കാനൻ EOSR 7 ആരൊക്കെ വാങ്ങേണ്ടത്

കാനൻ EOSR 7 ആരൊക്കെ വാങ്ങേണ്ടത്
ഡിജിറ്റൽ ക്യാമറകൾ ഫുൾ ഫ്രെയിമിലേക്കു കൂടുതൽ പ്രചാരം ആയപ്പോഴും അതിനിടയിൽ വളരെ  അധികം പ്രിയപ്പെട്ടതായി നിന്ന APS-C (ക്രോപ് ഫ്രെയിം)  ക്യാമെറ ആണ് കാനൻ EOS 7D. കാനോൺ മിറർലെസ് ക്യാമറകളിലേക്ക് വന്നപ്പോൾ EOS 7D യുടെ പിൻഗാമിയായി ആണോ EOSR 7  ഇറക്കിയിരിക്കുന്നത് എന്ന് തോന്നാം. കാനൻ ആർ എഫ് മൌണ്ടില്‍ 32.5 എംപി എ പി എസ് സി സീമോസ് സെൻസർ ഓടുകൂടി വരുന്ന പുതിയ ക്യാമറയാണ് EOSR 7.

ക്രോപ് ഫ്രെയിം സെൻസർ ആണെങ്കിലും സെന്സറിനു 32.5 MP ഉള്ളതിനാൽ 6960×4640 വരെ ഉയർന്ന റെസൊല്യൂഷനിൽ ചിത്രങൾ ലഭിക്കുന്നു. മെക്കാനിക്കൽ ഷട്ടറിൽ സെക്കൻഡിൽ 15 ചിത്രങ്ങളും ഇലക്ട്രോണിക് ഷട്ടറിൽ സെക്കൻഡിൽ 30 ചിത്രങ്ങളും പകർത്താൻ കഴിയും.

60p Fps 4K വീഡിയോ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 10 bit C-Log 3 വീഡിയോ പകർത്താൻ സാധിക്കും. ക്യാമറയുടെ പരമാവധി ഡൈനാമിക് റേഞ്ച് പ്രേയോഗനപ്പെടുത്തി വിഡിയോകൾ ഗ്രേഡ് ചെയ്യാൻ ഇത് വളരെ അധികം സഹായകമാകും.

EOSR7 dial display
100 മുതൽ 32000 വരെ ആണ് നോർമൽ ഓട്ടോ ISO എന്നാൽ ഇത് 51200 വരെ കൂട്ടാൻ ആകും. ഇൻ ബോഡി സെൻസർ-ഷിഫ്റ്റ് ഇമേജ് സ്റ്റെബിലൈസേഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. 8 സ്റ്റോപ്പുകൾ വരെ ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ (IBIS) ലഭ്യമാകും.

651 ഫോക്കസ് പോയിന്റുകളോട് കൂടെ കോർണർ റ്റു കോർണർ 100% ഓട്ടോ ഫോക്കസ് കവറേജ്‌ ഈ ക്യാമെറ നൽകുന്നു. EOS R7 സാധാരണ പുതു തലമുറ ക്യാമെറകൾക്കു എല്ലാം ഉള്ള ഐ സെറ്റക്ഷന്, ഹെഡ് ഡിറ്റക്ഷൻ, ട്രാക്കിങ് തുടങ്ങിയ സംവിധാങ്ങളിൽ ഒന്നും കുറവ് വരുത്തിയിട്ടില്ല.

