ഫുജി പ്രേമികൾക്ക് ഇനി X-T4 യുഗം.

ഫുജി പ്രേമികൾക്ക് ഇനി X-T4 യുഗം.

Fujifilm X-T4

ഫ്യൂജിഫിലിം എക്സ് മൌണ്ട് (X-mount) ക്യാമറകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ച X-T3 മോഡലിന് പിന്ഗാമി ആയി X-T4 എത്തി.

ഫ്യൂജിഫിലിമിന്റെ വ്യത്യസ്ഥമായ APS-C എക്സ് ട്രാൻസ് സെന്സറിന്റെ 4 ആം തലമുറ (4th generation X-Trans CMOS 4) ഒപ്പം  ഫ്യൂജിഫിലിം ഇന്റെ ക്വാഡ് കോർ എക്സ് പ്രൊസസർ 4 (quad-core X-Processor 4 CPU) ആണ് XT-4 ഇൽ ഉപയോഗിച്ചിരിക്കുന്നത്. എക്സ്-ട്രാൻസ് സെൻസർ ഉപയോഗിക്കുന്ന XT-3 പോലെ തന്നെ ലോ പാസ് ഫിൽറ്റർ ഇല്ലാത്ത തരത്തിൽ ആണ് XT-4 ഉം ഉള്ളത്.

മെമ്മറി കാർഡ് (Storage Memory card)

ക്യാമറയിൽ SD, SDHC, SDXC എന്നീ കാർഡുകൾ ഉപയോഗിക്കാം. എന്നാൽ അതിവേഗ ബസ്ററ് (കണ്ടിന്യൂസ് ഷട്ടർ) ഫോട്ടോഗ്രാഫിക്ക് (high-speed burst photography) UHS-II മെമ്മറി കാർഡ്, 400 MB ഹൈ ക്വാളിറ്റി വിഡിയോഗ്രാഫിക്ക് V60 ക്കു മുകളിൽ ഉള്ള ഹൈ സ്പീഡ് മെമ്മറി കാർഡുകളും ആവശ്യം ആണ്.

ഇൻ ബോഡി സ്റ്റെബിലൈസേഷൻ IBIS

X-T3 യിൽ ഇല്ലാതിരുന്ന ഇൻ ബോഡി സ്റ്റെബിലൈസേഷൻ IBIS (five-axis in-body image stabilization) X-T4 ഇൽ ഉൾപ്പെടുത്തിയിരിക്കുന്നു. IBIS-ഇനോട് ഒപ്പം ഡിജിറ്റൽ സ്റ്റെബിലിസിങ് (digital image stabilization (DIS)) പ്രവർത്തിക്കുന്നതിനാൽ ട്രൈപോഡ് ഉപയോഗിക്കാതെ തന്നെ ഷേക്ക് ഫ്രീ ഇമേജുകൾ പകർത്താൻ കഴിയും.
4k വിഡിയോയിൽ ഇൻ ബോഡി സ്റ്റെബിലൈസിംഗും (IBIS) ഡിജിറ്റൽ സ്റ്റെബിലൈസിംഗും ഒരുമിച്ചു വർക്ക് ചെയ്യുമ്പോൾ 1.29x ക്രോപ് ആയി ആണ് സെൻസർ ഉപയോഗിക്കുക.

 

