35,000 രൂപയ്ക്കു കിറ്റ് ലെൻസ് ഉൾപ്പടെ ഒരു പുതിയ മിറർലെസ് ക്യാമറ!!!

35,000 രൂപയ്ക്കു കിറ്റ് ലെൻസ് ഉൾപ്പടെ ഒരു പുതിയ മിറർലെസ് ക്യാമറ!!!

കുറഞ്ഞ ചിലവിൽ ഒരു മിറർലെസ് കാമറ എന്ന മോഹം പലർക്കും ഉണ്ട്. ഫോട്ടോഗ്രഫിയിലേക്കു വരാൻ ആഗ്രഹിക്കുന്നവരും, മറ്റൊരു ചെറിയ ക്യാമറ കൂടെ അധികമായി കരുതാം എന്ന് കരുതുന്നവരും ഈ കൂട്ടത്തിൽ ഉണ്ട്. അത്തരക്കാർക്കു എന്തുകൊണ്ടും നോക്കാവുന്ന സോണിയുടെ മിറർലെസ്സ് ക്യാമറയെ പറ്റി ആണ് ഞാൻ പറയുന്നത്.

സോണി എ 5100 ഇ-മൗണ്ട് APS-C സെൻസർ ക്യാമറ (α5100 E-mount camera with APS-C sensor).

സോണിയുടെ ക്രോപ് ഫ്രെയിം മിറർ ലെസ് ക്യാമറകളിൽ ഏറ്റവും കുഞ്ഞൻ ആണ് ഇവൻ. ഒപ്റ്റിക്കൽ സ്റ്റെഡി ഷോട്ട് ഉള്ള (Built-in Optical SteadyShot image stabilisation) 16-50mm ലെൻസ് ആണ് ക്യാമറക്കു ഒപ്പം കിറ്റ് ലെൻസ് ആയി ലഭിക്കുന്നത്. തുടക്കക്കാർക്ക് ഇത് തൃപ്തി വരും എങ്കിലും നമ്മൾ പറഞ്ഞ രണ്ടാമത്തെ കൂട്ടർക്ക് (സെക്കണ്ടറി യൂണിറ്റ് ആക്കാൻ ആഗ്രഹിക്കുന്നവർക്ക്) അത്ര സുഖിക്കണം എന്നില്ല. സോണി a 6000 ശ്രേണിയിലെ ക്യാമറ ഉപയോഗിക്കുന്നവരുടെ പ്രിയപ്പെട്ട സൂം ലെന്സ് ആയ 18-105 എഫ് 4 (E PZ 18-105 mm F4 G OSS) ലെൻസ് വളരെ നല്ല റിസൾട്ട് നൽകും. സോണിയുടെ മറ്റു അനവധി ഇ മൗണ്ട് ( E-Mount ) ലെന്സുകളും ലഭ്യമാണ്.

ഇനി ക്യാമെറയുടെ കുറച്ചു ടെക്‌നിക്കൽ കാര്യങ്ങൾ സംസാരിക്കാം. ഇത് വായിക്കുമ്പോൾ കാമറ 2015 മോഡൽ ആണ് എന്ന് മനസ്സിൽ വേണം.

24.3 MP – APS-C സെൻസർ ആണ് ഈ ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത്. ടച്ച് ഫോക്കസിന് പ്രാപ്തമായ 3 ഇഞ്ച് 180 ഡിഗ്രി ടിൽറ്റബിൾ എൽ സി ഡി സ്ക്രീൻ (7.6 cm (3.0) LCD screen) ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബോഡിയിൽ ഫ്ലാഷ് (Built-in Flash) ചേർത്തിട്ടുണ്ട്. ISO റെയിഞ്ച് 100 മുതൽ 25600 വരെ ആണ്. 179 ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് പോയിന്റുകൾ ഉൾപ്പെടുത്തി ഉള്ള ഫോക്കസ് സംവിധാനം വളരെ മികച്ചത് തന്നെ ആണ്.

 

35,000 രൂപയ്ക്കു കിറ്റ് ലെൻസ് ഉൾപ്പടെ ഒരു പുതിയ മിറർലെസ് ക്യാമറ!!! 1

ചെറിയ ഒരു കാമറ ബാഗും 16 ജിബി മെമ്മറി കാർഡും ഫ്രീ ആയി നൽകുന്നുണ്ട്. എന്നാൽ വീഡിയോ ഷൂട്ട് ചെയ്യുന്നവർക്ക് ഏറ്റവും മികച്ച ക്വാളിറ്റി ലഭിക്കുവാൻ XAVC-S ഫോർമാറ്റിൽ റെക്കോർഡ് ചെയ്യണം എങ്കിൽ കൂടിയ 64GB കാർഡ് വാങ്ങണം ( മറ്റു ഫോർമാറ്റുകൾ മോശം ആണ് എന്ന് ഞാൻ പറഞ്ഞില്ല ). എടുക്കുന്ന ഫോട്ടോകൾ എളുപ്പത്തിൽ ഷെയർ ചെയ്യാൻ വൈഫൈ എൻ എഫ് സി (Wi-Fi® and One-touch NFC for simple sharing and control) സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

35,000 രൂപയ്ക്കു കിറ്റ് ലെൻസ് ഉൾപ്പടെ ഒരു പുതിയ മിറർലെസ് ക്യാമറ!!! 2

ഇത്രയും പറയുമ്പോൾ ക്യാമറയുടെ പരിമിതികൾ കൂടെ പറയേണ്ടത് ഉണ്ട്. സോണിയുടെ നിലവിൽ a6600 വരെ പോകുന്ന ഇത്തരം ക്യാമെറകളിൽ (വില ഏകദേശം 1,15,000 ബോഡി മാത്രം) വില കൂടിയ പല ക്യാമെറകളിലും കാണാത്ത ടച് ഫോക്കസ് പോലെ ഉള്ള സംവിധാനങ്ങൾ ഈ കുഞ്ഞനിൽ ഉള്പെടുത്തിയിരിക്കുന്നതിൽ നിന്ന് തന്നെ ഇത് അമച്ച്‌ർ ഫോട്ടോഗ്രാഫർമാരെ ഉദ്ദേശിച്ചു സോണി ഇറക്കിയ കാമറ ആണ് എന്ന് നിസംശയം പറയാം. അതുകൊണ്ടു തന്നെ പ്രൊഫഷണൽസിനു ആവശ്യം ആയ ഡെഡിക്കേറ്റഡ് ഫ്ലാഷ് വെക്കാൻ ഉള്ള സൗകര്യം, ഇലക്ട്രോണിക് വ്യൂ ഫൈൻഡർ, പുറത്തു നിന്ന് മൈക്ക് കൊടുക്കാൻ ഉള്ള സംവിധാനം എന്നിവ a5100 യിൽ ഒഴിവാക്കിയിരിക്കുന്നു. ഫുൾ HD വീഡിയോ എടുക്കാം എന്നാൽ 4k ലഭ്യം അല്ല. തുടർച്ച ആയി വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ഓവർ ഹീറ്റ് ആയി ക്യാമറ ഓഫ് ആകുന്ന അവസരവും ഉണ്ട്. അതിനാൽ ഒരു മെയിൻ ക്യാമറ ആക്കാം എന്നു കരുതിയാൽ ശരി ആകില്ല.

Tags

Low, cost, camera, mirrorless, sony, 5100, alpha, 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.