വൈൽഡ് ലൈഫ്, ബിഡ് ഫോട്ടോഗ്രാഫി എന്നീ മേഖലകളിൽ ഉള്ളവർക്ക് APSC ക്യാമെറകളോഡ് പ്രിയം കൂടുതൽ ആണല്ലോ. ഇത്തരക്കാർക്ക് ഉപകാരം ആകും വിധം അനിമൽ പ്രേയോറിട്ടി മോഡും അതിനു പുറമെ സ്പോർട്സ് റേസിംഗ് ഫോട്ടോഗ്രാഫി നോക്കുന്നവർക്ക് വെഹിക്കിൾ പ്രേയോരിറ്റിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പനോരാമിക് ചിത്രങ്ങൾ എടുക്കാനുള്ള സൗകര്യം ക്യാമെറയിൽ ഉണ്ട്. എടുത്തു പറയേണ്ട മറ്റൊരു സൗകര്യം ആണ് ബോഡിയിൽ വെച്ച് തന്നെ  ഫോക്കസ് സ്റ്റാക്കിങ് ചെയ്യുക എന്നത്. മാക്രോ ഫോട്ടോഗ്രാഫി ചെയ്യുന്നവർക്ക് വളരെ ആശ്വാസകരമാവുന്ന വാർത്തയാണ് ഇത്.

ക്യാമറയുടെ ഇൻ ബോഡി സ്റ്റെബിലിസിങ് ന്റെ സാധ്യത ഉപയോഗിച്ച് ചിത്രങ്ങളുടെ ഹൊറിസോണ്ടൽ ലെവെലിങ് ഓട്ടോമാറ്റിക് ആയി ബോഡിയിൽ ചെയ്യാം.

കാനൻ EOSR 7 ആരൊക്കെ വാങ്ങേണ്ടത് 1
 

കാനൻ ക്യാമെറയിൽ കണ്ടു വരുന്ന മൾട്ടി കണ്ട്രോൾ ജോയ് സ്റ്റിക് നു  ഒരു ക്വിക് കണ്ട്രോൾ ഡയല് കൊടുത്തിരിക്കുന്നത്. ക്യാമെറയുടെ മുൻപിൽ വലത് വശത്തായി മാനുകൾ/ഓട്ടോ ഫോക്കസ് സെക്ക്ടർ ആയി ഒരു ലിവർ സ്വിച്ച് കൊടുത്തിട്ടുണ്ട്.

2.36 മില്യൺ ഡോട്സ് ഉള്ള ഇലക്ട്രോണിക് വ്യൂ ഫൈൻഡർ ആണ് നൽകിയിട്ടുള്ളത്. ഒരു ഒപ്റ്റിക്കൽ വ്യൂ ഫൈൻഡർ പോലെ ഉള്ള അനുഭവം ഇത് നൽകും എന്ന് കാനൻ അവകാശപ്പെടുന്നു. 1.62 മില്യൺ ഡോട്സ് ഉള്ള 3 ഇഞ്ച് പുറത്തേയ്ക്കു തുറക്കാവുന്ന ഡിസ്പ്ലേ ആണ് (Vari-Angle LCD) EOSR7 ഇന് ഉള്ളത്.

1DX മാർക്ക് 3, EOS R5,  EOS R6  എന്നീ ക്യാമെറകൾക്ക് ഉപയോഗിച്ച ഡിജിക് എക്സ് (DIGIC X) പ്രൊസസർ ആണ് EOS R7 ഇന് ഉള്ളത്. മെമ്മറി കാർഡുകൾ 2 എണ്ണം ഉപയോഗിക്കാവുന്ന തരത്തിൽ ആണ് സ്റ്റോറേജ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഹൈ കപ്പാസിറ്റി ബാറ്ററി ആയ LP-E6 NH എന്ന മോഡൽ ബാറ്ററി EOS R7 ഇൽ ഉപയോഗിക്കുന്നു.

ഒരു പുതു തലമുറ മിററർലെസ്സ് ക്രോപ് ഫ്രെയിം കാമറ നോക്കുന്നവർക്ക്, എന്തുകൊണ്ടും പരിഗണിക്കാവുന്ന ഒരു മോഡൽ ആണ്  കാനൻ EOSR 7.

ബോഡിക്ക് 127995 രൂപ ആണ് വില നിശ്ചയിച്ചിരിക്കുന്നത്.

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.