E-മൗണ്ട് അല്ലാത്ത മാനുവൽ ഫോക്കസ് (MF) ലെൻസുകൾ ഇനി സോണിയുടെ ഓട്ടോ ഫോക്കസ് (AF) ലെൻസാക്കി മാറ്റാം.

E-മൗണ്ട് അല്ലാത്ത മാനുവൽ ഫോക്കസ് (MF) ലെൻസുകൾ ഇനി സോണിയുടെ ഓട്ടോ ഫോക്കസ് (AF) ലെൻസാക്കി മാറ്റാം.
ക്യാമറ സോണി ആണെങ്കിൽ നിക്കോൺ (Nikon), ലൈക (Leica) തുടങ്ങി ഭൂരിപക്ഷം  മാനുവൽ ഫോക്കസ് ലെൻസും ഇനി ഓട്ടോ ഫോക്കസ് (AF) ലെൻസ്. കുറച്ചു അത്ഭുതം തോന്നുന്നുണ്ട് അല്ലെ. സംഗതി ഉള്ളത് ആണ്. പറഞ്ഞു വരുന്നത് ഫോട്ടോഡിയോക്സ് ഇറക്കുന്ന പ്രൊ പ്രോണ്ടോ ഓട്ടോ ഫോക്കസ് (Fotodiox Pro PRONTO AF Adapter) അഡാപ്റ്ററിനെ പറ്റി ആണ്.

സോണിയുടെ ഫേസ് ഡിറ്റക്ഷൻ സൗകര്യം ഉള്ള എല്ലാ ക്രോപ് ഫ്രെയിം ഫുൾ ഫ്രെയിം ക്യാമറകളിലും ഇത് പ്രവർത്തിക്കും (a7 II, a7R II, a9, a6300 Etc.). എന്നാൽ കോൺട്രാസ്റ് ഡിറ്റക്ഷൻ മാത്രമുള്ള പഴയ മോഡലുകൾ റെസ്പോണ്ട് ചെയ്യില്ല (Sony NEX, a6000, Sony a7, Sony a7R, Sony a7S, Sony a7Sii, etc.).

AF-S & AF-C മോഡുകളിൽ അഡാപ്റ്റർ വർക്ക് ചെയ്യും ഒപ്പം 5 ആക്സിസ് സെൻസർ സ്റ്റെബിലൈസിംഗും പ്രവർത്തിക്കും. 50mm വരെ ഉള്ള വൈഡ് ആംഗിൾ ലെന്സുകള്ക്ക് ഇത് വളരെ അനുയോജ്യം ആണ്. 249.95 ഡോളർ ആണ് അഡാപ്റ്ററിന്റെ വില.

Fotodiox Pro PRONTO AF Adapter

ലൈക്കയുടെ എം-മൗണ്ട് (Leica M-mount) ആണ് അഡാപ്റ്ററിനു ഉള്ളത് എന്നാൽ  നിക്കോൺ, ഒളിമ്പസ്, പെൺറ്റാക്ക്സ് തുടങ്ങി ഒരു വലിയ നിര മൗണ്ടുകൾ ഉപയോഗിക്കുവാൻ വേണ്ടി അതാത് മൗണ്ടുകൾ ലൈക്ക മൗണ്ടുകൾ ആയി മാറ്റം ചെയ്യുന്ന സെക്കന്ററി അഡാപ്റ്ററുകളും ലഭ്യമാണ്. 1897 ഇൽ ഉപയോഗിച്ചിരുന്ന ബോഷ് ആൻഡ് ലോംബ്  (Bausch & Lomb) ലെന്സ് ഉപയോഗിച്ച് സോണിയിൽ ഓട്ടോഫോക്കസ് ചെയ്യുന്ന വീഡിയോ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. കാനൻ (Canon) ലെന്സുകളെ  ഈ കൂട്ടത്തിൽ പെടുത്തിയിട്ടില്ല എന്നത് ഒരു പരിമിതി ആണ്. കോംപാക്‌ഡബിൾ ആയ മൗണ്ടുകളുടെ ഡീറ്റെയിൽസ് താഴെ ചേർക്കുന്നു.


Adapter Compatibility:

 • Alpa 35mm SLR Lens Mount Adapter (Alpa-LM-Pro)
 • Contax/Yashica (CY) SLR Lens Mount Adapter (CY-LM)
 • Kodak Retina, Deckel-Bayonett, Voigtländer Bessamatic / Ultramatic Mount Adapter (DKLa-LM-Pro)
 • Leica R SLR Lens Mount Adapter (LR-LM)
 • M39/L39 (x1mm Pitch) Screw Mount Russian & Leica Thread Mount Lens Mount Adapter (M39-LM-5075)
 • M42 Screw Mount SLR Lens Mount Adapter (M42-LM)
 • Nikon Nikkor F Mount D/SLR Lens Mount Adapter (NikF-LM)
 • Olympus Zuiko (OM) 35mm SLR Lens Mount Adapter (OM35-LM)
 • Pentax K Mount (PK) SLR Lens Mount Adapter (PK-LM)
 • T-Mount (T / T-2) Screw Mount SLR Lens Mount Adapter (T2-LM)
 • Voigtländer Nokton & Ultron 50mm Lens Mount Adapter (Ultron-LM-Pro

Tags

E-mount, lens adapters, mf to af, photodiox-af-adapter, Bausch & Lomb

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.