5000 രൂപയ്ക്കു DSLR!!! ഓൺലൈൻ തട്ടിപ്പു തിരിച്ചറിയാം. Online Scams/Fraud.

5000 രൂപയ്ക്കു DSLR!!! ഓൺലൈൻ തട്ടിപ്പു തിരിച്ചറിയാം. Online Scams/Fraud.
ഫ്ലിപ്കാർട് (Flipkart.com) ആമസോൺ (Amazon.in) തുടങ്ങിയ ഓൺലൈൻ കച്ചവടക്കാരുടെ വെബ്സൈറ്റുകളുടെ പേരിൽ ഈ തട്ടിപ്പു തുടങ്ങിയിട്ട് കാലം ഏറെ ആയി. ഇനിയും ഇത് മനസിലാക്കാത്തവർ ഏറെ. ഇങ്ങനെ ഉള്ള ലിങ്കുകൾ കാണുമ്പോൾ ഒന്നും നോക്കാതെ വാട്സ് ആപ് (WhatsApp) ഇലും ടെലഗ്രാമിലും (Telegram) മറ്റു സോഷ്യൽ മീഡിയയിലും എത്രയും പെട്ടെന്ന് ഫോർവേർഡ് ചെയ്തു മറ്റുള്ളവരെ സഹായിക്കുന്നവർ (സത്യത്തിൽ ഇത് ഉപദ്രവം) ഇന്നും ഒട്ടും കുറവല്ല. വെറുതെ ഇരിക്കുന്ന നമുക്ക് ഇത്രയും വലിയ ഓഫർ തരാൻ ഫ്ലിപ്കാർട്ടിനും (Flipkart) ആമസോണിനും (amazon) വട്ടൊന്നും ഇല്ലല്ലോ.

ഒരുപാട് വളച്ചുകെട്ടുകൾ ഇല്ലാതെ കാര്യത്തിലേക്കു വരാം. ഒരു വെബ്സൈറ്റ് ലിങ്ക് കണ്ടാൽ അത് എന്താണ് എന്ന് ഒരു പരിധി വരെ മനസിലാക്കാൻ കഴിഞ്ഞാൽ ഇതിന്റെ സത്യാവസ്ഥ അറിയാനാകും.

വെബ്സൈറ്റിന്റെ പേര് അഥവാ ഡൊമൈൻ നെയിം (Website name / Domain name)

ഫ്ലിപ്കാർട് ആമസോൺ എന്നൊക്കെ കേൾക്കുമ്പോ നമുക്ക് അറിയാം ഇതിക്കെ വെബ്സൈറ്റുകൾ ആണ്. അതിന്റെ ലിങ്കുകൾ flipkart.com, amazon.in ഇങ്ങനെ ആണ് വരുന്നത്. നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ വെബ്സൈറ്റുകൾ നോക്കുമ്പോൾ മുകളിൽ ഉള്ള അഡ്രെസ്സ് ബാറിൽ ഇത് എഴുതിയിട്ടുണ്ടാകും. ഉദാഹരണത്തിന് ഇപ്പോൾ നിങ്ങൾ വായിക്കുന്ന ഈ പേജ് ഒരു വെബ്സൈറ്റ് ആണല്ലോ. ഇപ്പൊ നിങ്ങളുടെ അഡ്രെസ്സ് ബാറിൽ photomalaylaam.com എന്ന് ഉണ്ട് നോക്കുക.

5000 രൂപയ്ക്കു DSLR!!! ഓൺലൈൻ തട്ടിപ്പു തിരിച്ചറിയാം. Online Scams/Fraud. 1
ശരിക്കു പറഞ്ഞാൽ https://photomalayalam.com/5000-rs-dslr-online-fraud-scam-domain-name-web/ഇങ്ങനെ ആണ് കാണുന്നത്. ഇനി ഇതൊന്നു മനസിലാക്കാം. കുറച്ചു ടെക്നിക്കൽ ആണ് ഒന്ന് ശ്രദ്ധിക്കണം.

