70-180mm, 2.8 ലെൻസുമായി Tamron

70-180mm, 2.8 ലെൻസുമായി Tamron

സോണി ഫുൾ ഫ്രെയിം മിറർലെസ്സ് ക്യാമറകൾക്ക് വേണ്ടി ടാമറോൺ പുതിയ ടെലി ലെന്സ് പുറത്തിറക്കി. 70-180mm മാഗ്നിഫിക്കേഷൻ 2.8 ഓപണിങ്ങോട് കൂടി ആണ് പുതിയ ലെന്സ് വന്നിരിക്കുന്നത്.

Tamron 70-180mm F/2.8 Di III VXD (Model A056)

ടാമറോൺ പുതിയതായി വികസിപ്പിച്ച വി എക്സ് ഡി ( VXD (Voice-coil eXtreme-torque Drive)) ടെക്നോളജി ഉപയോഗിക്കുന്ന ലെൻസ് ടാമറോണിന്റെ മുൻപുള്ള ലെന്സുകളെക്കാൾ വളരെ അധികം നിശബ്ദവും ഓട്ടോ ഫോക്കസ് (AF) വേഗതയും നൽകുന്നു.

സോണിയുടെ ജി മാസ്റ്റർ 70-200, 2.8 ലെന്സുമായി (G Master FE 70-200 mm F2.8 GM OSS) നോക്കുമ്പോൾ മാഗ്നിഫിക്കേഷനിൽ വരുന്ന മാറ്റം വെയ്റ്റ്നെയും നന്നായി സ്വാധീനിച്ചിട്ടുണ്ട്. G Master 1480 gram വരുമ്പോൾ ടാമറോൺ 70-180 വെറും 810 gram ആണ് ഉള്ളത്. അതുപോലെ തന്നെ ലെൻസിന്റെ കനവും കുറഞ്ഞിട്ടുണ്ട്.

G Master ടെലി ലെൻസിന്റെ ഫിൽറ്റർ വ്യാസം (Filter diameter) 77 mm ആയിരുന്നു എന്നാൽ ഈ ലെന്സിനു 67mm ആണ് ഉള്ളത്. നീളത്തിൽ 149 mm (ജി-മാസ്റ്റർ 200 mm). ഈ മാറ്റങ്ങൾ ഫോട്ടോഗ്രാഫറെ സംബന്ധിച്ച് വളരെ വലിയൊരു മേന്മ തന്നെയാണ്.

നിലവിൽ വിദേശ ഓൺലൈൻ സൈറ്റുകളിൽ 1199 ഡോളർ (ഏകദേശം 91264 രൂപ) ആണ് വില.

Tags
sony, lens, lenz, teli, tele, teliphoto, telephoto

70-180

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.