ഫുജി പ്രേമികൾക്ക് ഇനി X-T4 യുഗം. 1


Still

3:2 അനുപാതത്തിൽ 6240 × 4160 റെസൊല്യൂഷൻ ചിത്രം വരെ എടുക്കുവാൻ സാധിക്കും.16:9 അനുപാതത്തിൽ 6240 × 3512, 1:1 അനുപാതത്തിൽ 4160 × 4160 എന്നിവയാണ് പരമാവധി റെസൊല്യൂഷൻ. 
നോർമൽ റോ ഫോർമാറ്റിന് പുറമെ റോ ഫോട്ടോ എടുക്കുമ്പോൾ ക്വാളിറ്റി നഷ്ടപ്പെടാതെ കംപ്രസ് ചെയ്തു വയ്ക്കുന്ന സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിധം എടുക്കാൻ കഴിയുന്നതിനാൽ മെമ്മറി കാർഡ് വേഗം നിറയുന്നതിൽ നിന്നും രക്ഷപ്പെടാം.
എന്നാൽ ഈ കംപ്രസ് ചെയ്തു എടുക്കുന്ന റോ ചിത്രങ്ങൾ കാണാൻ ലോസ്ലെസ് റോ കംപ്രഷൻ (lossless” RAW compression) സപ്പോർട്ട് ചെയ്യുന്ന സോഫ്റ്റ്വെയർ വേണം ഉദാഹരണം  ഫ്യൂജിഫിലിം എക്സ് റോ സ്റ്റുഡിയോ, ക്യാപ്ചർ ഒൺ എക്സ്പ്രസ്സ് ഫ്യൂജിഫിലിം, റോ ഫയൽ കൺവെർട്ടർ ഇ എക്സ് ( Capture One Express Fujifilm, RAW FILE CONVERTER EX, FUJIFILM X RAW STUDIO).

ഒരു സെക്കൻഡിൽ മെക്കാനിക്കൽ ഷട്ടർ ഉപയോഗിച്ച് 15 ഫ്രെയിമും ഇലക്ട്രോണിക് ഷട്ടർ ഉപയോഗിച്ച് 30 ഫ്രെയിമും വരെ ബ്ലാക്ക്ഔട് ഇല്ലാതെ എടുക്കാൻ ആകും. 3 ലക്ഷം ഷട്ടർ ഉറപ്പു നൽകുന്ന വിധത്തിൽ ആണ് XT-4 ഇന്റെ നിർമാണം.

ഓട്ടോ വൈറ്റ് ബാലൻസിൽ പരമാവധി കൃത്യത കിട്ടുവാൻ വെത്യസ്ഥമായ മോഡുകൾ ഓട്ടോ, വൈറ്റ് പ്രയോറിറ്റി, ആംബിയൻസ് പ്രയോറിറ്റി (AUTO, White Priority, Ambience Priority) എന്നീ മോഡുകൾ ലഭ്യമാണ്. ISO റേഞ്ച് സ്റ്റാൻഡേർഡ് ആയി 160 മുതൽ 12800 വരെയും എക്സ്ടെൻഡഡ് ആയി 80 മുതൽ 51200 വരെയും കിട്ടുന്നു.

വളരെ കൃത്യമായ ഫോക്കസിങ് 0.02 സെക്കൻഡിൽ ആണ് ഫുജി അവകാശപ്പെടുന്നത്. കണ്ടിന്യൂസ് ഷട്ടർ ഷൂട്ടിങ്ങിൽ (Burst mode) ഐ ഫോക്കസ് (Eye AF) ലഭ്യമാണ്. മൈനസ് ആറ് (-6EV) വരെ ഉള്ള വളരെ കുറഞ്ഞ പ്രകാശത്തിലും ഓട്ടോ ഫോക്കസ് വർക്ക് ചെയ്യും.

ബാറ്ററി (
Battery)

NP-W235 എന്ന മോഡൽ ബാറ്ററി ആണ് X-T4 ഇൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് X-T3 യെക്കാൾ കൂടുതൽ ബാക്കപ്പ് തരുന്നു. LCD മോണിറ്റർ ഉപയോഗിച്ച് ഉള്ള jpeg സ്റ്റിൽ ഇന്റെ കണക്കിൽ ഏകദേശം 500 ഫ്രെയിം ഒരു ഫുൾ ചാർജ് ബാറ്ററിയിൽ നിന്നും എടുക്കാം. 3 ബാറ്ററികൾ ഉൾക്കൊള്ളാവുന്ന ബാറ്ററി ഗ്രിപ് VG-XT4 ലഭ്യം ആണ്.