5000 രൂപയ്ക്കു DSLR!!! ഓൺലൈൻ തട്ടിപ്പു തിരിച്ചറിയാം. Online Scams/Fraud. 2
ഇതിൽ അവസാനത്തെ .com എന്ന വാൽ അല്ലെങ്കിൽ എക്സ്റ്റൻഷൻ ഇതിനെ ടോപ് ലെവൽ ഡൊമൈൻ (Top level domain) എന്ന് പറയും. ഡോട്ട് കോം (.com) ഇന് പുറമെ മറ്റൊരുപാട് ടോപ് ലെവൽ ഡൊമൈൻ ലഭ്യം ആണ് ഉദാഹരണം .org , .in , .co , .co .in തുടങ്ങിയവ. ഇതിനു തൊട്ടു മുൻപ് ഉള്ള പേര് ആണ് ഡൊമൈൻ നെയിം (Domain name) അതാണ് ഫ്ലിപ്കാർട് (flipkart), ആമസോൺ (amazon), ഫോട്ടോമലയാളം (photomalayalam) തുടങ്ങിയവ. ടോപ് ലെവൽ ഡൊമൈനും ഡൊമൈൻ നെയിമും ചേർന്നാണ് ഒരു സാധാരണ ഒരു വെബ്സൈറ്റ് രജിസ്റ്റർ ചെയ്യുന്നത്. ഇതിനെ റൂട്ട് ഡൊമൈൻ (Root domain) എന്ന് പറയും ഉദാഹരണം photomalayalam.com, flipkart.com. റൂട്ട് ഡൊമൈൻ (root domain) എന്നത് മൊബൈൽ നമ്പർ പോലെ ആണ്. അതായത് ഒരേ സമയം രണ്ടു പേരുടെ ഉടമസ്ഥതയിൽ ഉണ്ടാകില്ല. ഇവിടെ നിന്നാണ് മുന്നോട്ടും പിന്നോട്ടും നമ്മൾ നോക്കേണ്ടത്.
റൂട്ട് ഡൊമൈൻ (root domain) ഇന് ശേഷം ഒരു സ്ലാഷ് ( / ) ഇന് ശേഷം വരുന്നവ ആണ് പാത്ത് (Path). ഇത് ഒരു വെബ്സൈറ്റിനുള്ളിലെ ഏതെങ്കിലും ഒരു പോസ്റ്റിനെ സൂചിപ്പിക്കുന്നു. അതായതു https://photomalayalam.com/5000-rs-dslr-online-fraud-scam-domain-name-web/ എന്നതിൽ “5000-rs-dslr-online-fraud-scam-domain-name-web/” എന്ന ഭാഗം നിങ്ങൾ ഇപ്പോൾ വായിക്കുന്ന ഈ പോസ്റ്റിനെ സൂചിപ്പിക്കുന്നത് ആണ്.

ഇനി റൂട്ട് ഡൊമൈനിൻറെ മുൻപിൽ ഉണ്ടാകുന്ന കാര്യങ്ങൾ നോക്കാം. ഉദാഹരണം. flipkart.photomalayalam.com എന്ന് കണ്ടാൽ ഇതിൽ ഫോട്ടമലയാളം (photomalayalam.com) എന്നതിന് മുൻപിൽ flipkart എന്ന് എഴുതിയിരിക്കുന്നത് കണ്ടില്ലേ അത് തന്നെ. അതിനെ സബ് ഡൊമൈൻ (Sub domain) അന്ന് പറയും. നിങ്ങള്ക്ക് അറിയാം ഫ്ലിപ്കാർട് (flipkart) ഫോട്ടോമലയാളത്തിന്റെ അല്ല ആണുള്ളത്. എന്നിട്ടും ഇങ്ങനെ ഒരു പേരിൽ ഒരു അഡ്രെസ്സ് (URL) ഉണ്ടാക്കാൻ ഫോട്ടോമലയാളത്തിനു കഴിഞ്ഞില്ലേ. അഡ്രെസ്സ് മാത്രം അല്ല ആ ലിങ്കിൽ ക്ലിക്ക് ചെയ്തു നോക്കിയാൽ നിങ്ങള്ക്ക് ഒരു വെബ്സൈറ്റും കാണാൻ കഴിയും.

ചില ഡൊമൈനുകൾ www എന്ന സബ്ഡൊമൈന് ചേർത്തും അല്ലാതെയും ചെയ്യാറുണ്ട്. ആദ്യം കാണുന്ന http അല്ലെങ്കിൽ https എന്നിവയെ പ്രോട്ടോകോൾ എന്ന് പറയും തത്കാലം നമുക്ക് അത് രണ്ടും വിട്ടു കളയാം.
ഇപ്പൊ കുറെ ഒക്കെ കഥയിലെ കള്ളനെ മനസിലായി വരുന്നുണ്ട് അല്ലെ.

ഇനി വിഷയത്തിലേക്കു തിരിച്ചു വരം റൂട്ട് ഡൊമൈൻ ഫ്ലിപ്കാർട് (flipkart.com) ഓ ആമസോൺ (amazon.in ) ഓ ആണോ അതോ മറ്റാരെങ്കിലും പറ്റിക്കുന്നതാണോ എന്ന് തിരിച്ചറിയാൻ നിങ്ങള്ക്ക് കഴിഞ്ഞാൽ നിങ്ങൾ ഒരു പരിധി വരെ രക്ഷപെട്ടു എന്നർത്ഥം.

