മാഗ്നിഫിക്കേഷന്യിൽ 8 സ്റ്റോപ്പ് സ്റ്റെബിലിസിങ് ലഭിക്കുന്നുണ്ട്.
EOSR ക്യാമെറയിൽ നമ്മൾ കണ്ട പുറത്തേയ്ക്കു തുറക്കാവുന്ന ഡിസ്പ്ലേ ആണ് (Vari-Angle LCD) R6 ഇന്‍ ഉള്ളത്. എന്നാൽ 3.15 ഇഞ്ച് 2.1M ഡോട്ട് എൽ സി ഡി (2.1M dot LCD) എന്നതിൽ നിന്നും 3 ഇഞ്ച് 1.6 M ഡോട്ട് എൽ സി ഡി (1.6 M dot LCD) എന്ന മാറ്റം വന്നു. എന്നാൽ EOS R ക്യാമെറയിൽ കണ്ടത് പോലെ ഉള്ള 3.69-മില്യൺ ഡോട്ട് (3.69-million dot) OLED ഇലക്ട്രോണിക് വ്യൂ ഫൈൻഡർ ആണ് EOSR-6 യിലും ഉൾപ്പെടുത്തിയിരിക്കുന്നത്.
5472×3648 വരെ റെസൊല്യൂഷനിൽ ചിത്രങ്ങൾ പകർത്താൻ ആകും. JPEG L,RAW/C-RAW,HEIF എന്നീ ഫോര്‍മാറ്റുകളിൽ ആകും ചിത്രങ്ങൾ പകർത്താൻ ആകുക. 100 മുതൽ 102400 വരെയാണ് നോർമൽ ISO നൽകിയിരിക്കുന്നത്.
ഒരു സെക്കൻഡിൽ മെക്കാനിക്കൽ ഷട്ടർ ഉപയോഗിച്ച് 12 വരെയും ഇലക്ട്രോണിക് ഷട്ടർ ഉപയോഗിച്ച് 20 വരെയും ചിത്രങ്ങൾ പകർത്തുവാൻ കഴിയും. ഏകദേശം 3,00,000 (3 ലക്ഷം) ഷട്ടർ ആയുസ് ആണ് കാനൻ വാക്ദാനം ചെയ്യുന്നത്.
ചിത്രത്തിന്റെ 100% ഏരിയയിലും (100% vertical and horizontal) ഐ ഓട്ടോ ഫോക്കസ് (Eye AF) ആണ് കമ്പനി അവകാശപ്പെടുന്നത്. ഓട്ടോ ഫോക്കസിംഗിൽ (AF) ഫേസ് ഐ എന്നിവക്ക് പുറമെ പുതുതായി ബോഡി, അനിമൽ (Face, Eye, Body, Animal) ഇനീ ക്യാരക്ടർ ഡിറ്റക്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നു. EOS R , EOS R5 എന്നിവയെക്കാളും ലോ ലൈറ്റ് ഓട്ടോ ഫോക്കസ് റെസ്പോൺസ് കാണിക്കുവാൻ സാധ്യത EOS R6 ഇന്‍ ആണ്.