ഫുജി പ്രേമികൾക്ക് ഇനി X-T4 യുഗം. 2

വീഡിയോ
 (Video)

4K/60p 4:2:0, 10 bit വീഡിയോ SD കാർഡിൽ നേരിട്ടു റെക്കോർഡ് ആകും. എക്സ്ടെർണൽ സ്റ്റോറേജ് ഉപയോഗിച്ചാൽ 4:2:2 ക്രോമ സംബ്ലിങ് ക്വാളിറ്റി ലഭ്യമാകും. 10 ഇരട്ടി വരെ സ്ലോ മോഷൻ ആക്കും വിധത്തിൽ ഫുൾ HD (FHD) വീഡിയോ 240p ഫ്രെയിം റേറ്റിൽ വരെ ഷൂട്ട് ചെയ്യാൻ സാധിക്കുന്നതിനാൽ അൾട്രാ സ്ലോ മോഷൻ വിഡിയോകൾ പകർത്താൻ കഴിയും. ഹൈ സ്പീഡ് വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ സൗണ്ട് റെക്കോർഡ് ആവുകയില്ല. പരമാവധി 6 മിനിറ്റാണ് ഇത്തരത്തിൽ തുടർച്ചയായി ഷൂട്ട് ചെയ്യാനാകുക. F-Log ഇൽ വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ഡിസ്പ്ലേയിൽ നോർമൽ ഔട്ട്പുട്ട് (BT.709) കാണാൻ കഴിയും വിധം F-Log വ്യൂ അസ്സിസ്റ്റൻസ് (F-Log view assist) സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഫുജി ഫിലിം സിമുലേഷൻ (Film Simulation) ഇഷ്ട്ടപെടുന്നവർക്കു പുതിയ ETERNA Bleach Bypass എന്ന മോഡും ചേർത്തിട്ടുണ്ട്.

സ്ക്രീൻ (lcd screen
)

1.62 മില്യൺ ഡോട്ട് ഉള്ള പുറത്തേയ്ക്കു തുറക്കാവുന്ന (vari-angle touchscreen LCD) ടച് സ്ക്രീൻ LCD യും 3.69 മില്യൺ ഡോട്ട് ഉള്ള ഇലക്ട്രോണിക് വ്യൂ ഫൈൻഡറും ആണ് ഉള്ളത്. വ്ളോഗിംഗ് (V-logging  ചെയ്യുന്നവർക്കും സെൽഫിക്കും ഇത് സൗകര്യം ആണ്.

134.6 mm വീതി, 92.8mm ഉയരം 63.8 mm കനത്തിലും ആണ് ബോഡി ഉള്ളത്. 607 ഗ്രാം ആണ് ബാറ്ററിയും മെമ്മറി കാർഡും ഉൾപ്പടെ  വെയിറ്റ്.

ഫുജി പ്രേമികൾക്ക് ഇനി X-T4 യുഗം. 3

സിൽവർ , ബ്ലാക്ക് എന്നീ രണ്ടു വ്യത്യസ്ത നിറത്തിൽ ഉള്ള ബോഡികൾ ലഭ്യം ആണ്.

ഇന്ത്യൻ വിപണി വില ലഭ്യമായിട്ടില്ല എങ്കിലും വിദേശ ഓൺലൈൻ വില്പന വില നിലവിൽ 1600 ഡോളർ (ഏകദേശം 1,29,730 രൂപ) ആണ്. ( 
ബി ആൻഡ് എഛ് ഫോട്ടോ വീഡിയോ എന്ന ക്യാമറ ബിസിനസ് ചെയ്യുന്ന (B&H Photo Video – Electronics and Camera Store) അമേരിക്കൻ വെബ്‌ സൈറ്റിൽ നിന്നുള്ള വിവരം അനുസരിച്ചു ആണ് വില ഇവിടെ പറഞ്ഞിരിക്കുന്നത്.

പുതിയ വാർത്ത.

25 മെയ് 2020 – ഇൽ ഇന്ത്യയിൽ X-T4 അവതരിപ്പിച്ചു. ക്യാമറ ബോഡിക്ക് 1,54,999 രൂപ (MRP) ആണ് പരമാവധി റീടൈൽ വില. 18-55 എംഎം 
കിറ്റ് ലെന്‍സുമായി 1,84,999 രൂപയും 16-80 എംഎം എഫ് 4 ലെന്‍സുമായി 1,99,999 രൂപയും MRP ആണ്.

Tags
XT4, XT3, Fuji, XT-4 , Photo Malayalam

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.