ഒരു വെബ്സൈറ്റ് സ്വന്തമായി ഉള്ള കുറച്ചു സാങ്കേതിക ജ്ഞാനം ഉള്ള ആർക്കും ഇതുപോലെ ഫ്ലിപ്കാർട് , ആമസോൺ എന്നൊക്കെ സബ് ഡൊമൈനോ (SubDomain) പോസ്റ്റ് നൈമോ (Post) ആയി അഡ്രെസ്സ് ഉണ്ടാക്കാം. അതിൽ ഏതു തരാം പരസ്യവും കച്ചവടവും നടത്താം. അത് വിശ്വസിച്ചു പണം നൽകുകയും അതിന്റെ പുറകെ പോകുകയും ചെയ്താൽ പെട്ടത് തന്നെ.

ഇനി കുറച്ചു ലിങ്ക് ഞാൻ താഴെ എഴുതാം അതിൽ ഫ്ലിപ്കാർട്-ഇന്റെ (flipkart) സെരിയായ വെബ് അഡ്രെസ്സ് ഏതാണ് എന്ന് നിങ്ങൾ പറയു*.

തട്ടിപ്പുകാരുടെ ഉദ്ദേശങ്ങൾ.

പലതരം ഉദ്ദേശങ്ങൾ ആണ് തട്ടിപ്പുകാർക്ക് ഉള്ളത്. ഇതുപോലെ ഉള്ള പരസ്യങ്ങൾ നൽകി പണം തട്ടൽ ഒരെണ്ണം. ചില ലിങ്കുകൾ നോക്കുമ്പോൾ അതിൽ ഓഫർ നേടാൻ വേണ്ടി വീണ്ടും കുറെ പേർക്ക് ഫോർവേർഡ് ചെയ്യൂ അന്ന് കാണാം. അത് വിശ്വസിച്ചു ഒരുപാട് പേർക്ക് ഇത് വീണ്ടും ഫോർവേർഡ് ആയി പോകുന്നു. ഓരോ ആളുകൾ ഇത്തരം പേജുകളില് കയറുമ്പോഴും ആ പേജുകളില് കാണുന്ന പരസ്യത്തിൽ നിന്നും വരുമാനം തട്ടിപ്പുകാരന് കിട്ടുന്ന പരിപാടിയാണ് മറ്റൊരു തട്ടിപ്പു. നമ്മുടെ സമയവും നെറ്റും നഷ്ട്ടം. എന്നാൽ ഏറ്റവും അപകടം ഇത്തരം ലിങ്കുകൾ നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നവയോ വൈറസ് പടർത്തുന്നവയോ ആകാം എന്നത് ആണ്. തട്ടിപ്പുകൾ പല വിധം ആണ്. ഇന്നത്തെ തട്ടിപ്പു അല്ല നാളെ.
*മുകളിൽ കൊടുത്ത ലിങ്കുകളിൽ 4 , 6 എന്നിവ ഫ്ലിപ്കാർട്ടിന്റെ (flipkart) അഡ്രെസ്സ് ആണ് എന് മനസിലാക്കാം.

ഡൊമൈനിനെ പൂർണമായും മാറ്റി ഷോർട് ചെയ്യുന്ന പരിപാടിയും ഉണ്ട്. അതിനു ഉദാഹരണം ആണ് bitly.com, cutt.ly, short.io തുടങ്ങിയവ. ഈ സൈറ്റുകളിൽ നിന്നും പൂർണമായും നമ്മുടെ വെബ്സൈറ്റ് നൈമുകൾ മറച്ചു അഡ്രസ് ഉണ്ടാക്കാൻ കഴിയും. എന്നാൽ പ്രൊഫഷണൽ ആയ വളരെ അപൂർവം കമ്പനികൾ ആണ് ഈ സേവനം ഉപയോഗിക്കുക. ഭൂരിഭാഗവും വ്യാജന്മാർ ആയിരിക്കും. ഇനി ഇത്തരത്തിൽ അഡ്രെസ്സ് കണ്ട് അതിൽ ക്ലിക് ചെയ്താലും അവസാനം ലോഡ് ചെയ്യുക നമ്മളുടെ ഒറിജിനൽ അഡ്രെസ്സ് തന്നെ ആയിരിക്കും. ഇവന്മാർ ഒരു ഇടനിലക്കാരൻ മാത്രം ആണ്.

https://bit.ly/2zZTOnm  ഇത് ഫോട്ടോമലയാളം.കോം (photomalayalam.com) ആണ്. bitly.com എന്ന വെബ്സൈറ്റ് വഴി ചെറുതാക്കിയത് 🙂

Online ecommerce website e-commerce fraud scam

scams fraud photomalayalam.com

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.