75 mm E-മൗണ്ട് ലെന്സുമായി സംയങ്.

75 mm E-മൗണ്ട് ലെന്സുമായി സംയങ്.

Samyang AF 75mm F1.8 FE

പുതിയ 75 എം എം 1.8 ഓപ്പണിങ് ലെന്സുമായി സംയങ്. സോണി ഇ-മൗണ്ട് നു വേണ്ടി ആണ് ലെന്സ് പുറത്തു ഇറക്കിയിരിക്കുന്നത്. ഉയർന്ന റെസൊല്യൂഷൻ ഫോട്ടോഗ്രാഫിക്ക് യോജിച്ച ലെന്സ് ആണ് ഇത്. എസ് എൽ ആർ (SLR) ഇൽ നിന്നും മിറർ ലെസ്സിലേക്കു മാറിയപ്പോൾ മാറി നിന്നിരുന്ന 75 എം എം ആണ് വീണ്ടും ഈ ലെന്സിലൂടെ വന്നിരിക്കുന്നത് എന്ന് സംയങ് പറഞ്ഞു.

69 എം എം നീളത്തിൽ ലൈറ്റ് വെയിറ്റ് ആയി ഇറക്കിയ ലെന്സിനു 230 g ഭാരം ആണ് ഉള്ളത്. സോണിയുടെ 85 എം എം F1.8 പ്രൈം ലെന്സിനു 371 g ആണ് ഭാരം.

മിനിമം ഫോക്കസ് ഡിസ്റ്റൻസ് 2.26 അടി (0.69 മീറ്റർ) ആണ്.

പുതിയതായി വികസിപ്പിച്ച എസ് ടി എം (STM (Stepping Motor)) ഉപയോഗിച്ച് ഉള്ള ഓട്ടോ ഫോക്കസിങ് (AF) കൃത്യതയും വേഗതയും ഒരുപോലെ പ്രദാനം ചെയ്യുന്നു. ഫോക്കസിങ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദവും വളരെ കുറവാണ് എന്ന് കമ്പനി അവകാശപ്പെട്ടു.

ലെൻസിൽ രണ്ടു മോഡുകൾ സെലക്ട് ചെയ്യാവുന്ന വിധം ഒരു സെലെക്ടർ  സ്വിച്ച് ചേർത്തിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഫോക്കസ് റിംഗിനെ അപ്പാർച്ചർ കണ്ട്രോൾ ആക്കി മാറ്റാൻ കഴിയും. കൂടുതൽ സൗകര്യങ്ങൾ ഭാവിയിൽ ഫേംവെർ അപ്ഡേറ്റിലൂടെ നടത്തുമെന്നും സംയങ് അറിയിച്ചു.

75mm samyang 1.8

ഇന്ത്യൻ വിപണി വില വ്യക്തമായിട്ടില്ല എങ്കിലും വിവിധ സൈറ്റുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 33,000 രൂപയിൽ കുറവാണു പ്രേതീക്ഷിക്കുന്നതു.

Tags
Low, cost, lens, lenz, sony, e-mount

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.