4K/60P UHD (3840 × 2160) വീഡിയോ പകർത്താൻ കഴിയും. ഫുൾ സെൻസർ റീഡ് ചെയ്യുന്നു എന്ന് പറയാൻ കഴിയില്ല എങ്കിലും 94% സെന്‍സറും ഉപയോഗിക്കുന്നുണ്ട്. ഇതിനെ വലിയ ഒരു ക്രോപ് ആയി കണക്കാക്കാൻ കഴിയില്ല. APSC ക്രോപ് മോഡിലും 4K പകർത്തുവാൻ കഴിയും. EOSR ക്യാമെറയിൽ 4K APSC-ക്രോപ് മോഡിൽ മാത്രമേ പകർത്താൻ കഴിയുമായിരുന്നുള്ളൂ. കാനൻ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങളിൽ “MOV” ഫോർമാറ്റിനെ പറ്റി പറഞ്ഞു കേൾക്കുന്നില്ല. കാനൻ ലോഗ് ഫോർമാറ്റിൽ 4:2:2 കളർ സാംപ്ലിങ് മെതേഡിൽ 10 BIT വീഡിയോ ഇന്റെര്ണല് ആയി റെക്കോർഡ് ആക്കുമെന്നത് ഒരു വലിയ മികവ് ആണ്. പോസ്റ്റ് പ്രൊഡക്ഷൻ ഗ്രേഡിംഗ് ചെയ്യുന്നവർക്ക് ഇത് ഒരു വലിയ സാധ്യത തുറന്നു തരുന്നു. എന്നാൽ പല സന്ദര്‍ഭങ്ങളിലും ALL-I ഫോർമാറ്റ് ലഭിക്കുന്നില്ല. പകരം IPB മാത്രമാണ് ഉള്ളത്. ഇത് കാനൻ എന്തുസിയസ്റ് (enthusiast) ക്യാമെറകളിൽ സാധാരണയായി വരുത്തുന്ന ഒരു മാറ്റം തന്നെ ആണ്. വെഡിങ് വിഡിയോഗ്രാഫർമാർ ALL-I മോഡ് അധികം ഉപയോഗിക്കാറ് ഇല്ല എങ്കിലും ചെറിയ പ്രൊഫഷണൽ വർക്കുകൾ എടുക്കാൻ ആഗ്രഹിക്കുന്നവരെ ഇത് നിരാശപ്പെടുത്തും.

UHS-II മോഡൽ മെമ്മറി കാർഡുകൾ 2 എണ്ണം ഉപയോഗിക്കാവുന്ന തരത്തിൽ ആണ് സ്റ്റോറേജ് സംവിധാനം ഒരുക്കിയിരിക്കുന്നത്. EOSR ക്യാമെറയിൽ ഒരു മെമ്മറി കാർഡ് മാത്രമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.
രൂപത്തിന്റെ കാര്യത്തിൽ EOS R5, EOS R6 എന്നീ രണ്ടു ക്യാമെറകളും ഏകദേശം ഒരേ പോലെ തന്നെ ആണ് വന്നിട്ടുള്ളതു. EOS R5 ക്യാമറയുടെ മുകളിൽ ആയി വരുന്ന LCD പാനല്‍ EOS R6 ഇൽ ഇല്ല. പകരം മോഡ് സെലക്ഷൻ ഡയൽ ആണ് ഇവിടെ നൽകിയിട്ടുള്ളത്. EOS R ക്യാമെറയിൽ ഏറെ വിമർശിക്കപ്പെട്ട സ്ലൈഡ് ബാർ പുതിയ EOS R6 ഇൽ നിന്നും ചെയ്തിട്ടുണ്ട്. ഫോക്കസ് സെലക്ഷന് ജോയ് സ്റ്റിക് ആണ് വച്ചിരിക്കുന്നത്.
ക്യാമെറയിൽ ഉള്കൊള്ളിച്ചിട്ടുള്ള 4k, IBIS തുടങ്ങിയ പുതിയ സംവിധാനങ്ങൾക്കു ദീർഘ നേരം പ്രവർത്തിക്കുന്ന ബാറ്ററി ആവശ്യമാണ്. അതിനാൽ കാനൻ പുതുതായി വികസിപ്പിച്ച ഹൈ കപ്പാസിറ്റി ബാറ്ററി ആയ LP-E6 NH എന്ന മോഡൽ ബാറ്ററി EOS R6 ഇൽ ഉപയോഗിക്കുന്നു.
ബോഡിക്ക് 2,15,995 രൂപ ആണ് വില നിശ്ചയിച്ചിരിക്കുന്നത്.

Tags
Canon EOSR6, EOS R6, EOS-R6, EOSR 6, photo malayalam, Photomalayalam.com